“എടീ നിന്നെ കുറ്റം പറഞ്ഞതല്ല, അവൾ ബോധമില്ലാതെകുടിച്ചു കിടന്നാൽ അവർക്ക് എത്ര എളുപ്പം അവളെ ഇല്ലാതാക്കാൻ പറ്റും. ഞാനതൊക്കെ ആലോചിച്ചു കിടക്കുവായിരുന്നു.”
“രാധയെ എന്ത് ചെയ്യാൻ പോകുവാ. പോലീസിനെ ഇതിൽ ഉൾപ്പെടുത്തണ്ട എന്ന് ന്തിനാ പറഞ്ഞത്?
“അപ്പൊ കേസ് ആവും, മീഡിയ അറിയും. കമ്പനിയെ ബാധിക്കും. ഞാൻ കൈകാര്യം ചെയ്തോളാം.” അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു. അവൾ അവനെ വരിഞ്ഞു മുറുക്കി.
“ഇക്കോ..” അവൾ മെല്ലെ വിളിച്ചു.
“ന്താ പോത്തേ.”
“ഇത്രനാളും ഞാൻ സേഫ്റ്റി പിൽസ് എടുത്തിരുന്നു. ഇനി ചെയ്യില്ല ട്ടോ. എനിക്ക് ഒരു കുഞ്ഞിക്കയെ വേണം. പ്രസവിക്കാൻ കൊതിയായി തുടങ്ങി.” അവൾ മന്ത്രിച്ചു.
അവന്റെ നെഞ്ചിൽ ഉമ്മ കൊടുത്തു. അവൻ അവളെ പൊതിഞ്ഞു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.
“ഒരു പുല്ലും use ചെയ്യണ്ട. വയറു നിറയെ കുഞ്ഞിശാരികൾ നിറയട്ടെ..” അവൻ അവൾക്ക് വീണ്ടും വീണ്ടും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. നിറയുന്ന കണ്ണുകൾ അടച്ചു കിടന്ന് അവൾ അവന്റെ കരവലയസത്തിന്റെ ഊഷ്മളതയിൽ ഉറങ്ങിപ്പോയി.
എന്തൊക്കെയോ കോലാഹലങ്ങൾ കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്. എന്താണെന്ന് ആദ്യം അവൾക്ക് മനസ്സിലായില്ല. കട്ടിലിൽ ഇക്കയെ കാണാതെ അവൾ ഞെട്ടിയെഴുന്നേറ്റു. ബ്ലാങ്കറ്റ് ഊർന്നു വീണപ്പോൾ ആണ് പൂർണ്ണ നഗ്നയാണെന്ന് മനസ്സിലായത്. അവൾ വേഗം ഡ്രസ്സ് ധരിച്ചു ജാലകത്തിലേക്ക് ഓടി.
ജാലകം തള്ളിതുറന്ന് താഴേക്ക് നോക്കി. അവളുടെ ശരീരത്തിലൂടെ ഞെട്ടൽ മിന്നലായി പുളഞ്ഞു പോയി. മുറ്റത്തെ വെളിച്ചത്തിൽ അവൾ വ്യക്തമായി കണ്ടു, ചെറിയ മതിലിനോട് ചേർന്നു തലയിൽ കൈവച്ചു തളർന്നിരിക്കുന്ന തോമസ് ചേട്ടൻ. അഞ്ചോ ആറോ വരുന്ന മുഖം മറച്ച ആളുകളോട് നിന്ന നിൽപ്പിൽ എതിരിടുന്ന ഇക്ക. ഒപ്പം ഉസ്മാനും. തടിമാടൻ ഉസ്മാൻ ഇക്കയ്ക്ക് പറ്റിയ കൂട്ട് തന്നെ.

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️
ഒരു 3 പാർട്ട് കൂടെ ഉണ്ടാരുന്നേൽ ❤️🔥
കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.
ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺
ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️