താൻ നേരെ ജോർജിന്റെ ഓഫീസിൽ എത്തി ആ പതിനഞ്ചു കോടിയുടെ ഡീൽ അറിയിച്ചപ്പോൾ ജോർജ് പരിഹസിച്ചു ചിരിച്ചത് ഇപ്പോഴും മനസ്സിൽ തെളിഞ്ഞു കാണാം. ഈ ലോകവും മനുഷ്യരും അവന്റെ തന്തയുടെ കൈപ്പിടിയിൽ ആണെന്നൊരു അഹങ്കാരമാണ് നാറിക്ക്.
“ജോർജെ, തനിക്ക് കാശുണ്ടാക്കാൻ പല വഴികളും അറിയുമായിരിക്കും. എന്ന് കരുതി തനിക്കേ മിടുക്കുള്ളൂ എന്ന് കരുതരുത്. ആദ്യം ആ ക്യാഷ് നീ അവർക്ക് കൊടുത്തിട്ട് ആ പന്ന വാഹിദിനെ തീർക്കാനൊരു ഡീൽ ഉണ്ടാക്കാൻ നോക്ക് ഇതുവരെ ഈ കളികൾ പോലീസിലോ എക്സൈസ്ലോ എത്തിയിട്ടില്ല. അവൻ നേരിട്ടാവും കളത്തിൽ ഇറങ്ങുന്നത്.” താൻ അയാളോട് തട്ടിക്കേറി.
ജോർജ് സെയ്താലിയെയും തുഷാറിനെയും നോക്കി. അവർ ജോർജിനെയും.
“അതിന് എന്ത് വേണമെന്നാണ് താൻ പറഞ്ഞു വരുന്നത്.?” അയാൾ തന്നോട് ചോദിച്ചു.
“ആദ്യം പണം അവർക്ക് ലീഗലി ട്രാൻസ്ഫർ ചെയ്തു ലയബലിറ്റീസ് ക്ലിയർ ചെയ്യണം. എന്നിട്ട് ഞാൻ വഹിദുമായി സംസാരിച്ച് അവനെ നിങ്ങളുടെ കഞ്ചാവ് സ്റ്റോക്ക് ചെയ്യുന്നിടത്തേക്ക് കൊണ്ടുവരും. അതിന് നിങ്ങൾ ചെയ്യേണ്ടത് ആ എലിസബത്തിനെ അങ്ങോട്ട് കടത്തിക്കൊണ്ട് പോകലാണ്. ആ കാടിനുള്ളിൽ അവനെ നമുക്ക് കിട്ടണം. കാരണം ഇതിൽ ഞാനാണ് പെട്ടു പോയിരിക്കുന്നത്. അധികാരം മുതലാക്കി നിങ്ങളെ ഞാനാണ് ഇതിലേക്ക് കൊണ്ടുവന്നത് എന്നാണ് രാജൻ പറഞ്ഞത്.” താൻ അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു അത് വിജയിക്കുകയും ചെയ്തു.
ക്യാഷ് കൊടുക്കാൻ അവർ സമ്മതിച്ചു ചെക്ക് നാളെ കൈമാറാം എന്ന് പറഞ്ഞത് തന്നെ സന്തോഷിപ്പിച്ചു. പക്ഷേ എലിസബത്തിനെ എന്തിന് കടത്തിക്കൊണ്ട് പോകണം എന്ന് അവർക്ക് മനസ്സിലായില്ല.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️