“നിങ്ങൾക്ക് തരാനുള്ള ക്യാഷ് തരാം എന്ന് പപ്പ പറഞ്ഞിട്ടുണ്ട്. ബട്ട് എന്തോ കണ്ടീഷൻ ഉണ്ടെന്ന്. ഏതോ ഡെന്നീസ് നിങ്ങളെ contact ചെയ്യും, അത്പോലെ ചെയ്‌താൽ മതി എന്ന് പറഞ്ഞു.” ഷെറിൻ അവരോട് മൂന്നാളോടുമായി പറഞ്ഞു. അത് തനിക്കുള്ള നിർദ്ദേശമാണെന്ന് വാഹിദിന് മനസ്സിലായി. അവർ എഴുന്നേറ്റു.
“ചേട്ടന്റെ പേര് പറഞ്ഞില്ല ല്ലോ. ചേട്ടനും പോലീസ് ആണോ.”? ഷെറിൻ വീണ്ടും വാഹിദിനോട് ചോദിച്ചു.
“ആ ബെസ്റ്റ് മണ്ടൂസ്. ഇത്ര നേരവും കമ്പനിയുടെ കാര്യങ്ങൾ സംസാരിച്ചിട്ട് നിനക്ക് ഞാൻ പോലീസ് ആയിട്ടാണോ തോന്നിയത്.” അവൻ അവളെ തമാശയാക്കി പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. ഷെറിൻ തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ നാവു കടിച്ചു. തടിച്ച മാംസംളമായ കവിൾതടങ്ങൾ ജാള്യതയിൽ ചുവന്നു തുടുത്തു.
“നല്ല ചേട്ടൻ. കാണാൻ എന്നാ ലുക്കാ..” അവൾ പതുക്കെ സ്വയം മന്ത്രിച്ചു. എലിസബത് അരിശത്തോടെ അവളെ തുറിച്ചു നോക്കുന്നത് അവൾ പക്ഷെ അറിഞ്ഞില്ല.
വാഹിദിനെ ഇങ്ങോട്ട് കൊണ്ടുവരും എന്ന ഡെന്നീസിന്റെ ഉറപ്പിലാണ് താൻ ഇവിടെ എത്തിയതെന്ന് അടുത്ത സിഗരറ്റിനു തീ കൊളുത്തി ജോർജ് ചിന്തിച്ചു. എന്നിട്ടും അവർ ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ഗോഡൗൺ സേർച്ച് ചെയ്തു സാധനം പൊക്കിയതോടെ ഒളിവിൽ ആയത് കൊണ്ട് മടങ്ങിപോകാനും വഴിയില്ല. എന്നാലും കൃത്യം അവിടെ തന്നെ എങ്ങിനെ പോലീസും നാർകോട്ടിക് പടയും എക്സൈസും എത്തിച്ചേർന്നു? അതൊരു രഹസ്യ കേന്ദ്രമായിരുന്നല്ലോ. ഡെന്നീസ് ചതിച്ചോ? എന്തോ പദ്ധതികൾ താൻ അറിയാതെ നടക്കുന്നുണ്ട്. എല്ലാം തന്റെ നിയന്ത്രണത്തിൽ ആയിരുന്നു. ഇപ്പോൾ താൻ വെറും ഒരു തലയാട്ടി മാത്രം. ആരൊക്കെയോ തീരുമാനിക്കുന്നത് താൻ തലയാട്ടി വഴങ്ങി കൊടുക്കുന്നു. കഞ്ചാവ് തോട്ടത്തിലെ ചരക്കുകൾ നീക്കം ചെയ്യാൻ പ്ലാൻ ചെയ്തിട്ട് തുഷാറിനെ പിന്നെ കണ്ടതും ഇല്ല. എന്താണ് നടക്കുന്നത്? അയാൾ സിഗരറ്റിന്റെ പുക വെളിച്ചം മങ്ങിതുടങ്ങിയ അന്തരീക്ഷത്തിലെ മഞ്ഞ് കണങ്ങളുടെ ഈറൻ കുതിർന്ന സാന്ദ്രതയിലേക്ക് നീട്ടിയൂതി.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️