തന്റെ കുടുംബത്തെയും തനിക്ക് പ്രിയപ്പെട്ട ഒരുപാട് കുടുംബത്തെയും ഇല്ലാതാക്കിയ എല്ലാവരെയും തൂത്തുവാരി താൻ ജീവിതത്തിൽ വെളിച്ചം കൊണ്ട് വന്നിട്ടുണ്ട്. ഇനി ജീവിക്കണം, മനോഹരമായ തേയില തോട്ടങ്ങളിൽ പാളിവീഴുന്ന പുലർവെളിച്ചം പോലെ പ്രഭാമയമായ ഒരു ജീവിതം.! അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു. പക്ഷേ എല്ലാവരുടെയും പിന്നിലായി നടക്കുന്ന അവന്റെ പിന്നിൽ, അപ്പോഴും വസ്ത്രം ധരിക്കാതെ അവന്റെ ഉറച്ച ശരീരത്തിൽ കണ്ണോടിച്ചു കൊണ്ട് നടക്കുന്ന അമ്മുവിന്റെ ചുണ്ടിലും അതെ പുഞ്ചിരി വിരിഞ്ഞു നിൽക്കുന്ന അപകടം അവനറിഞ്ഞില്ല.!
(അവസാനിച്ചു)

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️