“എടാ നായിന്റെ മോനെ. നിങ്ങൾക്ക് ഇങ്ങനൊരു കൊട്ടേഷൻ തന്നിട്ട് അവൻ കാമുകിയെ കണ്ടു സുഖിക്കാൻ പോകും എന്ന് വിശ്വസിക്കാൻ ഞാൻ എന്താ മണ്ടനാണോ. എവിടെടാ ആ ഭീരു.”? വാഹിദ് അമറിക്കൊണ്ട് വീണ്ടും അവന്റെ ശ്വാസനാളം ചവൂട്ടിയരച്ചു.ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. വാഹിദ് കാലെടുത്തു.
“എല്ലാരും കാട് കയറി നാളെ തോട്ടത്തിലേക്ക് പോകും. കഞ്ചാവ് മാറ്റാൻ. തുഷാർ ഡെന്നീസ് സാറിന്റെ വീട്ടിൽ തന്നെയാണ്. സത്യമാണ്.” അവൻ അത്രയും പറഞ്ഞു ബോധം മറഞ്ഞു നിശ്ചലമായി. വാഹിദ് എഴുന്നേറ്റ് ശാരികയുടെ അടുത്തേക്ക് നടന്നു.
“ഉസ്മാനെ താൻ എസ്. ഐ. കിഷോറിനെ വിളിക്ക്. പെട്ടന്ന് വന്നു ഇവരെ കൊണ്ടോവാൻ പറ. അല്ലെങ്കിൽ ഇവിടെ കിടന്നു തണുത്തു ചാവും.”
“ശരിയിക്കാ.” ഉസ്മാൻ തോമസ് ചേട്ടനെ കൈപിടിച്ച് നടത്തി റൂമിലേക്ക് നടന്നുപോയി.
വാഹിദ് വീട്ടിലേക്കു കയറിയപ്പോൾ വാതിൽക്കൽ സ്ത്രീകളൊക്കെ ഭയന്നു നിൽപ്പുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ അവർ അന്തംവിട്ടു നിന്നുപോയി.
“മോനെ ചോര.” അന്നമ്മച്ചി അവന്റെ അടുത്തേക്ക് വന്നു.
“പേടിക്കാൻ ഒന്നൂല്ല അമ്മച്ചീ. ചെയിൻ കൊണ്ട് കോറിയതാ. ചെയിൻ ആയത് കൊണ്ട് അങ്ങുമിങ്ങും കൊണ്ടിട്ടുള്ള മുറിവാ. ആഴത്തിൽ ഒന്നും കാണില്ല.”
“ഹോസ്പിറ്റലിൽ പോകാം മോനെ. ഈ പരുവത്തിൽ മോള് കണ്ടാൽ പേടിക്കും.”
“അവളിപ്പോ എന്നെ കാണണ്ട. എനിക്ക് ഉടനെ പോണം.”
“ഈ പാതിരാത്രിയോ. എങ്ങോട്ട്. അതൊന്നും ശരിയാവില്ല. മോൻ അങ്ങോട്ട് ചെല്ലൂ, മോൾ കിടന്നു നിലവിളിക്കുന്നുണ്ടായിരുന്നു. ” അന്നമ്മ പറഞ്ഞു. വാഹിദ് മുകളിലേക്ക് കയറി പാന്റിന്റെ പോക്കറ്റിൽ നിന്ന് വാതിലിന്റെ കീ എടുത്ത് തുറന്ന് അകത്ത് കയറി. ജാലകത്തിനടുത്തു വീണു കിടക്കുന്ന ശാരികയുടെ അടുത്തേക്ക് ഓടിചെന്ന് അവളെ വാരിയെടുത്തു മുഖത്ത് തട്ടി ഉണർത്താൻ ശ്രമിച്ചു. പ്രതികരണമില്ലാതെ വാടിയ താമരയിതൾ പോലെ അവൾ അവന്റെ കൈയിൽ കുഴഞ്ഞു കിടന്നു.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️