ഇറങ്ങാൻ വൈകിയപ്പോൾ അവളെ പിന്തുടരാൻ രണ്ട് പേരെ ഏർപ്പാടാക്കി. തന്റെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്ന മൂന്ന് ചേട്ടന്മാർ ആ ഷാപ്പിന്റെ അടുത്തുള്ളവരായത് കൊണ്ട് അവരെ വിളിച്ചു “കാര്യം സാധിച്ചോ കിളുന്ത് പെണ്ണാ”ണെന്ന് പറഞ്ഞു ചൂടാക്കി വിട്ടു. ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങൾ ഒത്തു വന്നതായിരുന്നു. പക്ഷേ ആരോ വന്ന് അവളെ രക്ഷിച്ചു.
അന്ന് ജോർജിനെ രാജൻ വിളിച്ചു ആറുമാസം കൊണ്ട് പേയ്‌മെന്റ് ചെയ്യിക്കും എന്ന് ഭീഷണിപ്പെടുത്തിയതിന്റെ പ്രതികരമായി രാജനെ ഒന്ന് വിരട്ടാൻ വേണ്ടിയുള്ള ഓപ്പറേഷൻ ആയിരുന്നു. പക്ഷേ ചീറ്റിപ്പോയി. ഇന്ന് അതെ വേദനയല്ലേ താനും അനുഭവിക്കുന്നത്..
വാഹിദിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടാണ് താൻ ഇവിടേക്ക് വന്നത്. വന്നിട്ട് രണ്ടുമൂന്നു മണിക്കൂറുകൾ കഴിഞ്ഞു. ആരോ ഇരുട്ടിൽ നിന്ന് നടന്ന് വരുന്ന ശബ്ദം ഡെന്നീസിനെ ചിന്തകളിൽ നിന്ന് ഉണർത്തി.
അവൻ ആ കുടിലിന്റെ പനയോല വാതിലിലൂടെ പുറത്തേ ഇരുട്ടിലേക്ക് നോക്കി ചെവിയോർത്തു. കാട്ടിൽ കരിയിലയിൽ കാൽപെരുമാറ്റങ്ങൾ. മഞ്ഞ് വീണു നനഞ്ഞത് കൊണ്ട് അധികം വ്യക്തമായി കേൾക്കാൻ വയ്യ, എങ്കിലും ആരൊക്കെയോ നടന്നു വരുന്നുണ്ട്. ഡെന്നീസ് ജാഗരൂകനായി കൂരയുടെ ചുമരിനോട് ചേർന്നു നിന്നു.
ഭാഗം 35
വാഹിദിന്റെ നെഞ്ചിൽ നഖം കൊണ്ട് കോറിക്കൊണ്ട് കിടക്കുകയായിരുന്നു ശാരിക. നല്ല തണുപ്പുള്ള രാത്രി. നിലാവില്ലാത്ത രാത്രിയുടെ നിശബ്ദതയിൽ ഇടക്ക് പറമ്പിലെ മരക്കൊമ്പുകളിൽ നിന്ന് ഒറ്റപ്പെട്ട കിളികൂചനം കേൾക്കുന്നുണ്ട്. പുറത്തെ അലങ്കാര വൃക്ഷങ്ങളുടെ വിടർന്ന വാഴയില പോലെ വിശാലമായ ഇലകളിലേക്ക് മരക്കൊമ്പുകളിൽ നിന്ന് ഞെട്ടറ്റ് വീഴുന്ന തുഷാരകണങ്ങളുടെ വലിയ ശബ്ദങ്ങൾ. ലോകം കുളിരണിഞ്ഞു കിടക്കുന്ന രാത്രി.. ആ തണുപ്പിലും നന്നായി വിയർത്ത അവന്റെ ശരീരത്തിൽ അവളുടെ തലമുടി പറ്റിപ്പിടിച്ചു കിടന്നു.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️