മൃഗം 20 [Master] 527

“എവിടെയാണ് ഈ കരണ്ടിത്തെണ്ടി താമസിക്കുന്നത്?”
“അറിയില്ല”
“ഓക്കേ..ഇത് ശരിക്കുള്ള ചോദ്യം ചെയ്യലല്ല. നിന്റെ കരണ്ടിയെ പിടിക്കാന്‍ ആള് പോയിട്ടുണ്ട്. അതേപോലെ ആ സിറിഞ്ച് പരിശോധിച്ചു പരിശോധനാഫലം വന്നാല്‍ പിന്നെ ഞങ്ങളുടെ വക ഒരു ചോദ്യം ചെയ്യല്‍ കാണും. അത് നീ താങ്ങുമോ എന്ന് സംശയമാണ്. അതുകൊണ്ട് എന്തെങ്കിലും സത്യങ്ങള്‍ പറയാനുണ്ടെങ്കില്‍ ഇപ്പോള്‍ നിനക്ക് പറയാം. അതല്ല ഞങ്ങള്‍ക്ക് പറയിപ്പിക്കേണ്ടി വരികയാണെങ്കില്‍, നീ ജനിച്ച ദിവസത്തെ നീതന്നെ ശപിക്കും…സൊ ചെയ്ത കുറ്റകൃത്യത്തെപ്പറ്റി നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ?” ഇന്ദുലേഖ അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു.
“ഇല്ല സാറെ..എനിക്ക് വേറെ ഒന്നും അറിയില്ല. കരണ്ടി ചേട്ടന് വേണ്ടിയാണ് ഞാനത് ചെയ്തത്” നാദിയ പഴയ പല്ലവി തന്നെ ആവര്‍ത്തിച്ചു.
“നീ പോ..മറ്റെവരെ വിളിക്ക്” ഇന്ദുലേഖ പുറത്തേക്ക് നോക്കി പറഞ്ഞു.
നാദിയയെ പോലീസുകാര്‍ കൊണ്ടുപോയപ്പോള്‍ മറ്റു രണ്ട് സ്ത്രീകളെയും ഓരോരുത്തരായി ഉള്ളിലേക്ക് കൊണ്ടുവന്നു. ഇതിനിടെ ഡോണ ഇന്ദുലേഖയുടെ കാതിലും ഇന്ദുലേഖ പൌലോസിന്റെ കാതിലും എന്തോ മന്ത്രിച്ചു. പൌലോസ് ഫോണെടുത്ത് പുറത്തിറങ്ങി ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ വിളിച്ച് അസീസുമായി സംസാരിച്ചു.
“അസീസേ? ഈ കരണ്ടി വര്‍ഗീസ്‌ എന്നയാളെ നീ അറിയുമോ?” പൌലോസ് ചോദിച്ചു.
“ങാ..അതാണ്‌ സാര്‍..ആ പേരാണ് ഞാന്‍ ഇതുവരെ കണ്ടുപിടിക്കാന്‍ തല പുകച്ചു കൊണ്ടിരുന്നത്. അവനാണ് ഇവിടെ പോലീസ് വേഷം കെട്ടിവന്നവരില്‍ ഒരുത്തന്‍. എനിക്കവനെ അറിയാം സാറേ”
“വെരി ഗുഡ്..അവന്റെ വീട് എവിടെയാണ്?”
“മട്ടാഞ്ചേരിയില്‍ തന്നെയാണ്..”
“ഓക്കേ ഞാന്‍ നിന്നെ പിന്നെ കണ്ടു വിവരങ്ങള്‍ വാങ്ങാം..ഈ വര്‍ഗീസ്‌ ആര്‍ക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്നവനാണോ അതോ?”
“അവന് പല പരിപാടികള്‍ ഉണ്ട് സാറെ.. നാടകക്കമ്പനി..വണ്ടിക്കച്ചോടം..പിന്നെ ഗുണ്ടാപ്പണി..ബ്രോക്കര്‍ പണി അങ്ങനെ പലതും. ആര്‍ക്ക് വേണ്ടിയും അവന്‍ ജോലി ചെയ്യും…”
“ഓഹോ..ശരി ഞാന്‍ നിന്നെ വിളിക്കാം”
പൌലോസ് ഫോണ്‍ വച്ചിട്ട് മുറിയിലേക്ക് ചെന്നു. സ്ത്രീകളില്‍ രണ്ടാമത്തെ ആളെ ചോദ്യം ചെയ്ത ശേഷം മൂന്നാമത്തെ ആളെയും എസിപി വരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അവര്‍ വീണ്ടും ഓഫീസില്‍ തിരികെയെത്തി.
“പൌലോസ്..ഇവര്‍ മൂവരും ഒരേ കഥ തന്നെയാണ് പറയുന്നത്. കരണ്ടി വര്‍ഗീസ്‌ എന്ന ആളാണത്രേ അവരെ ഇതിനയച്ചത്. പക്ഷെ എനിക്കതില്‍ ഒന്നാമത്തെ അവളെ മാത്രം സംശയമുണ്ട്. കാരണം അവള്‍ ഈ പെണ്ണുങ്ങളുടെ ഗണത്തില്‍ പെടുന്ന ഐറ്റം അല്ല. അല്‍പം പണമുള്ള വീട്ടിലെ പെണ്ണാണ് അവളെന്ന് ഞാന്‍ സംശയിക്കുന്നു. ഈ കരണ്ടി വര്‍ഗീസ്‌ എന്നവനെ കിട്ടുന്നത് വരെ ഇവരെ മൂന്നുപേരെയും തല്‍ക്കാലം ലോക്കപ്പ് ചെയ്യാനാണ് എന്റെ പ്ലാന്‍. അയാളെപ്പറ്റി അസീസിന് വല്ലതും അറിയാമോ?’ ഇന്ദുലേഖ പൌലോസിനോട്‌ ചോദിച്ചു.
“ഉവ്വ് മാഡം. അവനയാളെ അറിയാം. ഞാന്‍ ഉടന്‍ തന്നെ അഡ്രസ്‌ വാങ്ങിയ ശേഷം അങ്ങോട്ട്‌ പോകുകയാണ്”
“പൌലോസ്; അയാള്‍ വീട്ടില്‍ കാണാന്‍ വഴിയില്ല. എന്നാലും വീട്ടുകാരെ ഒന്ന് കുലുക്കിയാല്‍ ചിലപ്പോള്‍ വല്ല ഇന്‍ഫര്‍മേഷനും കിട്ടും. അവന്‍ ഒളിവിലാകാനാണ് സാധ്യത”

The Author

Master

Stories by Master

17 Comments

Add a Comment
  1. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

    1. തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

  2. Master innu Friday aayi
    Part 21 kaanunnillallo!!!!!!

  3. Cinema akanam pillacha

  4. ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

  5. ഒക്കെയും കണ്മുന്നിൽ കണ്ടു…
    വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി…
    അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    1. Waiting for another thrilling

  6. ഇതിന്റെ ബാക്കി ഇപ്പൊ തുടരും

  7. Master പേജ് കൂട്ടുന്ന കാര്യം?

  8. മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
    സസ്നേഹം the tiger ?

    1. പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

  9. Oru time ithu evide postiYsthu allee .. master ..

    Enna pishukkathe valiYa part etoode

    Please master

    1. Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

  10. മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

    1. അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്…

  11. മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *