“എന്റെ ഊര്. അതാണ് എന്റെ നാട്.” ചാമി അഭിമാനത്തോടെ അവളോട് പറഞ്ഞു.
അവൾ അവനോട് ചേർന്ന് നിന്നു. അവർ ഗ്രാമത്തിലേക്ക് പ്രവേശിക്കാതെ ഒരു ഭാഗത്ത് കൂടി കാട്ടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മരങ്ങൾക്കും പൊന്തക്കാടുകൾക്കും ഇടയിലൂടെ ആ ആദിവാസി ഊരിൽ നിന്ന് പുറത്തേക്ക് പോകുന്ന ചെമ്മൺ പാതയിലൂടെ തിരിച്ചു പോകുന്ന ഒരു വാഹനത്തിന്റെ പ്രകാശം കണ്ടു.
“പുറത്ത് നിന്ന് ആരൊക്കെയോ വന്നിട്ടുണ്ട്. ഊരിലേക്ക് വന്നതാവില്ല. അപ്പോൾ കാടിനുള്ളിൽ ആൾക്കാർ ഉണ്ട്. സൂക്ഷിക്കണം.” അവൻ അവളോട് അടക്കി പിടിച്ചു പറഞ്ഞു.
“ശരി. ശ്രദ്ധിച്ചു നടന്നോളൂ ട്ടോ. മുന്നിൽ പോയി ചാടണ്ട.” അവൾ മറുപടി പറഞ്ഞു. ചാമി അവളെയും നയിച്ചു പതുക്കെ ഇരുട്ടിന്റെ മറ പറ്റി നിലാവിന്റെ വെളിച്ചത്തിൽ വഴി നോക്കി മനസ്സിലാക്കി മുന്നോട്ട് നീങ്ങി. ഒരു വലിയ മരത്തിന്റെ സമീപം എത്തിയപ്പോൾ അവൻ നിശ്ചലമായി.
“ഇപ്പൊ വരാം, ഇവിടെ തന്നെ നിക്കണം.” അവൻ പറഞ്ഞു.
“എങ്ങോട്ട് പോകുവാ. എന്നെ കൂടെ കൊണ്ടുപോ.” അവൾ അവനോട് അടുത്തു നിന്നിട്ട് കൈയിൽ പിടിച്ചു പറഞ്ഞു.
“എന്നാ വായോ, ഇതിലോട്ടു കേറിക്കോ.” അവൻ മരത്തിലേക്ക് ചൂണ്ടി അവളെ കളിയാക്കി.
“പോടാ കൊരങ്ങാ..” അവൾ ചിരിച്ചു പോയി.
സ്നേഹത്തോടെ അവന്റെ കവിളിൽ ഒന്ന് നുള്ളി വിട്ടു. അവൻ വിദഗ്ദമായി അനായാസം ആ മരത്തിലേക്ക് അള്ളിപ്പിടിച്ചു കയറി കൊമ്പിൽ പിടുത്തമിട്ടു വലിഞ്ഞു കയറിപ്പോയി പച്ചിലകൾക്കിടയിൽ മറഞ്ഞു, പിന്നെ അടുത്ത ക്ഷണം ചെറിയൊരു പൊതി കടിച്ചു പിടിച്ചു കൊണ്ട് ഇറങ്ങി വന്ന് അവളുടെ മുന്നിലേക്ക് ചാടിയിറങ്ങി.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️