” നമുക്ക് കല്യാണം കഴിക്കാം. ” പെട്ടന്ന് വാഹിദ് പറഞ്ഞു. അവൾ ഒരു ഞെട്ടലോടെ തലയുയർത്തി അവന്റെ കണ്ണിലേക്കു നോക്കി.
“സത്യാണോ. എന്നെ ഇഷ്ടാണോ ശരിക്കും. ഞാൻ ഇകയ്ക്ക് ഓക്കേ ആണോ.” അവൾ വിശ്വാസം വരാതെ അവനെ തുറിച്ചു നോക്കി.
” എന്റെ പൊന്ന് മുത്തേ, എനിക്ക് നീയില്ലാതെ ഇനിയെങ്ങിനെ ഒരു ജീവിതം സാധിക്കും. ന്റെ ജീവൻ തന്നെ നീയല്ലേ വാവേ. ” അവളെ ഒരു കുഞ്ഞിനെ എന്നപോലെ അവൻ വാരിയെടുത്തു നെഞ്ചോട് ചേർത്തു.
” ന്റെ ഇക്കാ.. ” അവൾ ശബ്ദം ഉയർത്താതെ കരഞ്ഞു പോയി. കരച്ചിലിന്റെ ഇടയിൽ പറഞ്ഞു. ” ഞാൻ കരുതി ഞാനന്ന് വീട്ടിൽ വന്ന് എന്റെ എല്ലാം തന്നപ്പോ ആ സന്തോഷവും സുഖവും കൊണ്ടുള്ള ഇഷ്ടം മാത്രേ കാണൂ ന്നാ. എനിക്ക് കിട്ടാതെ പോയാൽ മരിച്ചു കളയാം എന്ന് ഉറപ്പിച്ചു കൊണ്ടാ ജീവിക്കുന്നത് തന്നെ. ” അവൾ ഉള്ളുതുറന്നു കരഞ്ഞു.
” നീ എന്തൊക്കെ ഭ്രാന്താണ് പെണ്ണേ പറയുന്നേ. ഇഷ്ടമില്ലാതെ ഒരു പെണ്ണ് വന്നു കിടന്ന് തന്നെന്നു കരുതി ഞാൻ അവളെ സുഖിക്കും ന്ന് നീ കരുതുന്നുണ്ടോ. കോളേജ് കാലം മുതൽ പ്രേമമായിട്ടും പ്രേമിക്കാൻ താത്പര്യം ഇല്ലെങ്കിൽ കളിച്ചോളൂ എന്നൊക്കെ പറഞ്ഞു പല പെണ്ണുങ്ങളും എന്നോട് മുട്ടിയിട്ടുണ്ട്. നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രമല്ല ചാരിത്ര്യശുദ്ധി, ഞങ്ങൾക്കും ഉണ്ട്. ” അവൻ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ദേഷ്യപ്പെട്ടു.
“എനിക്ക് സ്നേഹക്കൂടുതൽ കൊണ്ടാവും, മനസ്സിൽ ഒരു സമാധാനം ഉണ്ടായിരുന്നില്ല പൊന്നിക്കാ. എന്നെ കെട്ടിയില്ലെങ്കിൽ ഇക്കയുടെ ഗർഭം ധരിച്ചു ഇക്കയുടെ കുഞ്ഞിനെ വളർത്തി ജീവിക്കാം എന്ന് ഉറപ്പിച്ചതാ. ഇനി അതും എനിക്ക് തന്നില്ലെങ്കിൽ ഈ സ്വത്ത് മുഴുവൻ ഇക്കയ്ക്ക് തന്നിട്ട് മരിച്ചു കളയാം ന്ന് വരെ തീരുമാനിച്ചു.
