“പന്നീടെ മോനെ..എന്റെ വീട്ടില്‍ക്കേറി ഇവിടുത്തെ പെണ്ണുങ്ങളോട് സംസാരിക്കുന്നോ..” അവനെ ചവിട്ടാന്‍ കാലുയര്‍ത്തി സക്കീര്‍ ഗര്‍ജ്ജിച്ചു. ഡോണ ഞെട്ടിത്തരിച്ച് നിലത്തു വീണുകിടന്നിരുന്ന വാസുവിനെ നോക്കി. ഒപ്പം സക്കീറിനെയും.
സക്കീറിന്റെ കാല് തന്റെ മേല്‍ പതിയുന്നതിനു തൊട്ടുമുന്‍പ് വാസു ഉരുണ്ടുമാറിക്കഴിഞ്ഞിരുന്നു. അനന്തരം ഒരു കുതിപ്പിന് ചാടി എഴുന്നേറ്റ അവന് ദേഹത്തെ പോടീ തട്ടിക്കളഞ്ഞിട്ട് അയാളെ നോക്കി പുഞ്ചിരിച്ചു.
“എന്നാലും വല്ലാത്തൊരു ഉന്തായിപ്പോയി. മോശമായിപ്പോയി മാമാ മോശം. അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത്?”
“ഇറങ്ങിപ്പോടാ കൈയ്ക്ക് പണി ഉണ്ടാക്കാതെ..” മസില് ഉരുട്ടി മീശ പിരിച്ചുകൊണ്ട് സക്കീര്‍ അലറി. അയാളുടെ ഭാര്യയും മരുമകളും വാസുവിനെ സഹാതാപത്തോടെ നോക്കി.
“ഇങ്ങള് പോ മോനെ..വെറുതെ പ്രശ്നം ഉണ്ടാക്കാതെ..” അയാളുടെ ഭാര്യ അവനോട് പറഞ്ഞു.
“പോവ്വാ ഉമ്മാ..എനിക്ക് വിഷമമില്ല..നമ്മുടെ മാമന് അല്ലെ എന്നെ തള്ളിയത്” വാസു ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. അവന്റെ കൂസലില്ലായ്മ കണ്ട സക്കീറിന് കോപം നുരച്ചുപൊന്തി. അയാള്‍ അവനെ അടിക്കാനായി മുന്പോട്ട് ആഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ഇടയില്‍ കയറി.
“പോട്ടെ..ഒന്നും ശേയ്യണ്ട….ചെറിയ പയ്യനാ..(തിരിഞ്ഞു വാസുവിനോട്)..മോനെ ജ്ജ് പോ..വേഗം..”
വാസു ഷര്‍ട്ട് നേരെ ഇട്ട ശേഷം സക്കീറിനെ നോക്കി.
“മാമാ….തല്ക്കാലം ഞാന്‍ പോകുന്നു..പക്ഷെ ഷാജിയെ ഞാന്‍ കാണും… നിങ്ങള്‍ക്ക് മനസിലാകാത്തത് ചിലപ്പോള്‍ അവനു മനസ്സിലയാലോ..”
“അവന്റെ കൈയില്‍ ചെന്നു കേറിക്കൊടുക്ക്..അതോടെ നിന്റെ എല്ലാ പൂതീം തീരും..എടി കൊച്ചെ നീ ഇവനെ കൊലയ്ക്ക് കൊടുക്കാന്‍ കൊണ്ട് നടക്കുവാണോ..വിളിച്ചോണ്ട് പോ..” തിരികെ വരാന്തയിലേക്ക് കയറിക്കൊണ്ട് സക്കീര്‍ ഡോണയെ നോക്കി ചോദിച്ചു. ഡോണ നിരാശയോടെ നില്‍ക്കുകയായിരുന്നു. വാസുവിനെ അയാള്‍ തള്ളിയിട്ടത് അവളുടെ മനസ്സിനെ അതിയായി വേദനിപ്പിച്ചു. എങ്കിലും അവന് പ്രതികരിക്കാഞ്ഞത് നന്നായി എന്നവള്‍ക്ക് തോന്നി. അയാളുടെ കൈകള്‍ക്ക് വാസുവിന്റെ കാലിന്റെ വണ്ണമുണ്ട്. മറ്റുള്ളവരോട് ചെയ്യുന്നത് പോലെ ഇയാളോട് നടന്നെന്നു വരില്ല; ഭീകരനാണ് ഈ മനുഷ്യന്.
“ഞാന്‍ ഇനിയും വരും കേട്ടോ….കാരണം ഒരു വരവുകൂടി വരേണ്ടി വരും മാമു….” ബുള്ളറ്റില്‍ കയറി ഇരുന്നശേഷം വാസു സക്കീറിനെ നോക്കി പറഞ്ഞു
“പോടാ..പോടാ..വാങ്ങിച്ചു കൂട്ടാതെ” സക്കീര്‍ വീണ്ടും കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
ഡോണ അവജ്ഞയോടെ സക്കീറിനെ നോക്കിയ ശേഷം ബൈക്കില്‍ വാസുവിന്റെ പിന്നില്‍ കയറി. ബുള്ളറ്റ് റോഡിലേക്കിറങ്ങി.
“നീയെന്താ അയാളെ ഒന്നും ചെയ്യാഞ്ഞത്?” അവള് അത്ഭുതത്തോടെ ചോദിച്ചു.
“നമ്മളിവിടെ വന്നത് ഷോ കാണിക്കാന്‍ ആണോ? നിനക്ക് ഷാജിയുടെ മൊഴി വേണം..അതിനുവേണ്ടി ഒന്നോ രണ്ടോ അടി ഞാന്‍ കൊണ്ടോളാം..മുംതാസിനു നീതി വാങ്ങി കൊടുക്കേണ്ടത് ഇപ്പോള്‍ നിന്റെ മാത്രമല്ല..എന്റെയും ആഗ്രഹമാണ്… കാരണം ഇപ്പഴാണ് എനിക്ക് ഇതില്‍ ഒരു രസം കിട്ടുന്നത്….ഇനി ഞാന്‍ ഷാജിയെ നേരില്‍ കണ്ടു സംസാരിച്ചോളാം..അവനും ഇതേ മട്ടു കാണിച്ചാല്‍ പിന്നെ അവന്റെ വായ തുറപ്പിക്കാനുള്ള മാര്‍ഗ്ഗം എന്റെ കൈയില്‍ വേറെ ഉണ്ട്” വാസു പറഞ്ഞു.
Waiting for the nex part
താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ
അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ് എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്
Nice, waithing for next part
Ella pravishyavum..vayikumboyum….pandaram adangan manushyan tension adichu chaavum…..pinne divya aa twist enniku athra ishta pettilla….but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil….paranjenne ullu….
Enthayallum kidilan ayittund….god bless you
Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??
മാസ്റ്റർ മാജിക് കലക്കി
ഓരോ പാർട്ടും തകർക്കുന്നു
പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി മാസ്റ്ററെ
ഓള് മോസമായാ ഞമ്മള് എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി
ദിവ്യ വളരെ മോശമായി വരുന്നു മാസ്റ്റർ ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു
ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍…ഹിഹിഹി..
പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട് അറ്റാക്ക് വരും ഓഹ് ????
ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം.
1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും.
3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല.
ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.
ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം
മാസ്ടറെ ങ്ങളോരു പുന്നാര!
ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന് പൊറുക്കൂല്ലാട്ടോ..
മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി
സസ്നേഹം the tiger ?
thank you bro
മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ
ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..
Enthinaaa ithra kure page post cheithath.eyuthi kayinja story alleee
Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee
ഇരുപത് പേജാണ് അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി
പിന്നേം സസ്പെൻസ്… എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ…
ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??
എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
?
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
…. അപ്പോഴാണ് ഒരു പെരുമ്പാമ്പ് വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു..
ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന് അലറി..
തുരടും
അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ
അടുത്ത തവണ കൂട്ടാം…….ബി. സ്മിതെ
ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ
ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ
ദിവ്യ ഇത്രയ്ക്കു ചീപ്പ് ആണോ??
ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..
mastere..divyaki 2ennam kitendathinte kuravund…oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..
ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..