അനുരാഗിന്റെ മനസ് തരളിതമായി. താന്‍ ഏറെക്കാലമായി പിന്നാലെ നടന്നു മോഹിച്ച പെണ്ണ് ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു. പക്ഷെ അവള്‍ വലിയ ഒരു അപകടത്തിലാണ്. അവളെ അതില്‍ നിന്നും താന്‍ രക്ഷിച്ചാല്‍, പിന്നെ അവളെ തന്നില്‍ നിന്നും അകറ്റാന്‍ ഒരാള്‍ക്കും സാധിക്കില്ല; ഒരാള്‍ക്കും. അവള്‍ നേരിടുന്ന ഭീഷണി തന്നെക്കൊണ്ട് തടയാന്‍ സാധിക്കില്ല എന്നറിയാമായിരുന്നെങ്കിലും അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ അവന്‍ സ്വന്തം മനസ്സിനെ സജ്ജമാക്കി. എങ്ങനെയും തന്റെ മോഹം സാധിക്കണം! വലിയ വലിയ മോഹങ്ങള്‍ക്ക് വിലയും കൂടും. അവനത് അറിയാമായിരുന്നു.
“നീ പേടിക്കണ്ട ദിവ്യെ..നീ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഞാനും നിന്റെ കൂടെക്കാണും..ഒരുത്തനും നിന്നെ തൊടില്ല..പക്ഷെ അവര്‍ നിന്റെ വീട്ടില്‍ വീണ്ടും വന്നാല്‍?” അവന്‍ ചോദിച്ചു.
“ഇനി അവര്‍ വീട്ടില്‍ വന്നേക്കില്ല എന്നാണ് എസ് ഐ പറഞ്ഞത്..അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പരും തന്നിട്ടുണ്ട്..എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍”
“ഹും..ഈ പോലീസിനെ കൊണ്ട് ഒരു ഗുണവുമില്ല. അന്ന് നിന്റെ വീട്ടില്‍ അവര്‍ കയറിയിട്ട് അയാള്‍ എന്ത് ചെയ്തു? ഒരു മൊബൈല്‍ നമ്പര്‍..നിനക്ക് ഞാനുണ്ട് ദിവ്യെ..നിന്നെ പിടിക്കാന്‍ വരുന്നവരെ എനിക്കൊന്നു കാണണം” അവന്‍ തന്റെ മസിലുകള്‍ ഉരുട്ടി.
ദിവ്യ കണ്ണുകള്‍ തുടച്ചു.
“സമയമായി…ഞാന്‍ പോട്ടെ..”
“ഉം..നിനക്ക് വിരോധമില്ലെങ്കില്‍ എന്നും എന്റെ ബൈക്കില്‍ ഞാന്‍ നിന്നെ കൊണ്ടുവിടാമായിരുന്നു..” അവന്‍ പറഞ്ഞു.
“യ്യോ ഇപ്പോള്‍ അതൊന്നും വേണ്ട. നാട്ടുകാര്‍ ആരെങ്കിലും അച്ഛനോട് പറഞ്ഞാല്‍ എന്നെ കൊല്ലും..”
“സാരമില്ല മോളെ..ഉച്ചയ്ക്ക് സ്കൂള്‍ വിടുമ്പോള്‍ ഞാനവിടെ കാണും..എന്റെ സൈക്കിളില്‍..”
ദിവ്യ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ സൈക്കിളില്‍ കയറി അവള്‍ മുന്‍പോട്ടു ചവിട്ടി നീങ്ങി. അവള്‍ പോകുന്നത് നോക്കി നിന്ന അവന്‍ വേഗം മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തു.
“അളിയാ..അങ്ങനെ അവളും ഫ്ലാറ്റ് ആയി..ഞാന്‍ പറഞ്ഞിട്ടില്ലേടാ…അനുരാഗ് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍, അവള്‍ക്ക് തിരിച്ച് ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റില്ല..ഇനി അവളെ എന്റെ ഏതിഷ്ടത്തിനും ഉപയോഗിക്കാന്‍ തക്ക നല്ലൊരു കാരണവും എനിക്ക് കിട്ടിയിട്ടുണ്ട്..എല്ലാം മഹാദേവന്റെ കൃപ..ഓം നമ ശിവായ” അവന്‍ ഉറക്കെ ചിരിച്ചു.
അങ്ങനെ അടുത്ത ദിവസം മുതല്‍ ദിവ്യ അനുരാഗിന്റെ ഒപ്പം പോക്കുവരവ് തുടങ്ങി. രാവിലെ പാടത്തിനരുകില്‍ അവന്‍ അവളെ കാത്ത് നില്‍ക്കും. അവള്‍ എത്തുമ്പോള്‍ ഇരുവരും രണ്ടു സൈക്കിളിലുകളില്‍ ആയി സ്കൂളിലേക്ക് പോകും. അനുരാഗ് ഒരു സുരക്ഷയുടെ ഭാഗമായി നല്ലൊരു കത്തിയും അരയില്‍ സൂക്ഷിച്ചിരുന്നു. അവന്‍ കൂടെ ഉള്ളതുകൊണ്ട് ദിവ്യയ്ക്ക് ഭയമൊന്നും തോന്നിയില്ല. അങ്ങനെ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു മൂന്നാം ദിനമെത്തി.
ഉച്ചയ്ക്ക് സ്കൂള്‍ വിട്ടപ്പോള്‍ ദിവ്യ ബാഗുമായി എഴുന്നേറ്റു. അനുരാഗ് വന്നാല്‍ അവള്‍ക്ക് മെസേജ് നല്‍കും. ഓരോ ദിവസവും വെവ്വേറെ സ്ഥലത്താണ് അവന്‍ കാത്തു നില്‍ക്കുന്നത്. സ്കൂളിന്റെ പരിസരത്ത് പൂവാല ശല്യം ഉള്ളതുകൊണ്ട് സ്കൂള്‍ വിടുന്ന സമയത്ത് പൌലോസ് രണ്ടു പോലീസുകാരെ അവിടെ അയയ്ക്കാറുണ്ട്. അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് അവന്‍ മാറി മാറി നിന്നിരുന്നത്. അവന്റെ മെസേജ് വന്നിട്ടുണ്ടോ എന്നറിയാനായി ദിവ്യ ബാഗ് തുറന്നു. പക്ഷെ ഫോണ്‍ അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവള്‍ ബാഗ് മേശപ്പുറത്ത് വച്ചിട്ട് മൊത്തം ഒന്നുകൂടി നോക്കി. ഇല്ല ഫോണില്ല. പുസ്ത്കങ്ങള്‍ മൊത്തം വെളിയില്‍ എടുത്ത് അവള്‍ പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ സംശയത്തോടെ അല്‍പനേരം നിന്നു. താന്‍ ഫോണ്‍ കൊണ്ട് വന്നതാണ്! പക്ഷെ ഇപ്പോള്‍ അതെവിടെപ്പോയി.
“എടീ രശ്മീ..ഒന്ന് നിന്നെ..എന്റെ ഫോണ്‍ കാണുന്നില്ല” തന്റെ തൊട്ടടുത്ത് ഇരിക്കുന്ന രശ്മിയോട് ദിവ്യ വിളിച്ചു പറഞ്ഞു. അവള്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.
Waiting for the nex part
താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ
അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ് എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്
Nice, waithing for next part
Ella pravishyavum..vayikumboyum….pandaram adangan manushyan tension adichu chaavum…..pinne divya aa twist enniku athra ishta pettilla….but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil….paranjenne ullu….
Enthayallum kidilan ayittund….god bless you
Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??
മാസ്റ്റർ മാജിക് കലക്കി
ഓരോ പാർട്ടും തകർക്കുന്നു
പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി മാസ്റ്ററെ
ഓള് മോസമായാ ഞമ്മള്‍ എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി
ദിവ്യ വളരെ മോശമായി വരുന്നു മാസ്റ്റർ ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു
ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍…ഹിഹിഹി..
പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട് അറ്റാക്ക് വരും ഓഹ് ????
ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം.
1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും.
3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല.
ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.
ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം
മാസ്ടറെ ങ്ങളോരു പുന്നാര!
ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന്‍ പൊറുക്കൂല്ലാട്ടോ..
മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി
സസ്നേഹം the tiger ?
thank you bro
മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ
ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..
Enthinaaa ithra kure page post cheithath.eyuthi kayinja story alleee
Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee
ഇരുപത് പേജാണ് അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി
പിന്നേം സസ്പെൻസ്… എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ…
ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??
എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
?
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
…. അപ്പോഴാണ് ഒരു പെരുമ്പാമ്പ് വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു..
ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന്‍ അലറി..
തുരടും
അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ
അടുത്ത തവണ കൂട്ടാം…….ബി. സ്മിതെ
ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ
ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ
ദിവ്യ ഇത്രയ്ക്കു ചീപ്പ് ആണോ??
ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..
mastere..divyaki 2ennam kitendathinte kuravund…oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..
ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..