“ഇതേതാ പെണ്ണ്?” അവളെ കണ്ട് ജോർജ് ചോദിച്ചു.
“എന്റെ ഫ്രണ്ട് ആണ്. ഞാൻ വിളിച്ചിട്ട് വന്നതാ.” അലീന പറഞ്ഞു.
“എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഇവിടെ പുറമേ നിന്നാരെയും കൊണ്ട് വരാറില്ല ന്ന് അറിയില്ലേ.” ജോർജ് അൽപ്പം പരുഷമായി പറഞ്ഞു.
“പേടിക്കണ്ട ന്നേ.. നമ്മുടെ ആളാ. അതല്ലേ അവൾ കൂട്ടോവന്നത്.” തുഷാർ അയാളെ സമാധാനിപ്പിച്ചു.
“നീ എവിടായിരുന്നു. ആ പന്ന കഴുവേറി വാഹിദ് എവിടെ. അവനുമായി സംസാരിച്ചതിന് ശേഷം മാത്രേ കാശ് കൊടുക്കൂ എന്നല്ലേ പറഞ്ഞത്. അവൻ വന്നില്ല ല്ലോ എന്നിട്ട്.” ജോർജ് വീടിനുള്ളിലേക്ക് കയറിക്കൊണ്ട് പറഞ്ഞു.
പിന്നാലെ മറ്റുള്ളവരും അയാളെ അനുഗമിച്ചു. അയാൾ പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്തു വിളക്ക് കൊളുത്തി. അകത്ത് വെളിച്ചം പരന്നു. ഒരു കിടപ്പ് മുറിയും ചെറിയൊരു അടുക്കളയും മാത്രമുള്ള, മണ്ണും മരവും കൊണ്ട് ഭിത്തി പണിയതുണ്ടാക്കിയ രസകരമായൊരു വീട്. സജ്‌നയ്ക്ക് ആ കാട്ടിനുളിൽ അടച്ചുറപ്പുള്ള ആ കൂടാരം കണ്ടപ്പോൾ രസകരമായി തോന്നി.
“ആ നാറി ഡെന്നീസ് വലിയൊരു കളി കളിച്ചു. നമ്മൾ അവനോട് ഇങ്ങോട്ട് വഹിദിനെയും കൊണ്ട് വരാൻ അല്ലേ പറഞ്ഞത്. എന്നിട്ട് അവൻ ആ പുലയാടി വഹിദിനോട് നമ്മുടെ കഞ്ചാവ് സ്റ്റോർ ലേക്ക് എത്താൻ പറഞ്ഞു.” തുഷാർ അതിനുള്ളിൽ ഉള്ള കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു ജോയിന്റ് എടുത്തു തീകൊളുത്തി പറഞ്ഞു.
“ങേഹ്.. ഹെന്നിട്ട്..” ജോർജ് ഞെട്ടി.
“എന്നിട്ടെന്താ.. നമ്മൾ വെട്ടി പാകമാക്കി വച്ചിരുന്ന മുഴുവൻ കഞ്ചാവ് ചാക്കും അവനും ആ എസ്. ഐ. കിഷോറും സംഘവും വന്നു തേവിക്കൊണ്ട് പോയി, അല്ലാണ്ടെന്താ.” തുഷാർ അമർഷത്തോടെ പറഞ്ഞു.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️