മൃഗം 20 [Master] 527

ലൈറ്റുകള്‍ പ്രകാശിപ്പിച്ച് സൈറന്‍ മുഴക്കി തങ്ങള്‍ക്ക് പിന്നാലെ വരുന്ന പോലീസ് വാഹനം നോക്കി വാനില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി. നാദിയയുടെ കൈയിലെ വിലങ്ങ് അവര്‍ അഴിച്ചിരുന്നു.
“അളിയാ പോലീസ്..നമുക്ക് പിന്നാലെ തന്നെയാണ് അവര്‍..” ഒരാള്‍ പിന്നില്‍ പാഞ്ഞടുക്കുന്ന പോലീസ് വണ്ടി കണ്ടു പറഞ്ഞു.
“എന്ത് ചെയ്യും ഇനി..പിടിയിലായാല്‍ ജീവിതം കോഞ്ഞാട്ട ആണ്..” മറ്റൊരുവന്‍ പരിഭ്രാന്തിയോടെ പറഞ്ഞു.
“അയ്യോ ഞങ്ങളെ പോലീസ് പിടിക്കുമോ..അപ്പഴേ ഞാന്‍ വേണ്ടാന്നു പറഞ്ഞതാ” പോലീസ് വേഷം ഒരു സ്ത്രീ അലമുറ ഇടാന്‍ തുടങ്ങി.
“വാ അടയ്ക്കടി പുല്ലേ” വണ്ടി ഓടിച്ചിരുന്ന ആള്‍ അവളെ നോക്കി മുരണ്ടു.
“അയ്യോ ദാണ്ട്‌ അതിങ്ങെത്തി..” മറ്റേ പോലീസുകാരി ഉച്ചത്തില്‍ അലറി. നാദിയ കിടുകിടെ വിറച്ച് സീറ്റില്‍ മൂത്രമൊഴിച്ചു പോയിരുന്നു. ഇങ്ങനെയൊരു പൊല്ലാപ്പ് ഉണ്ടാകും എന്നവള്‍ സ്വപ്നത്തില്‍ കരുതിയിരുന്നില്ല.
പൌലോസിന്റെ വാഹനം തങ്ങളെ മറികടക്കുന്നത് ഡ്രൈവര്‍ നിസ്സഹായതയോടെ കണ്ടു. അതിന്റെ ഉള്ളില്‍ നിന്നും പക കത്തുന്ന കണ്ണുകളോടെ പൌലോസ് അവരെ നോക്കി. ഡ്രൈവര്‍ വേഗം ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. പിന്നെ ലോകത്തൊരു അഭ്യാസിക്കും സാധിക്കാത്തത് പോലെ അയാള്‍ വണ്ടി സെക്കന്റുകള്‍ കൊണ്ട് വെട്ടിത്തിരിച്ചു വന്ന വഴിയെ തിരിഞ്ഞു. പൌലോസ് വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ വാന്‍ വട്ടം തിരിഞ്ഞു പോകുന്നതാണ് കണ്ടത്. എതിരെ ഒരു ട്രക്ക് വന്നതിനാല്‍ അയാള്‍ക്ക് അതെ പോലെ തിരിക്കാന്‍ സാധിച്ചില്ല. ട്രക്ക് പോയിക്കഴിഞ്ഞപ്പോള്‍ അയാള്‍ വേഗം റിവേഴ്സ് ഗിയര്‍ ഇട്ടു.
“എടാ വാസൂ..ആ വാനിന്റെ പിന്നാലെ ആയിരുന്നു അയാള്‍..നിനക്ക് അവന്മാരെ തടയാന്‍ പറ്റുമോ”
എല്ലാം കണ്ടുകൊണ്ട് വന്നുകൊണ്ടിരുന്ന ഡോണ ചോദിച്ചു.
“നീ ആ കമ്പിവടി വേഗം ഇങ്ങ് ഊര്”
വാസു വലതു കൈ പിന്നിലേക്ക് നീട്ടി പറഞ്ഞു. ഡോണ വേഗം അവന്‍ സ്ഥിരം വണ്ടിയില്‍ സൂക്ഷിക്കുന്ന ആയുധങ്ങളില്‍ ഒന്നായ ചെറിയ കമ്പിവടി എടുത്ത് അവന്റെ കൈയില്‍ നല്‍കി. തങ്ങള്‍ക്കെതിരെ വരുന്ന വാന്‍ വാസു നോക്കി. അവന്‍ കമ്പി കൈയിലെടുത്ത് ഉന്നം പിടിച്ചു. വണ്ടി അടുത്ത് എത്താറായതും അവനത് കറക്കി അതിന്റെ മുന്‍പിലെ ഗ്ലാസിനു നേരെ എറിഞ്ഞു. വാനിന്റെ ഗ്ലാസ് ചിലന്തിവല പോലെ തകര്‍ന്നു വാഹനം ഓടിച്ചിരുന്ന ആളിന് റോഡ്‌ കാണാന്‍ പറ്റാതായി. വാന്‍ പാമ്പിനെപ്പോലെ റോഡില്‍ പുളയുന്നത് കണ്ടു വാസു വേഗം ബൈക്ക് സൈഡിലേക്ക് ഇറക്കി ബ്രേക്കിട്ട ശേഷം വെട്ടിത്തിരിച്ചു. പൌലോസിന്റെ വാഹനം പാഞ്ഞടുക്കുന്നത് കണ്ട വാനിന്റെ ഡ്രൈവറും മറ്റേ ആളും വണ്ടി നിര്‍ത്തിയ ശേഷം ഇറങ്ങിയോടി. സ്ത്രീകളും ഓടാനായി ഇറങ്ങവേ പൌലോസിന്റെ വണ്ടി അവിടെത്തി ബ്രേക്കിട്ടു. അതിന്റെ ടയറുകള്‍ നിലത്തുരയുന്ന ശബ്ദം അവിടെയാകെ മുഴങ്ങി.
“സ്റ്റോപ്പ്‌”
ഓടാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് നേരെ തോക്ക് ചൂണ്ടി പൌലോസ് ഗര്‍ജ്ജിച്ചു. അവര്‍ പൂക്കുലപോലെ വിറച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. പൌലോസിന്റെ കണ്ണുകള്‍ പുരുഷന്മാര്‍ ഓടിപ്പോയ ഭാഗത്തേക്ക് നോക്കി. അവര്‍ രക്ഷപെട്ടുകഴിഞ്ഞിരുന്നു അയാള്‍ നിരാശയോടെ ഷൂസിട്ട കാല്‍ നിലത്ത് ആഞ്ഞു ചവിട്ടി. അപ്പോള്‍ വാസുവിന്റെ ബൈക്ക് എത്തി അയാളുടെ സമീപം നിന്നു. പിന്നില്‍ നിന്നും ഡോണ ഒരു കമ്പിവടിയുമായി വരുന്നതും പൌലോസ് കണ്ടു.
“എന്താടാ?” പൌലോസ് വാസുവിനോട് ചോദിച്ചു.
“ഞങ്ങളാണ് സര്‍ ഈ വണ്ടി നിര്‍ത്തിച്ചത്” അവന്‍ പറഞ്ഞു.
“എങ്ങനെ”

The Author

Master

Stories by Master

17 Comments

Add a Comment
  1. ഇനി കാത്തിരുന്നിട്ടു കാര്യമില്ല. അപ്പൊ ശരി. ഇവിടെ നിന്ന് വിട വാങ്ങുന്നു. ഇത് വായിക്കാൻ വേണ്ടി മാത്രമാണ് ഇവിടെ നിന്നിരുന്നത്. Farewell

    1. തിരക്കിലായി പോകുന്നതാണ്. ഡോക്ടര്‍ക്ക് അയച്ചുകൊണ്ടുത്തിട്ടുണ്ട്.. ഇന്ന് ഇടുമായിരിക്കും..

  2. Master innu Friday aayi
    Part 21 kaanunnillallo!!!!!!

  3. Cinema akanam pillacha

  4. ഇതൊക്കെ ശരിക്കും സിനിമ ആക്കണം. സൂപ്പർ ആകും.

  5. ഒക്കെയും കണ്മുന്നിൽ കണ്ടു…
    വായിച്ചു തുടങ്ങിയപ്പോഴേയ്ക്കും തീർന്നു പോയി…
    അടുത്ത ഭാഗങ്ങൾക്കായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…

    1. Waiting for another thrilling

  6. ഇതിന്റെ ബാക്കി ഇപ്പൊ തുടരും

  7. Master പേജ് കൂട്ടുന്ന കാര്യം?

  8. മാസ്റ്റർ , ഇനിയിപ്പോ എന്താ പരിപാടി നമ്മുടെ വാസുവും പൗലോസും കൂടെ ശുദ്ധികലശം നടത്താൻ ഇറങ്ങുകയാണോ? പിന്നെ 13 പേജ് വായിച്ചിട്ട് മതിയായില്ല പേജ് കുറച്ചുകൂടെ കൂട്ടാമോ ഒരു റിക്വസ്റ്റ് ആണ് തല്ലരുത്
    സസ്നേഹം the tiger ?

    1. പേജ് കൂട്ടാന്‍ ശ്രമിക്കാം ബ്രോ.

  9. Oru time ithu evide postiYsthu allee .. master ..

    Enna pishukkathe valiYa part etoode

    Please master

    1. Hi benzy, for quite sometime, I was not able to even see the comments. Now everything seems ok. Yes, but as you can see, the chapters are longer than before. I think for a week the current proportion is perfect; still, I will try to add more from next time

  10. മാസ്റ്റർ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

    1. അത് നമുക്കെല്ലാം ഈ ചേസിങ്ങും വണ്ടി ഓടിക്കക്കവും ഒക്കെ വലിയ ഹരമായാത് കൊണ്ടാണ് പൊന്നപ്പോ.. എന്തരായാലും നന്ദികള്…

  11. മാസ്റ്റർ ആ കാർ ചേസിംഗ് എനിക്ക് ശെരിക്കും തീയേറ്ററിൽ കാണുന്ന ഫീൽ അണ് തന്നത്. ശ്വാസം അടക്കിപ്പിടിച്ചാ ആ ഭാഗം വായിച്ചത്….

Leave a Reply

Your email address will not be published. Required fields are marked *