“സാറേ..അന്നത്തെ അടിപിടിയില്‍ എനിക്കുണ്ടായ നഷ്ടം എത്രാണെന്ന് സാറിനറിയാമോ.. ആ മുട്ടിനു വെടിയേറ്റ ചെറുക്കന് വേണ്ടി ലക്ഷങ്ങള്‍ ആണ് ഞാന്‍ ചിലവാക്കിയത്..അവന്റെ കാല്‍ എന്നാലും ശരിയാകുമോ എന്ന് ഉറപ്പൊന്നുമില്ല…പൌലോസിന്റെ അടി കിട്ടിയവരില്‍ പലരും ഈ ലൈന്‍ തന്നെ വിട്ടു..മൂന്നോ നാലോ പേര്‍ മാത്രമേ അതിലിപ്പോള്‍ ബാക്കി ഉള്ളു..മാര്‍ക്കറ്റില്‍ എനിക്കുണ്ടായിരുന്ന മൊത്തം ഇമേജും ആ ശങ്കരന്‍ കാരണം എനിക്ക് നഷ്ടമായി… പൌലോസിനെ ഞാന്‍ തട്ടാന്‍ ഉദ്ദേശിക്കുന്നത് ഏറണാകുളം ഭാഗത്താണ്..നല്ല വിളഞ്ഞ മൂര്‍ഖന്‍ പാമ്പുകള്‍ ഊടാടുന്ന കൊച്ചിയില്‍ അവന്റെ അഭ്യാസം അവനൊന്ന് ഇറക്കട്ടെ..വെട്ടി അറബിക്കടലില്‍ തളളും അവിടുത്തെ പിള്ളാര്…ഇവിടെ ശങ്കരന് പണി കൊടുക്കാനും ഞാന്‍ ആളെ ഇറക്കാന്‍ ഉദ്ദേശിക്കുന്നത് അവിടെ നിന്നു തന്നാണ്..നിങ്ങളിങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാല്‍ എനിക്കൊരു തീരുമാനം എടുക്കാന്‍ പറ്റാതെ പോകും” മുസ്തഫ പറഞ്ഞു.
രവീന്ദ്രനും ദിവാകരനും വീണ്ടും പരസ്പരം നോക്കി. അവര്‍ക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു; പക്ഷെ എന്ത് പറയും എന്ന് രണ്ടുപേര്‍ക്കും അറിയില്ലാത്ത ഒരു അവസ്ഥ ആയിരുന്നു. അവസാനം ദിവാകരന്‍ തന്നെ വായ തുറന്നു:
“എന്നാപ്പിന്നെ മുസ്തഫെടെ ഇഷ്ടം പോലെ ചെയ്യ്…അല്ലാതിപ്പോ എന്ത് പറയാനാ”
മുസ്തഫയെ നോക്കാതെയാണ് അയാള്‍ അത് പറഞ്ഞത്. പിന്നെ മദ്യമെടുത്ത് തന്റെ ഗ്ലാസിലേക്ക് പകര്‍ന്നു.
“എന്നാ ഞാന്‍ കാര്യോമായി മുന്‍പോട്ടു പോവ്വാണ്..രവീന്ദ്രന്‍ സാറൊരു ഉപകാരം ചെയ്യണം. അവന്മാര് വരുന്ന രാത്രിയില്‍ സാറ് ഏതു വിധത്തിലെങ്കിലും നൈറ്റ് ഡ്യൂട്ടി ഒപ്പിക്കണം..അന്ന് ഏതു ഫോണ്‍ സ്റ്റേഷനില്‍ വന്നാലും സാറായിരിക്കണം എടുക്കേണ്ടത്..ശങ്കരന്റെ വീട്ടീന്ന് ഫോണ്‍ വന്നാല്‍, ഒരൊറ്റ പോലീസുകാരനും അങ്ങോട്ട് പോകാന്‍ പാടില്ല…അത് വേണ്ടപോലെ സാറ് കൈകാര്യം ചെയ്തോണം…” മുസ്തഫ പറഞ്ഞു.
“അത് ഞാനേറ്റു..പക്ഷെ അവര് നേരെ പൌലോസിന്റെ മൊബൈലില്‍ വിളിച്ചാലോ? അയാള്‍ അതും അവനു കൊടുത്തിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്..”
“കൊടുത്തെങ്കില്‍ കൊടുക്കട്ടെ..അവന്‍ തനിച്ചു ചെന്നാല്‍ ബാക്കി വരുന്നവര് നോക്കിക്കോളും..പിന്നെ അവന്‍ ജന്മത്ത് പൊങ്ങത്തില്ല” വികൃതമായ ചിരിയോടെ മുസ്തഫ പറഞ്ഞു.
“മുസ്തഫെ..കളി പൌലോസിനോടാണ്..അന്ന് നിന്റെ എത്രയോ ആളുകള്‍ ഉണ്ടായിട്ടും അവന്റെ ഒരു രോമത്തില്‍ തൊടാന്‍ പറ്റിയോ..നീ വെറുതെ ഇനിയും പണി ഇരന്നു വാങ്ങല്ലേ….”
ബാക്കി കൂടി പോസ്റ്റ് ചെയ്യണേ
ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ
അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ് ചെയ്യാനോ കമന്റ് പോസ്റ്റ് ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ് ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്….
Master,
ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.
Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????
ഈ കഥ മുൻപ് പലതവണ
വായിച്ചതാണ് എങ്കിലും വിണ്ടും
വായിക്കുബോൾ ഓരോ
ഭാഗങ്ങളിലും അത്യമായി
വായിക്കുന്ന ഒരു ഫിൽ
ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????
link illa old story evide thanne vannathanu delete cheithu..
ഇന്ന് കഥ വരും എന്ന് ഞാൻ കരുതി.. ഇന്ന് വന്നു
ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ