മൃഗം 15 [Master] 485

“എന്താണ് നീ ഉദ്ദേശിക്കുന്നത്?’
“മോള്‍ അപ്പം തിന്നാല്‍ മതി..കുഴി എണ്ണണ്ട..” വണ്ടി പ്രധാന റോഡിലേക്ക് കുതിച്ചിറങ്ങി.
—————————
“എന്താ സാര്‍ വിളിപ്പിച്ചത്”
ശങ്കരന്‍ ചെറിയ ആശങ്കയോടെ പൌലോസിനോട്‌ ചോദിച്ചു. അയാളും ഒപ്പം ദിവ്യയും സ്റ്റേഷനില്‍ പൌലോസിന്റെ മുറിയില്‍ ആയിരുന്നു.
“നിങ്ങള്‍ക്കെതിരെ വീണ്ടും ഒരു ആക്രമണത്തിന് അറേബ്യന്‍ ഡെവിള്‍സ് പ്ലാന്‍ ചെയ്യുന്നുണ്ട്. അത് പറയാനാണ് ഞാന്‍ വിളിപ്പിച്ചത്” പൌലോസ് പറഞ്ഞു.
ശങ്കരന്‍ ഞെട്ടലോടെ മകളെ നോക്കി. അവളുടെ മുഖത്ത് പക്ഷെ കൂസലുണ്ടായിരുന്നില്ല.
“നിങ്ങളുടെ വീടിനു കാവലിടാന്‍ തക്ക പോലീസ് ഫോഴ്സ് ഇവിടില്ല. അതുകൊണ്ട് ഏക പോംവഴി നിങ്ങള്‍ സ്വയം സൂക്ഷിക്കുക എന്നതാണ്. രാത്രി അസമയത്ത് ആര് വീട്ടില്‍ വന്നാലും ഒരു കാരണവശാലും കതക് തുറക്കരുത്. പുറത്തേക്കുള്ള കതകുകളുടെ ബലം ഉറപ്പാക്കണം. അത്ര പെട്ടെന്ന് ഒരാളും അത് തകര്‍ത്ത് ഉള്ളില്‍ കയറരുത്. എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം. എന്റെ മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പക്കലുണ്ടല്ലോ അല്ലെ?”
“ഉണ്ട് സര്‍” ശങ്കരന്‍ പറഞ്ഞു.
“ങാ പിന്നെ മോളെ നീയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. നീ സ്കൂളില്‍ പോകുന്നതും വരുന്നതും തനിച്ചാണല്ലോ..പറ്റുമെങ്കില്‍ കുറച്ചു കൂട്ടുകാരുടെ കൂടെ വരുകയും പോകുകയും ചെയ്യുക” പൌലോസ് ദിവ്യയെ നോക്കി പറഞ്ഞു.
“എന്റെ വീടിനടുത്ത് നിന്നും ആരും ആ സ്കൂളില്‍ പഠിക്കുന്നില്ല സര്‍” അവള്‍ പറഞ്ഞു.
“എങ്കിലും എത്താവുന്ന അത്ര ദൂരം മറ്റു കുട്ടികളുടെ കൂടെ വരാന്‍ ശ്രമിക്കുക. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഏതെങ്കിലും വണ്ടി പിന്തുടരുകയോ നിന്റെ നേരെ വരുകയോ ചെയ്താല്‍ തൊട്ടടുത്ത് കാണുന്ന ഏതെങ്കിലും വീട്ടിലേക്ക് വേഗം കയറുക. പ്രശ്നം വല്ലതും തോന്നിയാല്‍ ഉടന്‍ തന്നെ എന്നെ വിളിക്കണം….ഫോണ്‍ ബിസി ആണെങ്കില്‍ മെസേജ് അയയ്ക്കുക. എന്റെ നമ്പര്‍ നീ ഒന്നാം സ്ഥാനത്ത് തന്നെ ഫീഡ് ചെയ്ത് ഇട്ടേക്ക്‌.. ആദ്യത്തെ നമ്പര്‍ എന്റേത് ആയിരിക്കണം. ഒരു എമര്‍ജന്‍സി ഉണ്ടായി അത്യാവശ്യമായി ഫോണ്‍ ചെയ്യേണ്ടി വന്നാല്‍ നമ്പര്‍ കണ്ടെത്താന്‍ സമയമെടുക്കരുത്..”
“അങ്ങനെ ചെയ്യാം സര്‍” ദിവ്യ പറഞ്ഞു.
“പക്ഷേ സര്‍..ഇവള്‍ വീട്ടിലേക്ക് വരുന്ന വഴി ആള്‍ത്താമസം ഇല്ലാത്ത പാടത്തിന്റെ നടുവിലൂടെ ഉള്ള ഒരു റോഡ്‌ ഉണ്ട്..” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു.
“ആ വഴി ഒഴിവാക്കാന്‍ പറ്റില്ലേ?”
“വേറെ വഴിയെ വരണമെങ്കില്‍ കുറഞ്ഞത് അഞ്ചു കിലോമീറ്റര്‍ എങ്കിലും അധികം സഞ്ചരിക്കണം. മാത്രമല്ല ആ വഴി ഒരുപാടു വളവുകളും മറ്റും ഉള്ള ഒന്നാണ്..ഇത്രപോലും സേഫ് അല്ല അത്”
“പാടത്തിന്റെ നടുവിലുള്ള റോഡില്‍ക്കൂടി വരുന്നതിനു മുന്‍പ് സൈക്കിള്‍ നിര്‍ത്തി വല്ല വണ്ടികളുടെയും ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുക. അതേപോലെ അതിലെ പോകുമ്പോള്‍ പരമാവധി വേഗതയില്‍ പോകുക…മൊബൈല്‍ ഫോണ്‍ കൈയില്‍ തന്നെ ഉണ്ടാകണം..എന്ത് പ്രശ്നം ഉണ്ടായാലും ഉടന്‍ തന്നെ എന്നെ അറിയിക്കണം…മറക്കരുത്…”
“ശരി സര്‍” ദിവ്യ പറഞ്ഞു. അവള്‍ക്ക് പക്ഷെ അത്ര ഭയമൊന്നും തോന്നിയിരുന്നില്ല. അന്നു രക്ഷപെടാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ ഇനിയും അത് സാധിക്കും എന്നൊരു ആത്മവിശാസം അവള്‍ക്കുണ്ടായിരുന്നു.
“ശരി നിങ്ങള്‍ പൊയ്ക്കോ..പറഞ്ഞതൊക്കെ മറക്കാതിരിക്കുക”
തലയാട്ടിയ ശേഷം ദിവ്യ ശങ്കരന്റെ കൂടെ പുറത്തിറങ്ങി.
—————————-

The Author

Master

Stories by Master

37 Comments

Add a Comment
  1. Waiting for the nex part

  2. വിനോദ്

    താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ

    1. അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ്‌ എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്

  3. Nice, waithing for next part

  4. Ella pravishyavum..vayikumboyum….pandaram adangan manushyan tension adichu chaavum…..pinne divya aa twist enniku athra ishta pettilla….but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil….paranjenne ullu….
    Enthayallum kidilan ayittund….god bless you

  5. Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??

  6. മാസ്റ്റർ മാജിക് കലക്കി
    ഓരോ പാർട്ടും തകർക്കുന്നു

  7. പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി മാസ്റ്ററെ

    1. ഓള് മോസമായാ ഞമ്മള്‍ എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി

  8. വിനീത്

    ദിവ്യ വളരെ മോശമായി വരുന്നു മാസ്റ്റർ ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു

    1. ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍…ഹിഹിഹി..

  9. പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട്‌ അറ്റാക്ക് വരും ഓഹ് ????

    1. ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം.

      1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക.

      2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും.

      3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല.

      ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.

      1. ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം

  10. മാസ്ടേഴ്സ് ഫാൻ

    മാസ്ടറെ ങ്ങളോരു പുന്നാര!

    1. ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന്‍ പൊറുക്കൂല്ലാട്ടോ..

  11. മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി
    സസ്നേഹം the tiger ?

    1. thank you bro

  12. തങ്കപ്പൻ

    മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ

    1. ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..

  13. Enthinaaa ithra kure page post cheithath.eyuthi kayinja story alleee
    Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee

    1. ഇരുപത് പേജാണ്‌ അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി

  14. Lucifer Morning Star

    പിന്നേം സസ്പെൻസ്… എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ…
    ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??

    1. എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

      1. Lucifer Morning Star

        ?

  15. വിനയൻ

    അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.

    1. …. അപ്പോഴാണ്‌ ഒരു പെരുമ്പാമ്പ്‌ വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു..

      ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന്‍ അലറി..

      തുരടും

      1. വിനയൻ

        അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???

  16. വിനയൻ

    അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.

  17. ബിസ്മിത

    മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ

    1. അടുത്ത തവണ കൂട്ടാം…….ബി. സ്മിതെ

  18. ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ

    1. ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ

  19. ദിവ്യ ഇത്രയ്ക്കു ചീപ്പ്‌ ആണോ??

    1. ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..

  20. mastere..divyaki 2ennam kitendathinte kuravund…oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..

    1. ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..

Leave a Reply

Your email address will not be published. Required fields are marked *