അയാളുടെ ഭാര്യയുടെ കാര്യമാണ് കഷ്ടം. തന്ത ജോർജ്ജ് ഒളിവിൽ. കെട്ട്യോൻ തടിതപ്പി. ഇപ്പോൾ അയാളോടുള്ള വെറുപ്പ് തുഷാർ ആ പെണ്ണിനോട് തീർക്കുന്നു. അവനും അവന്റെ കൂട്ടാളികളും ആ പെണ്ണിനെ ഭീഷണിപ്പെടുത്തി എലിസബത്തിനെ കണ്ടെത്താൻ ശ്രമിക്കുന്നു. രാജനും വാഹിദും കളിച്ച ബുദ്ധിപരമായ കരുക്കൾ ഇടം വലം തിരിയാൻ തനിക്ക് അവസരം തന്നില്ല. താൻ എന്തൊരു വിഡ്ഢിയാണ്. വെറും സ്വാർത്ഥത മുന്നിൽ കണ്ട് വിവേകം നഷ്ടപ്പെടാൻ പാടില്ലായിരുന്നു. രാജന്റെ ഫോൺ കോൾ ഡെന്നീസ് ഓർത്തു. അന്ന് ജോർജ്നെയും സെയ്‌താലിയേയും അവരുടെ ഗോഡൗണിൽ പോയി മടങ്ങുമ്പോൾ ആയിരുന്നു വിളി വന്നത്.
“ഡെന്നീസ്. താനടക്കം എല്ലാവരും അഴിക്കുള്ളിൽ ആകും. എല്ലാ കാര്യങ്ങളും വാഹിദ് നൂലിഴവ്യത്യാസമില്ലാതെ പ്ലാൻ ചെയ്തിട്ടുണ്ട്. താനിപ്പോ അവരെ കണ്ട് മടങ്ങുകയാണെന്നും ഞങ്ങൾക്ക് അറിയാം.” രാജന്റെ ശബ്ദം ഫോണിലൂടെ കേട്ടു.
തനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. നിശബ്ദം കേട്ടിരുന്നു.
” അത് കൊണ്ട് പറയുന്നത് വ്യക്തമായി കേൾക്കുക. എന്നിട്ട് കൂറുമാറി ആ ചെറ്റകളെ ഞങ്ങൾക്ക് വിട്ടുതരിക. ഇതുവരെ നിങ്ങൾ ചെയ്തു കൂട്ടിയ മയക്കു മരുന്ന് ഡീലിംഗ്സ് മീഡിയയോ ഒഫീഷ്യലി പോലീസ് കേസോ ആവാത്തത് കമ്പനിയുടെ റെപ്പുറ്റേഷൻ ഓർത്തിട്ടാണ്. എക്സ്പോർട്ടിങ് പ്രോഡക്ടസ്ൽ ഡ്രഗ്ഉൾപ്പെട്ടിട്ടുണ്ട് എന്ന് പുറം ലോകമറിഞ്ഞാൽ അത് മതി കമ്പനിതകരാൻ. സോ, പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ തന്റെ കുടുംബം അടക്കം തൂങ്ങും. കാരണം തന്റെ കെട്ട്യോൾ ആ തുഷാറിന്റെ ഷഡ്ഢികൊണ്ടാണ് വിയർപ്പു തുടക്കുന്നത് എന്ന് തനിക്ക് അറിയില്ല ല്ലോ. ” രാജന്റെ പരിഹാസ ചിരി തന്റെ അഭിമാനത്തിന്റെ താഴ്‌വരകളിൽ അലയടിച്ചു.

പുതിയ കഥയുമായി വരില്ലേ ❓
തീർച്ചയായും
Nice story, orr tail end kooda kiteenenki nannayrnu enn thonipoy ❤️
ഉടൻ വരും
സൂപ്പർ സ്റ്റോറി….
but പെട്ടെന്ന് തന്നെ അവസാനിപ്പിച്ചുകളഞു…ഇതിൽ ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ… ഒന്നു അമ്മു.. അത് വേണ്ടായിരുന്നു… ആ ഒരു scene ഇഷ്ടപ്പെട്ടില്ല… ന്തിനാട കശ്മലാ ആ പാവത്തിനേ ഇതിൻ്റെടേക്ക് കൊണ്ടുവന്നത്…
സത്യം പറഞ്ഞാൽ അവന്മാർ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് പോയത്…
പിന്നെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു സഹോ അല്ലേ..സത്യം…കാരണം ഒരുപാട് വലിച്ചു നീട്ടണം ന്നു ഞാനും പറയുന്നില്ല..പക്ഷേ ഇത്തിരി കൂടി മുന്നോട്ട് കൊണ്ടു പോകാമായിരുന്നു.. വായിച്ചു ആസ്വദിച്ചു വന്നപ്പോഴേക്കും …തീർത്തുക്കളഞ്ഞു…തുഷാറിനെയും ജോർജിനെയും കുറച്ചു നരകിപ്പിച്ചു ആണ് കൊല്ലേണ്ടിയിരുന്നത്..കാരണം രണ്ടുപേരും നികൃഷ്ടമായിട്ടാണ് സ്ത്രീകളെ അവന്മാർ ഭോഗിച്ച് കൊന്നു തള്ളിയത്… അതിൽ സജ്നയും ലീന കാരണം അവർക്കു ഇരകളായി…പിടുമരണം ആണ് ഉദ്ദേശിച്ചത്…so..nalla ആസ്വാദകരമായ എഴുത്ത് ആയിരുന്നു…ഇനിയും പ്രതീക്ഷിക്കുന്നു…കാത്തിരിക്കുന്നു….
നന്ദൂസ്…
വളരെ സന്തോഷം. ഇനിയും നീട്ടിക്കൊണ്ട് പോയാൽ ക്ലീഷേയിലേക്ക് പോകും. അമ്മുവിനെ കൊണ്ട് വന്നു വാഹിദിനെ ബ്ലാക്മെയിൽ ചെയ്യാം എന്നായിരുന്നു അവരുടെ ധാരണ, പക്ഷേ ഡെന്നീസ് അവരെ ചതിച്ചില്ലേ. എനിക്ക്പ്രി യപ്പെട്ട വായനക്കാരിൽ ഒരാളാണ്, സന്തോഷം. 😘😘😘
നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️