“കുറെ നേരമായോ വന്നിട്ട്?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഇ..ഇല്ല…അഞ്ചു മിനിറ്റ്” അവളുടെ മാസ്മരിക ശബ്ദത്തില്‍ മയങ്ങിപ്പോയ അനുരാഗ് വിക്കിവിക്കി പറഞ്ഞു. അവന്റെ പരിഭ്രമവും സന്തോഷവും വീര്‍പ്പുമുട്ടലും പരവേശവും കണ്ടപ്പോള്‍ ദിവ്യയ്ക്ക് ചിരിപൊട്ടി.
“ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..” അല്പം പണിപ്പെട്ടു മനസ്സിന്റെ തുലനത വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ദിവ്യ പുഞ്ചിരിച്ചു. ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട വലിയ മസിലുകള്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്; അവനെക്കാള്‍ ഏറെ സുന്ദരനും. അവള് മനസ്സില്‍ പറഞ്ഞു.
“ഇപ്പം വിശ്വാസമായോ..” ദിവ്യ ചോദിച്ചു.
“ഉം”
“എന്താ ആദ്യം വിശ്വസിക്കാഞ്ഞത്?”
“ശല്യപ്പെടുത്തരുത് എന്ന് താക്കീത് നല്കി എന്നെ ഒഴിവാക്കിയ ആളല്ലേ? പിന്നെങ്ങനെ? ദിവ്യയെ മോഹിക്കാനുള്ള യോഗ്യത എനിക്കില്ല എന്ന് മനസിലാക്കി ജീവിക്കാന്‍ പോലും മോഹമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുകയായിരുന്നു ഞാന്‍”
അവന്റെ വാക്കുകള്‍ ദിവ്യയുടെ ആത്മാവിനെ സ്പര്‍ശിച്ചു. കാതരമായ മിഴികളോടെ അവളവനെ നോക്കി. നോക്കുന്തോറും അവനോടുള്ള പ്രേമം തന്റെയുള്ളില്‍ തിരയടിച്ചുയരുന്നത് അവളറിഞ്ഞു.
“എന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?” അവന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി അവള് ചോദിച്ചു.
“ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല”
“കള്ളം”
“അല്ല..സത്യം സത്യം സത്യം..” കിതച്ചുകൊണ്ട് അനുരാഗ് ആണയിട്ടു.
“എന്തിനാ എന്നെ ഇത്രയേറെ ഇഷ്ടപ്പെട്ടത്?” തല ചെരിച്ച് അവന്റെ കണ്ണുകളിലേക്ക് കുസൃതിച്ചിരിയോടെ നോക്കി അവള് ചോദിച്ചു.
“ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ഇപ്പോള്‍ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവാന് ഞാനാണ്..ഞാന്‍” ആവേശത്തോടെ അത്രയും പറഞ്ഞ അവന് പെട്ടെന്ന് എന്തോ ഓര്‍ത്ത് നിരാശ ബാധിച്ച ഭാവത്തോടെ ഊര്‍ജ്ജം നഷ്ടപ്പെട്ടു തുടര്‍ന്നു:
“സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..ഞാന്‍..ഞാന്‍ വെറുതെ ഓരോന്നൂഹിച്ച് മോഹങ്ങള്‍ നെയ്തുകൂട്ടിപ്പോയി..സോറി”
ദിവ്യ തുടുത്ത മുഖത്തോടെ, നിറഞ്ഞ മനസ്സോടെ അവന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളിലെ പ്രണയം അനുരാഗ് തിരിച്ചറിഞ്ഞു.
“ഇഷ്ടമല്ലെങ്കില്‍ ഞാന്‍ കാണണം എന്ന് പറയുമായിരുന്നോ..” അവള് ചോദിച്ചു.
സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അനുരാഗ് അവളുടെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി.
“ദിവ്യ, ദിവ്യ എന്നെ ഇഷ്ടപ്പെടുന്നോ? പ്ലീസ്..ഒന്ന് പറയൂ..പ്ലീസ്” ഉന്മാദം പിടിപെട്ടവനെപ്പോലെ അവന് പുലമ്പി.
“യ്യോ എന്തായിത്. റോഡാണ്..മറക്കരുത്” ദിവ്യ ചിരിച്ചു.
“പറ ദിവ്യാ..എനിക്കത് ഈ അധരങ്ങളില്‍ നിന്നും കേള്‍ക്കണം. എന്നെ, എന്നെ നീ സ്നേഹിക്കുന്നോ? പ്ലീസ്?”
ദിവ്യ മധുസ്മിതം തൂകിക്കൊണ്ട് തലയാട്ടി. അനുരാഗ് ഒരു ചാട്ടമായിരുന്നു മേലേക്ക്; നിതാന്ത നിരന്തര പരീക്ഷണങ്ങള്‍ അവസാനം വിജയം കൈവരിക്കുമ്പോള്‍ സ്വയം മറന്നു സന്തോഷിക്കുന്ന ശാസ്ത്രജ്ഞനെപ്പോലെ.
“ഹൂയ്..എനിക്ക് കൂവി വിളിക്കാന്‍ തോന്നുന്നു..എന്റെ ദിവ്യ എന്നെ സ്നേഹിക്കുന്നു..എനിക്ക് സന്തോഷം സഹിക്കാന്‍ വയ്യേ..” ഭ്രാന്തനെപ്പോലെ അവന് വിളിച്ചുകൂവി. അവന്റെ ശബ്ദം പാടത്തിന്റെ മറുതലയ്ക്കല്‍ പ്രതിധ്വനിച്ചു മാറ്റൊലിക്കൊണ്ടു.
Waiting for the nex part
താങ്കളുടെ പേര് യാസർ ടി പി എന്നാണോ. അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ
അല്ല. താങ്കള്‍ അവിടെ പബ്ലീഷ് ചെയ്ത കഥയിലെ ഒന്നാം അദ്ധ്യായം ആദ്യവരി വായിക്കുക. എന്റെ അനുമതിയോടെ അദ്ദേഹം അവിടെ പബ്ലീഷ് ചെയ്യുന്ന കഥയാണ്. സമയക്കുറവ് മൂലം എനിക്ക് സാധിക്കാത്തത് കൊണ്ട് അദ്ദേഹം ചെയ്തോട്ടെ എന്ന് കരുതി. ഈ കഥ പലരും പലയിടത്തും മുന്‍പ് പബ്ലീഷ് ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായനക്കാരില്‍ നല്ലൊരു വിഭാഗം ഇത് വായിച്ചിട്ടുണ്ട് എന്നാണെന്റെ തോന്നല്‍. എന്തായാലും എന്റെ പേര് യാസര്‍ എന്നോ അരുണ്‍ ആനന്ദ് എന്നോ അല്ല. ഞാന്‍ വന്ത് വെറും മാസ്റ്റര്‍..ഒന്നാം ക്ലാസ് വാധ്യാര്
Nice, waithing for next part
Ella pravishyavum..vayikumboyum….pandaram adangan manushyan tension adichu chaavum…..pinne divya aa twist enniku athra ishta pettilla….but..athu ore eyuthukarante. Thirumanam aanu..njngallku athil..onnum parayan pattilla..ore aswadhagan enna nilayil….paranjenne ullu….
Enthayallum kidilan ayittund….god bless you
Uff ഇജ്ജാതി ഇനി അടുത്ത ആഴ്ച ??
മാസ്റ്റർ മാജിക് കലക്കി
ഓരോ പാർട്ടും തകർക്കുന്നു
പ്ലീസ് ഇനിയും അവളെ മോശമായി കാണിക്കല്ലേ അവളെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി മാസ്റ്ററെ
ഓള് മോസമായാ ഞമ്മള് എന്ത് ശെയ്യും പുള്ളെ? ഞമ്മട കൈയിലല്ലല്ലോ സംഗതി
ദിവ്യ വളരെ മോശമായി വരുന്നു മാസ്റ്റർ ഡോണയും വാസും തമ്മിൽ വല്ല ലവ് സീനും ഉണ്ടാക്കി കൂടെ അടുത്ത ഭാഗം ഉടനെ പ്രേതീഷിക്കുന്നു
ഹിഹിഹി..ലവ് സീന്‍..ഹിഹിഹി..അതും ഞാന്‍…ഹിഹിഹി..
പിന്നെ ആകാംഷയുടെ മുൾമുൻയിൽ നിർത്തി അല്ല മാസ്റ്ററുടെ ജീ.മിക്കവാറും ഹാർട്ട് അറ്റാക്ക് വരും ഓഹ് ????
ജോസപ്പേ, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കാന്‍ മൂന്നു വഴികള്‍ പറയാം.
1. പോടാ പുല്ലേ എന്ന സമീപനം ജീവിതത്തില്‍ സ്വീകരിക്കുക. എന്തെന്നാല്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കാതെ മനസ്സ് ജോളിയാക്കി വയ്ക്കുക; പറയാനുള്ളത് പറയുക, ചെയ്യാനുള്ളത് ചെയ്യുക. നിഷിദ്ധ ചിന്തകളെ വേരോടെ അതുണ്ടാകുന്ന നിമിഷം തന്നെ ഉന്മൂലനം ചെയ്യുക. പുറമേ മോശമായി പെരുമാറിയാലും മനസ്സില്‍ അല്‍പ്പം പോലും പകയോ വെറുപ്പോ ദേഷ്യമോ പാടില്ല. ക്ഷമ എന്ന ആയുധം മൂര്‍ച്ചകൂട്ടി വയ്ക്കുക.
2. നന്നായി ഉറങ്ങുക. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറങ്ങാന്‍ കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കുക. എന്നും പറഞ്ഞു വണ്ടി ഓടിച്ചോണ്ട് ഉറങ്ങല്ലേ. അത് ഒടുക്കത്തെ ഉറക്കം ആയിപ്പോകും.
3. മിതമായ രീതിയില്‍ എല്ലാ ദിവസവും കുരഞ്ഞത് അരമണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുക. സമയം കിട്ടുന്ന മുറയ്ക്ക് ചെയ്യാമെങ്കിലും കഴിവതും രാവിലെ ചെയ്യുക. മേലങ്ങിയുള്ള ജോലിയാണ് എങ്കില്‍ വ്യായാമം ആവശ്യമില്ല.
ഈ മൂന്നു കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുറപ്പാക്കിയ ശേഷം ബാക്കി വായിച്ചാല്‍ മതി.
ഇതെല്ലാം ചെയ്താലും രക്ഷ ഇല്ല, കാരണം എഴുത്തുകാരന്റെ പേര് മാസ്റ്റർ എന്നാണ്, നിങ്ങൾ ഞങ്ങളെ ടെൻഷൻ അടിപ്പിച്ചു കൊല്ലുമോ, മൃഗം നേരത്തെ വായിച്ചതാ എന്നാലും പിന്നെയും വായിക്കുമ്പോൾ അതെ ടെൻഷൻ, മികച്ച ത്രില്ലെർ അനുഭവം
മാസ്ടറെ ങ്ങളോരു പുന്നാര!
ബാക്കി പറയണ്ട. എനിക്കറിയാം. എന്നാലും ഇത്രേം കഷ്ടപ്പെട്ട് എയ്തീട്ടും ഇങ്ങളിങ്ങനെ പറഞ്ഞല്ലോ. പടച്ചോന് പൊറുക്കൂല്ലാട്ടോ..
മാസ്റ്ററെ മനുഷ്യരെ ടെൻഷനടിപ്പിച്ചു കൊല്ലുമോ? ഈ ഭാഗവും കിടുക്കി
സസ്നേഹം the tiger ?
thank you bro
മാസ്റ്റർ ഈ പാർട്ടും അടിപൊളി. പൗലോസിന്റെ വക ഒരു ഇടി പ്രതീക്ഷിച്ചു നടന്നില്ല. ഓരോ വരി വയികുമ്പോഴും രംഗങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞു വരുന്നു അതാണ് മാസ്റ്റർ മാജിക്.. നിങ്ങൾ ഒരു മഹാ സംഭവം ആട്ടോ
ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുസ്തഫ കുളമാക്കി. നന്ദി തങ്കു ബ്രോ.. മറ്റേ തങ്കുവല്ല കേട്ടോ..
Enthinaaa ithra kure page post cheithath.eyuthi kayinja story alleee
Page kurach post cheyyooo.onnumillenkil njangal oroo partinum one week wait cheyyunnathalleee
ഇരുപത് പേജാണ് അയച്ചത്. ഡോക്ടര്‍ പോസ്റ്റിയപ്പോള്‍ കുറഞ്ഞു. അടുത്ത തവണ വീണ്ടും കൂട്ടാം കുഞ്ഞാണ്ടി
പിന്നേം സസ്പെൻസ്… എന്താണ് മാസ്റ്ററെ എല്ലാത്തവണേം മുള്ളുമേൽ കൊണ്ട് നിർത്തുന്നെ…
ഇനി അടുത്ത വ്യാഴാഴ്ച ആവാണ്ട് ഒരു സമാധാനം ഇല്ല..വെയ്റ്റിങ് ??
എവിടെ നിര്‍ത്തിയാലും മുള്ളാണ് ബ്രോ. പിന്നെ, വ്യാഴാഴ്ച്ചകളെ സ്നേഹിക്കുന്ന മനുഷ്യരോടുള്ള അനുഭാവമാണ് ആ ദിവസം തന്നെ തിരഞ്ഞെടുക്കാന്‍ കാരണം.
?
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ വേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
…. അപ്പോഴാണ് ഒരു പെരുമ്പാമ്പ് വായും പിളര്‍ന്നു നില്‍ക്കുന്നത് അവനും അവളും കണ്ടത്. ഏതു നിമിഷത്തിലും താനും അവളും അതിന്റെ വായില്‍ അകപ്പെട്ടേക്കാം എന്നവനു തോന്നിയ ആ നിമിഷം.. ഹിമാലയ സാനുക്കളില്‍ ഉഗ്രതപസ്സിലായിരുന്ന സ്വാമി കീരിക്കാടന്‍ സേതുമാധവന്റെ മണ്ടയടിച്ചു പൊട്ടിച്ചു. സ്വന്തം അനുജന്റെ വേദനയാര്‍ന്ന നിലവിളി കേട്ട് സ്കോര്‍പിയോയില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന കലക്ടര്‍ ജോസഫ് അലക്സ് വണ്ടി ചവിട്ടി നിര്‍ത്തി. ടയറുകള്‍ നിരത്തില്‍ ശക്തമായി ഉരയുന്ന ശബ്ദം കേട്ട് ജുരാസിക് പാര്‍ക്കില്‍ കഞ്ചാവടിച്ചു മയങ്ങിക്കിടന്ന തന്ത ദിനോസര്‍ ഉറക്കമുണര്‍ന്നു..
ആരവിടെ..ആരവിടെ? ഭരത് ചന്ദ്രന് അലറി..
തുരടും
അതേ മാസ്റ്റർ, എത്ര വേണമെങ്കിലും ഇത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.???
അവൾ അവൻറെ കയ്യിൽ പെടാതെ സർവ്വശക്തിയുമെടുത്ത് ഓടുകയായിരുന്നു വിജനമായ സ്ഥലത്ത് കൂടെയുള്ള ഓട്ടത്തിൽ വഴിയിൽ ഉണ്ടായിരുന്ന ഒരു മരത്തിൻറെ പേരിൽ തട്ടി അവൾ മറിഞ്ഞുവീണു അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു നിലത്തു നിന്ന് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളുടെ മേലേക്ക് അവൻ ചാടി വീണു……. തുടരും.
മാസ്റ്റർ കുറച്ചുകൂടി പേജുകൾ കൂടിച്ചേർക്കു,ഇതിപ്പോ വായിച്ചിട്ട് ഒരു സ്വസ്ഥതയും ഇല്ല.ഒരാഴ്ച ആവാൻ നിക്കേണ്ട നാല്തന്നെ അടുത്ത പാർട് പോസ്റ്റ് ചെയ്തോ
അടുത്ത തവണ കൂട്ടാം…….ബി. സ്മിതെ
ദിവ്യയെ പിന്നെയും മോശമാക്കി മാറ്റേണ്ടയിരുന്നു മാസ്റ്ററെ
ഓടെ കാര്യത്തീ ഞമ്മള് നിസ്സഹായനാണ് കൊയെ
ദിവ്യ ഇത്രയ്ക്കു ചീപ്പ് ആണോ??
ഞാനും ഇത് ചോദിച്ചു? അപ്പൊ അവള് പറേവാ ചീപ്പല്ലാതെ പൌഡര്‍ ആകാന്‍ പറ്റുമോന്ന്..ചിരിച്ചു ചിരിച്ച് ഊപ്പാട് വന്ന ഞാന്‍ അതീപ്പിന്നെ ഓളോട് ഒന്നും ചോദിക്കത്തില്ല..
mastere..divyaki 2ennam kitendathinte kuravund…oro part vayikumbozhum aakamsha koodi varukayanu..aduthath enthennariyan..eni 1 week kaathirippu..
ഭഗവാനെ, അങ്ങെന്നോട് അങ്ങയുടെ ഒരു പ്രജയെ തല്ലാന്‍ പറയരുത്. മനുഷ്യര്‍ അങ്ങേയ്ക്ക് വേണ്ടി അങ്ങയുടെ സൃഷ്ടികളെ ദ്രോഹിക്കുന്നത് യോജ്യമാണോ? അങ്ങുതന്നെ അവളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു നല്ല വഴിക്ക് നയിക്കണം. അങ്ങയുടെ കൃപ ഈയുള്ളവന്റെ മേലും ഉണ്ടാകണം..