“അവൾ അവളുടെ നിരപരാധിത്വം പറഞ്ഞതാണ്. അവൾ ഇതിന്റെ പാർട്ണർ മാത്രമാണ്. എല്ലാം നിന്റെ ഭർത്താവിന്റെ കൂടി ബുദ്ധിയായിരുന്നു. അയാളെ ഇനി മറന്നേക്ക്.” വാഹിദ് ഷെറിനോട് പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.
“ചേട്ടന്റെ പേരെന്താ?” ഷെറിൻ വാഹിദിനോട് ചോദിച്ചു.
“നിനക്കെന്തിനാ ഇപ്പോ പേര്. അതാണോ ഇപ്പോഴത്തെ പ്രശ്നം.” എലിസബത്ത് ഇടയിൽ കേറി. വാഹിദ് അത് കണ്ട് ചെറുതായി മന്ദഹസിച്ചു.
“സീ… കാര്യങ്ങൾ ഇപ്പോൾ കൺട്രോളിൽ ആണ്. ഇവർ നിയമപരമായി മുന്നോട്ട് പോയാൽ അത് ഇഷ്യൂ ആകും. സോ, കമ്പനിയുടെ മറവിൽ നടന്ന നിങ്ങളുടെ ഇലീഗൽ ഡീലിംഗ് നമുക്ക് ഇവിടെ മറക്കാം. ബട്ട് കഞ്ചാവ് കൃഷിയും വിൽപ്പനയും ദേശവിരുദ്ധ പ്രവർത്തനമാണ്. ഞങ്ങൾക്ക് അതുമായി ബന്ധപ്പെട്ടവർക്കെതിരെ ആക്ഷൻ എടുക്കാതെ പറ്റില്ല. മാഡത്തിന്റെ അച്ഛന്റെ ഗോഡൗണിൽ നിന്ന് വലിയൊരു സ്റ്റോക്ക് തന്നെ പിടിച്ചെടുത്തിട്ടുണ്ട്..” കിഷോർ ഷെറിൻനോട് പറഞ്ഞു. അവൾ തലയാട്ടി.
“മോളെ, മോൾടെ അവസ്ഥ എനിക്ക് മനസ്സിലാകും. മോൾടെ അച്ഛൻ വലിയ ചതികൾ ഞങ്ങളോട് ചെയ്തിട്ടുണ്ട്. ഇപ്പോഴും തരാനുള്ള പതിനഞ്ചു കോടി തന്നിട്ടില്ല. അതിന്റെ പുറമേ ഇതും. മോളെപ്പോലെ ഒരു പെൺകുട്ടിയാണ് ശാരിക എന്നോർക്കണം. സോ, അച്ഛന്റെ കാര്യത്തിൽ ഞങ്ങൾക്ക് വിഷമം ഉണ്ടെങ്കിലും ഇനിയും നോക്കി നിൽക്കാൻ പറ്റില്ല.’ രാജൻ ഷെറിനോട് പറഞ്ഞു.
“അറിയാം സാർ. ഞാൻ ഇടപെട്ടത് കൊണ്ട് കാര്യമില്ലാത്ത വിഷയമാണ്. ഇതിനൊക്കെ ആരുടെ പിന്നാലെ പോകണം ന്നും എനിക്കറിയില്ല. എന്നെ ഇങ്ങനെ ഒരു കുരുക്കിൽ പെടുത്തി ഇച്ചായനും മുങ്ങിയെങ്കിൽ, അത്രമാത്രമേ അയാൾ എന്നെ സ്നേഹിച്ചിട്ടുള്ളൂ എന്നല്ലേ അർത്ഥം. എന്നെ വെറുതെ വിട്ടേക്കൂ. എനിക്ക് ഈ ബിസിനസ്സും അറിയില്ല, ഡീലിംഗും അറിയില്ല.” ഷെറിന്റെ ശബ്ദത്തിൽ നനവ് പടർന്നു. അവൾ കൂട്ടിച്ചേർത്തു.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️