“അവരെ നിങ്ങള്‍ക്ക് അറിയില്ല. അവര്‍ക്കെതിരെ ഞാന്‍ സംസാരിച്ചു എന്നവര്‍ അറിഞ്ഞാല്‍…” അവന് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
“അറിഞ്ഞാല്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ മനുഷ്യാ. ഇങ്ങനെ ചത്ത് ജീവിക്കുന്നതിലും നല്ലത് ഒരു നല്ല കാര്യം ചെയ്തിട്ട് ചാകുന്നതാണ്..” അവന്റെ ഭാര്യ കോപത്തോടെ പറഞ്ഞു.
“ഇത്തയുടെ പേരെന്താ?” ഡോണ ചോദിച്ചു.
“മീന…ഞാന്‍ മുസ്ലീം അല്ല കുട്ടീ. ഞാന്‍ ഇങ്ങേരെ പ്രേമിച്ചു കെട്ടിയതാണ്..എന്റെ വീട്ടുകാരെപ്പോലും ഉപേക്ഷിച്ചിട്ട്..” അവള് വിതുമ്പി.
വാസുവും ഡോണയും അവളെ അത്ഭുതത്തോടെ നോക്കി.
“ഉള്ളിലോട്ട് വാ..”
അസീസ് പറഞ്ഞു. ഡോണ എഴുന്നേറ്റ് വാസുവിനെ നോക്കി. അവനും അവളുടെ കൂടെ ആ ചെറിയ വീടിന്റെ ഉള്ളിലേക്ക് കയറി. ഡോണ തന്റെ ബാഗില്‍ നിന്നും ക്യാമറ പുറത്തെടുത്തു. അവര്‍ ഉള്ളിലേക്ക് കയറിക്കഴിഞ്ഞപ്പോള്‍ അല്പം അകലെ മാറി നിന്നിരുന്ന, കണ്ടാല്‍ ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരുത്തന് സഞ്ചിയില്‍ നിന്നും മൊബൈല്‍ ഫോണെടുത്ത് തിടുക്കത്തില്‍ ഒരു നമ്പര്‍ ഡയല് ചെയ്തു.
—————-
“ഉം പറ അസീസ്..അവര്‍ എന്തിനാണ് അവിടെ വന്നത്? നീ വീട്ടിനുള്ളില്‍ കയറി അവരോടു രഹസ്യമായി സംസാരിച്ചത് എന്താണ്?”
അറേബ്യന്‍ ഡെവിള്‍സിന്റെ രഹസ്യ സങ്കേതത്തില്‍ കസേരയില്‍ കാലിന്മേല് കാല് കയറ്റി വച്ച് ഇരുന്നുകൊണ്ട് അര്ജ്ജുന് ചോദിച്ചു. സ്റ്റാന്‍ലിയും മാലിക്കും അവന്റെ പിന്നിലായി ഒരു സോഫയില്‍ ഇരിപ്പുണ്ടായിരുന്നു. രഹസ്യ സംഭാഷണങ്ങള്‍ക്കും തങ്ങളുടെ ഇരകളെ കൊണ്ടുവന്നു ചോദ്യം ചെയ്യാനും പീഡിപ്പിക്കാനുമായി ഉണ്ടാക്കിയിട്ടിരുന്ന ഭൂഗര്‍ഭ അറയില്‍ ആയിരുന്നു അവര്‍ അപ്പോള്‍. വാസുവും ഡോണയും അവനെ കാണാന്‍ ചെന്നു എന്നറിഞ്ഞപ്പോള്‍ തന്ത്രപൂര്‍വ്വം അവനെ അവിടേക്ക് അവര്‍ വരുത്തിയതാണ്. അസീസിന്റെ മനസ്സില്‍ പക്ഷെ ഭയം ഇല്ലായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു നല്ല കാര്യം ചെയ്തതിന്റെ ആശ്വാസം അവന്റെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും ഈ മനുഷ്യത്വമില്ലാത്തവരുടെ മുന്പില് അഭിയനിക്കാനയിരുന്നു അവന്റെ തീരുമാനം.
“ജയിലിലെ കാര്യങ്ങള്‍ അറിയാനാണ്. ജയില്പുള്ളികളെക്കുറിച്ച് ആ സ്ത്രീ എന്തോ പരിപാടി ചെയ്യുന്നുണ്ട്. അതെപ്പറ്റി എന്നോട് കുറെ ചോദിച്ചു. ഞാന്‍ അറിയാവുന്നതുപോലെ പറഞ്ഞുകൊടുത്തു..” അസീസ് സാധാരണ മട്ടില്‍ പറഞ്ഞു.
അര്ജുന് തിരിഞ്ഞ് കൂട്ടുകാരെ നോക്കി. അവരുടെ മുഖത്തെ ഗൂഡഭാവം അസീസും ശ്രദ്ധിച്ചു.
“എന്തൊക്കെയാണ് അവള് ചോദിച്ചത്?” ചോദ്യം സ്റ്റാന്‍ലിയുടെ വക ആയിരുന്നു.
“അവിടുത്തെ താമസം, ഭക്ഷണം, പിന്നെ ആപ്പീസര്മാരുടെ പെരുമാറ്റം അങ്ങനെ കുറെ..ജയിലില്‍ ഉള്ളവരുടെ സങ്കടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള പരിപാടി ആണെന്ന് പറഞ്ഞത് കൊണ്ടാ ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചത്. വല്ല കുഴപ്പോം ഒണ്ടോ മൊതലാളി?”
ഒരു മാതിരി ഇടപാട് ആയിപോയി നെക്സ്റ്റ് part ഇനി കാണുമോ
മാസ്റ്റർ ഒന്ന് വേഗം എഴുതു ഓരോ ദിവസവും രാവിലെ ഉണർന്ന ഉടനെ kambikuttan.net ചെക്ക് ചെയ്യാധേ ഒന്നിനും മൂഡില്ല
അങ്ങനെ അതും തീർന്നു.
മൃഗം ഇല്ലാത്ത രണ്ടാമത്തെ വ്യാഴാഴ്ചയും കടന്നു മാസ്റ്റർ എവിടെയാണ് താങ്കൾ എന്തുപറ്റി പ്ലീസ് റിപ്ലൈ
Master thirakkanu 3 weeks kazhinju varum ennu ariyichirunnu
Thanks dr.
ഡോക്ടർ മാസ്റ്റർ പോയിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ നാലാമത്തെ ആഴ്ച തുടക്കമായി ഈയാഴ്ച എങ്കിലും കാണുമോ?
varum..
Entha next part varathathu???
വെറുതെ മോഹിച്ചു കാത്തിരുന്ന ഒരു വ്യാഴാഴ്ച….
അതും മിസ്സായി….
ന്നാലും….
സഹിച്ചു കാത്തിരിക്കുന്നു…..
മാസ്റ്റർ പെട്ടെന്ന് വരൂ
പത്തൊമ്പതാമത്തെ പാർട്ട് കിട്ടിയില്ലല്ലോ..
ആദ്യം ദേവരാഗം ഇല്ലാതായി പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നതു മൃഗം ആയിരുന്നു ഇപ്പൊ അതും പോയി, 100 ചവറുകൾക്ക് ശേഷം ഒരു നല്ല കഥ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ
19 plzzz
Master G pls post the next version with lot of pages . Its a heavy waiting.
മൃഗം വന്നില്ല……
19 part vannilla
kurachu delay varum.. master thirakkilaa..
Kkk nammal wait cheytholam
Dr devaragam pinne adimayude udamakal enthayi ? Enthe ivar ingane vayanakkare kabalippikkunnath?
Dr nithin babuvinte ettathiyamma ennthinte 3rd part undo
1st and 2nd part kidilan aayirunnu athinte baakki ithvare vannilla
Pls replay
Dr pls replay me
ഇത് മുന്നേ ഉള്ള നോവൽ ആല്ലെ മാസ്റ്ററെ
പട്ടിക്കല്ലെ ഇപ്പൊ google തപ്പി നോക്കി ഇവിടെയും കിട്ടാനില്ല പ്ലീസ് ഓണ്‍ വേഗം ഇറക്ക്
ആ പാവാങ്ങൾ നഷ്ടപെട്ടുപോയ തങ്ങളുടെ ജീവിതം ശെരിരിക്കൊന്ന് ആസ്വദിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
കൊന്നു കളഞ്ഞില്ലെ ദുഷ്ടാ അവരെ !
Wowsuper
എന്തോ മനസ്സിന് ഒരു വിങ്ങൽ പ്രണയരംഗങ്ങൾ എത്ര മനോഹരമായിട്ടാണ് ആണ് മാസ്റ്റർ നിങ്ങൾ എഴുതുന്നത് ഈ ഭാഗവും ഒരുപാട് ഇഷ്ടമായി
സസ്നേഹം the tiger ?
I am a big flop in love scenes bro.. thanks a lot for your kind appreciation.. അടിപിടി എഴുതാന്‍ എളുപ്പമാണ്..പ്രണയം അങ്ങനെയല്ലല്ലോ.. നന്ദ്രി
Master mrigam next part vegham iduo…i’m waiting for it…
First അടിച്ചേ