“ഛെ…ഒന്നും ശരിയാകുന്നില്ല…”
വീണ്ടും അവള്‍ സന്ദേശങ്ങള്‍ ടൈപ് ചെയ്തു. ചെയ്യുകയും കളയുകയും ചെയ്ത് അവള്‍ക്ക് മടുത്തു. അവസാനം അവള്‍ രണ്ടും കല്‍പ്പിച്ച് ഒരു ചുംബന സ്മൈലി പൌലോസിനു അയച്ചുകൊടുത്തു. അതോടെ അവളുടെ ചങ്കിടിപ്പ് കൂടാന്‍ തുടങ്ങി. അവള്‍ മേസേജില്‍ത്തന്നെ നോക്കിക്കിടന്നു. അത് അവിടെ കിട്ടി എന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ആധികൂടി. അയാള്‍ അത് കണ്ടു എന്ന് മനസിലായപ്പോള്‍ അവളുടെ ദേഹം വിയര്‍ക്കാന്‍ തുടങ്ങി. ദിവ്യ ചങ്കിടിപ്പോടെ കാത്തു. സാറ് എന്ത് മറുപടി ആയിരിക്കും നല്‍കുക?
“ദിവ്യെ..കഴിക്കാന്‍ വാ”
അമ്മയുടെ അത്താഴം കഴിക്കാന്‍ വിളിക്കുന്നത് അവള്‍ കേട്ടു.
“വരുവാ അമ്മെ”
അവള്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് മൊബൈലില്‍ തന്നെ കണ്ണുനട്ട് അവള്‍ കാത്തു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു. മുഖത്തുകൂടി ഒഴുകിയിറങ്ങിയ വിയര്‍പ്പ് അവള്‍ തുടച്ചു. ആകാംക്ഷയോടെ പൌലോസിന്റെ മറുപടി വരാനായി കാത്തുകിടന്ന അവളുടെ കാതില്‍ ഒരു ബൈക്കിന്റെ മുഴക്കമെത്തി; ദൂരെ നിന്നും പാഞ്ഞടുക്കുന്ന ഒരു ബുള്ളറ്റിന്റെ ഹുങ്കാരം.
വീടിനു മുന്‍പില്‍ ഏതോ ബൈക്ക് വന്നു നിന്ന ശബ്ദം കേട്ട് ശങ്കരന്‍ വേഗം ചെന്നു ജനലിലൂടെ നോക്കി. അറേബ്യന്‍ ഡെവിള്‍സ് വീട്ടില്‍ അതിക്രമിച്ചു കയറിയതിനു ശേഷം സന്ധ്യയ്ക്ക് ശേഷം ആര് വന്നു കതകിനു മുട്ടിയാലും ആളെ അറിഞ്ഞ ശേഷമേ അവര്‍ കതക് തുറക്കൂ. ജനലിലൂടെ ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങുന്ന പൌലോസിനെ കണ്ടപ്പോള്‍ ആശ്വാസം തോന്നിയെങ്കിലും ശങ്കരന്റെ ഉള്ളൊന്നു കാളി. എന്ത് കാരണം ആയാലും പോലീസിനെ കാണുമ്പൊള്‍ ഉണ്ടാകുന്ന ഒരു സാധാരണ മലയാളിയുടെ അന്ധാളിപ്പ് അയാള്‍ക്കും ഉണ്ടായി.
“ആരാ ചേട്ടാ” രുക്മിണി അയാളുടെ അരികിലേക്ക് വന്നു ചോദിച്ചു.
“എസ് ഐ സാറാ..”
അയാള്‍ വേഗം ചെന്നു കതക് തുറന്നു.
ഉള്ളില്‍ പൌലോസിന്റെ മെസേജ് പ്രതീക്ഷിച്ചു കാത്തുകിടന്നിരുന്ന ദിവ്യ അയാള്‍ നേരിട്ട് വന്നു എന്നറിഞ്ഞപ്പോള്‍ ഞെട്ടി. എന്ത് ചെയ്യണമെന്നറിയാതെ അവള്‍ വിരണ്ടെഴുന്നേറ്റു. താനയച്ച മെസേജ് കാരണമാണോ സാറ് വന്നത് എന്ന സംശയം അവളെ പരിഭ്രാന്തിയിലാഴ്ത്തി. മെല്ലെ മുറിക്കു പുറത്തിറങ്ങി മുന്‍പിലെ മുറിയിലേക്ക് അവള്‍ പാളി നോക്കി. പൌലോസ് ഉള്ളിലേക്ക് കയറിവരുന്നത് അവള്‍ കണ്ടു.
“എന്താ സര്‍..” ശങ്കരന്‍ പൌലോസിന്റെ വരവിന്റെ ഉദ്ദേശമറിയാനായി ചോദിച്ചു.
“നിങ്ങളുടെ മോളെവിടെ? അവളെ വിളിക്ക്”
പൌലോസിന്റെ ശബ്ദം പരുഷമായിരുന്നു. അതുകൂടി കേട്ടതോടെ ദിവ്യ വിറയ്ക്കാന്‍ തുടങ്ങി. സംഗതി താന്‍ സംശയിച്ചത് തന്നെ. അവളുടെ മനസില്‍ ഭയം ഒരു വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിച്ചു. തന്റെ മോഹങ്ങളും ധാരണകളും പാടെ തെറ്റിയിരിക്കുന്നു. ശ്ശോ..വേണ്ടായിരുന്നു; ആ മെസേജ് അയയ്ക്കെണ്ടായിരുന്നു. പക്ഷെ പോയബുദ്ധി ആനപിടിചാലും കിട്ടില്ലല്ലോ. ഇനി എന്ത് ചെയ്യും? സാറ് എല്ലാം അച്ഛനോടും അമ്മയോടും പറയുമായിരിക്കും. ഭയത്തോടെ അവള്‍ രക്ഷപെടാനുള്ള പഴുതുകള്‍ തകപുകഞ്ഞാലോചിച്ചു.
“എന്താ സര്‍..എന്ത് പറ്റി?” രുക്മിണി ശങ്കയോടെ പൌലോസിനോട് ചോദിച്ചു.
“നിങ്ങള്‍ പറഞ്ഞത് കേള്‍ക്ക്..വിളിക്കവളെ” പൌലോസിന്റെ സ്വരം ഉയര്‍ന്നു.
ദിവ്യയ്ക്ക് മൂത്രശങ്ക ഉണ്ടായി. അവള്‍ പൂക്കുല പോലെ വിറച്ചു.
മാസ്റ്റർ നിങ്ങളുടെ അവതരണം സൂപ്പർ
ഒറ്റയാൻ എന്ന നോവൽ പ്രസിഥികരിക്കുമോ എല്ലാ ചേരുവകളും ഉള്ള ഒരു നോവൽ ആണ് ഞാൻ പലതവണ അതു വായിചിടുണ്ട് അതു മാസ്റ്റർ
അവതരിപ്പിച്ചാൽ സൂപ്പർ ആകും എന്നു
മാസ്റ്ററുടെ ആരാധകൻ
സോജൻ
സോജന്‍, ഈ ആരാധകന്‍ എന്ന പ്രയോഗം ദൈവത്തെ ഓര്‍ത്ത് എന്റെ കാര്യത്തില്‍ ഉപയോഗിക്കരുത്. സ്നേഹം മതി, അത് വേണം താനും. ആരാധനയ്ക്ക് അര്‍ഹത നമ്മെ ഒക്കെ ഉണ്ടാക്കിയ, പ്രപഞ്ചം ഉണ്ടാക്കിയ പരമാത്മാവിന് മാത്രം ഉള്ളതാണ്. നമ്മളൊക്കെ വെറും മനുഷ്യര്‍. ഇന്നുള്ളതും നാളെ ഇല്ലതെയാകുന്നതുമായ നിഴലുകള്‍.
ഈ ഒറ്റയാന്‍ എന്ന നോവല്‍ ഏതാണ്? എനിക്ക് അറിയില്ല. താങ്കളിത് ഡോക്ടറോട് പറയുക..അദ്ദേഹത്തിന്‍റെ പരിധിയിലാണ് പ്രസിദ്ധീകരണങ്ങള്‍..ഞാനൊരു എഴുത്തുകാരന്‍ മാത്രമാണ്.. നന്ദി സോജന്‍സ്
നന്നായി മാസ്റ്റർ ഈ ഭാഗം
Ethe orike post chithha story alayo
Master ഈ ഭാഗവും കലക്കി ഉഗ്രൻ എന്നുപറഞ്ഞാൽ അത്യുഗ്രൻ എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ കാത്തിരിക്കുന്നവരെ ബുദ്ധിമുട്ടിക്കാതെ മാസ്റ്റർ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ അതാണ് വലിയ കാര്യം അല്ലെങ്കിൽ ചില ആൾക്കാരെ പോലെ , 15 16 ഭാഗങ്ങൾ എഴുതി പിന്നെ വായനക്കാരെ ഒരുമാതിരി മറ്റേ മക്കൾ ആക്കുന്ന പരിപാടി കാണിക്കുന്നില്ലല്ലോ സന്തോഷം ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ the tiger ?
ഇത് മാസ്റ്റർ റീ പോസ്റ്റ് ചെയ്യുന്നത് ആണ്….
Donaye sister akkaruth mastere??
കാത്തിരുന്നു കാത്തിരുന്നു വേര് ഇറങ്ങാത്ത ഉള്ളു മൊയ്തീൻ ഒന്നും ഒന്നും അല്ലാതാകും,??
ഈ ഭാഗവും സൂപ്പർ
??????
Adipoli master
Munp vayichidhanelum ippol bhayankara thrillu