മൃഗം 10 [Master] 456

“ആ കതക് അടച്ചിട്ട് ഇരിക്കടാ” പുന്നൂസ് വാസുവിനോട് പറഞ്ഞു.
വാസു കതകടച്ച ശേഷം വന്നു പുന്നൂസും ഡോണയും ഇരുന്ന സോഫയ്ക്ക് എതിരെ ഇരുന്നു. ഡോണ കൌതുകത്തോടെ അവനെത്തന്നെ നോക്കുകയായിരുന്നു.

“ഇതെന്തൊരു നോട്ടമാ കൊച്ചെ? ഞാന്‍ കാഴ്ചബംഗ്ലാവില്‍ നിന്നും ഓടിയിറങ്ങി വന്നതല്ല..മനുഷ്യനാ..” വാസു അവളോട്‌ പറഞ്ഞു.

അതുകേട്ടു പുന്നൂസും അല്പം കഴിഞ്ഞപ്പോള്‍ ഡോണയും ചിരിച്ചു.
“എന്റമ്മോ..വീഡിയോയില്‍ കണ്ട വീരസാഹസികനെ നേരില്‍ കണ്ട ആരാധന കൊണ്ട് നോക്കിപ്പോയതാ മാഷേ..കൊല്ലല്ലേ..” അവള്‍ ചിരിക്കിടെ പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി.

“ഒരു വലിയ സീരിയസ് കാര്യം പറയാന്‍ വന്നതാണ്..അവനത് പൊട്ടിച്ച് വെറും പഞ്ഞി ആക്കിയത് കണ്ടില്ലേ…ങാ മോളെ..ഇതാണ് വാസുവിന്റെ മറ്റൊരു മുഖം.. ഞാന്‍ പറഞ്ഞല്ലോ; ഇവനെ ഞാനാണ്‌ കൊച്ചിക്ക് കൊണ്ടുവന്നത്….”
പുന്നൂസ് തുടര്‍ന്ന് വാസുവിന്റെ ലഘു ചരിത്രവും അവനെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതിന്റെ കാരണങ്ങളും അവളോട്‌ വിശദമായി പറഞ്ഞു. അയാള്‍ സംസാരിക്കുന്നതിനിടെ അവള്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല. അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോണ ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ തലയാട്ടി.

“വളരെ നന്നായി പപ്പാ..എന്റെ സുരക്ഷയ്ക്ക് വേണ്ടി പപ്പ കണ്ടെത്തിയ ആള്‍ പെര്‍ഫക്റ്റ് ആണ്..ആ പെര്‍ഫക്ഷന്‍ എന്നെ കാണിക്കാനായി ഒരു പക്ഷെ ദൈവം ഒരുക്കിയ വഴിയാകാം ഇന്ന് രാവിലെ നടന്ന സംഭവം…”

അവള്‍ പറഞ്ഞു. പിന്നെ വാസുവിനെ നോക്കി തുടര്‍ന്നു:

“വാസുവിന് കാര്‍ ഓടിക്കാന്‍ അറിയുമോ? അറിയുമെങ്കില്‍ എന്റെ ഒപ്പം തന്നെ നാളെ മുതല്‍ വരാം..താങ്കളെപ്പോലെ ഒരാള്‍ എന്റെ കൂടെ ഉണ്ടെങ്കില്‍ എനിക്കെന്റെ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സാധിക്കും..”
“കാറോടിക്കാന്‍ അറിയാം..പക്ഷെ ഞാന്‍ കൊച്ചിന്റെ കൂടെ വരുന്നതിനേക്കാള്‍ നല്ലത് അല്പം മാറിത്തന്നെ നില്‍ക്കുന്നതല്ലേ? കൊച്ചിനെതിരെ എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായാല്‍ അതെനിക്ക് അറിയാന്‍ സാധിക്കുമല്ലോ..നമ്മള്‍ ഒരു ടീമാണ് എന്ന് മറ്റുള്ളവര്‍ അറിയാതിരിക്കുന്നതാകും നല്ലത്” വാസു തന്റെ അഭിപ്രായം പറഞ്ഞു.

The Author

Master

Stories by Master

20 Comments

Add a Comment
  1. കീരിക്കാടൻ ജോസ്

    njan eekatha munp full vayichathanu pakshe eppozhum katta waiting aduth part varan master ningalu muthanu

    1. Ithinte full parts PDF undo?

  2. ഉണ്ണികൃഷ്ണൻ

    അടിപൊളി… ആ അവസാനത്തെ ഡയലോഗ് പൊളിച്ചു…

  3. വേഗം അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് കൂടാതെ പേജ് വർദ്ധിപ്പിക്കണം പ്ലീസ്

  4. സൂപ്പർ ദിസ്‌ പാർട്ട്‌ ടൂ മാസ്റ്റർ ജീ.

  5. രാജ് മുകുന്ദൻ

    മാസ്റ്ററെ, വായനക്കാരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യല്ലേ, കഥ വായിച്ചു രസിച്ചു വന്നപ്പോഴേക്കും ദേ തീര്ന്നു. ഇരുപത്‌ പേജ് കുറവാണെന്നല്ല, എന്നാലും, ഒരാഴ്ച തെക്കുള്ള കോട്ട ആയില്ല. അടുത്ത ഭാഗതിലെങ്കിലും കൂടുതൽ പേജ് പോസ്റ്റ് ചെയ്യണേ. ഒറ്റ ഇരുപ്പിന് കഥ മുഴുവനും വായിക്കാൻ തോന്നുന്നു. ഇതിലും നല്ല അവതരണം സ്വപ്നത്തിൽ മാത്രം.

  6. വിനയൻ

    ഹൊ, ഭയങ്കരം തന്നെ ! ഇത്‌ കുറച്ചു കടന്നുപോയി മാസ്റ്ററെ, എന്നാലും അവന്റെ കണ്ണ് അടിച്ച് പോളിക്കണ്ടായിരുന്നു ഒന്ന് വിരട്ടി വിട്ടാ മതിയായിരുന്നു.

  7. ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്ത രണ്ട് ഡയലോഗ് വായിക്കുവാൻ പഴയ pdf എടുക്കുവാ ?

    1. Bro ..enik onu ayakavo. Plz.

      1. Ithoru pazhaya story alle..

    2. Pls pdf onnu mail cheyyumo plsssssss

  8. Master,my master class writer.you always mesmerized me through your classic story ‘mrigam’.am speechless. Definitely you deserve a huge..Shall we????

  9. Super. Can’t believe it just got over so fast

  10. നന്നായി ആസ്വദിച്ചു വരുവായിരുന്നു…പെട്ടെന്ന് തീർന്നു പോയി ??????

  11. ഹോ ഒരു രക്ഷയും ഇല്ല,വായിച്ചപ്പോൾ പേജ് തീർന്നത് അറിഞ്ഞില്ല,അടുത്ത part നു ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം

  12. Machane eee..pwoliiinnu prnjal poraaaaa…..hoooo…ejjathi effectaaa

  13. എന്റെ പോന്നെടാ ഉവ്വേ… ഇതെന്താ സിനിമ വല്ലതും ആണോ… ഇജ്ജാതി ഫീൽ… എന്റമ്മോ…

  14. First comment njan thanne

Leave a Reply

Your email address will not be published. Required fields are marked *