മൃഗം 1 [Master] 979

മൃഗം 1
Mrigam Part 1 Crime Thriller Novel | Author : Master

പ്രിയപ്പെട്ട വായനക്കാരെ,

നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര്‍ ഈ കഥ വീണ്ടും വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം ഇടാനാണ് ആലോചിക്കുന്നത്. ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയേക്കാം എങ്കിലും ആഴ്ചയില്‍ ഒരു അധ്യായം വീതം പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഈ കഥ എഴുതാനും പൂര്‍ത്തീകരിക്കാനും കാരണക്കാര്‍ ഈ സൈറ്റിലെ വായനക്കാര്‍ തന്നെയാണ്. അതുകൊണ്ട് ഈ കഥ ഈ സൈറ്റിന്റെ സ്വത്തായി സമര്‍പ്പിക്കുന്നു. അല്ലറ ചില്ലറ ഭേദഗതികള്‍ അവിടവിടെ വരുത്തിക്കൊണ്ടാണ്‌ പുന പ്രസിദ്ധീകരണം; അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു; പ്രത്യേകിച്ചും പുതിയ വായനക്കാരില്‍ നിന്നും.

സസ്നേഹം,

Master

 

അധ്യായം 1 | Part 1

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ ആളുകളുടെ ഇടയിലേക്ക് ഒരു അലര്‍ച്ചയോടെ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“ടാ കേശവാ..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയവരാണ് എന്റെ തന്തേം തള്ളേം എങ്കിലും, അവരാരാണ് എന്നെനിക്കറിയില്ലെങ്കിലും, ജന്മം നല്‍കിയ അവരെ നിന്റെ പുഴുത്ത വാ കൊണ്ട് വൃത്തികേട്‌ പറഞ്ഞാല്‍ ഒടിച്ചു നുറുക്കിക്കളയും ഞാന്‍…”

പല്ലുകള്‍ ഞെരിച്ചുകൊണ്ട് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി വളരെ പാടുപെട്ട് എഴുന്നേറ്റ് വേഗം തന്നെ സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..”

അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ ഭീതിയോടെ അപരനോട് പറഞ്ഞു.

“ഇവന്‍ കുറേക്കാലം ഇവിടെങ്ങും ഇല്ലായിരുന്നല്ലോ? ഏതായാലും അവന്‍ അവന്റെ വരവറിയിച്ചു..കേശവന്റെ കാര്യം കഷ്ടം തന്നെ…ഒരിടിക്ക് അവന്‍ തീര്‍ന്നുപോയില്ലേ” മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

“കേശവന്‍ നല്ല പുള്ളി ഒന്നുമല്ലല്ലോ..വെറുതെ ആ ചെറുക്കനെ അങ്ങോട്ട്‌ ചൊറിഞ്ഞു ചെന്നതല്ലേ..ദേവനേം ബ്രഹ്മനേം പേടിയില്ലാത്തവനാ വാസു….”

The Author

Master

Stories by Master

75 Comments

Add a Comment
  1. ഇതു pdf കിട്ടുമോ ഫുൾ

  2. രാഹുൽ കൃഷ്ണ

    മുൻപ് ഈ കഥ ഫുൾ ഈ സൈറ്റിൽ പോസ്റ്റ് ചെയ്തതല്ല

  3. *മാസ്റ്റർജി*…. എൻറെ ഒരു എളിയ
    അഭിപ്രായം, ഏതോ കുട്ടിച്ചാത്തൻ… വലിച്ച് താഴെ കൊണ്ടുപോയി… “സ്മിതാ മാമിനും” “പ്രവാസി അച്ചായനും” ഇടയ്ക്കായി കൊണ്ടിട്ടുണ്ട്… ദയവായി ശ്രദ്ധിക്കുക;….

Leave a Reply

Your email address will not be published. Required fields are marked *