“യെസ്, അതോടെ മാനസികമായി തകരുന്ന അവന് ആ പഴയ ശൌര്യം ഒരിക്കലും ഉണ്ടാകില്ല. ആ സമയത്ത് അവനെ നല്ല ആമ്പിള്ളാരെ വിട്ടു പെരുമാറണം. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത രീതിയിലുള്ള പെരുമാറ്റം.” അര്‍ജുന്‍ പറഞ്ഞു.
“അതിനു ശേഷം ഡോണ. അവള്‍ക്ക് ആദ്യം നല്‍കേണ്ടത് അവള്‍ക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും കൈ വച്ചു കൊണ്ടാകണം. അവളുടെ തള്ള ഒരു പീസാണ്. അവളുടെ കണ്മുന്നില്‍ ഇട്ട് തള്ളയെ മാനഭംഗപ്പെടുത്തിക്കണം. അതോടെ അവളുടെ പത്തി പാതി താഴും. മാനസികമായി അവളെ തകര്‍ക്കാന്‍ അത്തരമൊരു പണി കൊണ്ടേ പറ്റൂ” സ്റ്റാന്‍ലിയായിരുന്നു അത് പറഞ്ഞത്.
“അസീസിന്റെ കാര്യമോ? അന്ന് ആ ട്രക്ക് ഓടിച്ചവനെ അവനെങ്ങാനും കണ്ടിട്ടുണ്ടെങ്കില്‍ കുഴപ്പമാണ്. നമ്മളാണ് അവനെ കൊല്ലിക്കാന്‍ ശ്രമിച്ചതെന്ന് സംശയം തോന്നിയാല്‍ നമുക്കെതിരെ പലതും അവന്‍ പൊലീസിന് നല്‍കും” അര്‍ജ്ജുന്‍ ചെറിയ ആശങ്കയോടെ പറഞ്ഞു.
“അസീസിന്റെ മനസറിയാന്‍ തല്‍ക്കാലം ഒരു വഴിയുമില്ല. അപകടം പറ്റിയത് കൊണ്ട് അവനു പരോള്‍ നീട്ടിക്കിട്ടാന്‍ ചാന്‍സുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നീ പറഞ്ഞത് പോലെ ആ ഡ്രൈവറെ അവന്‍ കണ്ടിട്ടുണ്ടെങ്കില്‍ അവനെല്ലാം മനസിലാകും. പോലീസ് അതൊരു കൊലപാതക ശ്രമമായി കാണുന്ന സ്ഥിതിക്ക്, അസീസിന് നമ്മളെ സംശയം കാണാതിരിക്കില്ല” മാലിക്ക് പറഞ്ഞു.
“പക്ഷെ ഉടനെ അവനെ ഒന്നും ചെയ്യാന്‍ പറ്റില്ല. അവന്‍ വല്ല ഇന്‍ഫര്‍മേഷനും പൊലീസിന് നല്‍കിയാല്‍, നമ്മള്‍ അത് തിരസ്കരിക്കുക. ഒരു ജയില്‍പ്പുള്ളി പറയുന്ന കാര്യങ്ങള്‍ വച്ചല്ലാതെ വ്യക്തമായ തെളിവോടെ വന്നാലല്ലേ നമ്മെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് പറ്റൂ. അതുകൊണ്ട് അസീസിനെ തല്‍ക്കാലം നമ്മള്‍ ഭയക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം” സ്റ്റാന്‍ലി തന്റെ സുഹൃത്തുക്കളെ നോക്കി.
“ഓക്കേ..അതാണ് ശരി.. അപ്പോള്‍ നമ്മുടെ അടുത്ത ടാര്‍ഗറ്റ് ഇവയാണ്….ഫസ്റ്റ് ദിവ്യ. സെക്കന്റ് വാസു. തേര്‍ഡ് ഡോണയുടെ അമ്മ; ഇത്രയും നടന്ന ശേഷം നമുക്ക് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം” അര്‍ജ്ജുന്‍ മൂവരെയും നോക്കി പറഞ്ഞു. അവര്‍ അനുകൂലഭാവത്തില്‍ ശിരസ്സനക്കി.
—————-
“എനിക്കറിയാം സര്‍ ഈ പത്രത്തിന്റെ ഉടമയെ. അവനൊരു വൃത്തികെട്ടവനാണ്… പണം വാങ്ങി എന്തും എഴുതുന്ന അധമന്‍”
അടുത്ത ദിവസം ഉച്ചയ്ക്കിറങ്ങിയ കൊച്ചി ഹോട്ട് പത്രത്തിന്റെ പതിപ്പുമായി ഡോണ വാസുവിന്റെ ഒപ്പം പൌലോസിന്റെ ഓഫീസില്‍ എത്തിയതായിരുന്നു.
“അവന്റെ അഡ്രസ് പറയൂ. ഇന്നത്തോടെ അവന്റെ ചൊറിച്ചില്‍ ഞാന്‍ തീര്‍ത്തേക്കാം” പൌലോസ് പത്രത്തിലേക്ക് കടുത്ത കോപത്തോടെ നോക്കി മുരണ്ട ശേഷം തുടര്‍ന്നു “ഒരു പെണ്ണിന്റെ ജീവിതം വച്ചു കളിക്കാന്‍ മടിയില്ലാത്ത ഈ റാസ്ക്കല്‍ ജീവിച്ചിരിക്കാന്‍ തന്നെ അര്‍ഹനല്ല”
പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ മട്ടാഞ്ചേരി എസ് ഐയുടെ മീഡിയാനുരാഗം എന്ന പേരില്‍ പൌലോസിന്റെ വണ്ടിയില്‍ ഡോണ കൈകളും വച്ചു നില്‍ക്കുന്ന ചിത്രം ഉണ്ടായിരുന്നു. പ്രത്യേകിച്ച് അതെപ്പറ്റി വാര്‍ത്തയായി ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിലും അതിന്റെ ക്യാപ്ഷനില്‍ തന്നെ എല്ലാം ഉണ്ടായിരുന്നു. ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന ചിത്രം കൂടി ആയിരുന്നതിനാല്‍ വാര്‍ത്തയുടെ ആവശ്യവും ഉണ്ടായിരുന്നില്ല.
അടുത്ത ഭാഗത്തിനായി കാ ത്തുയിരിക്കുന്നു
Poli eth arengillum cinema akk
Waiting for next
Very good story
അടിപൊളി പാർട്ട് ….
Adipoli…super
റൊമാന്റിക്ക്. ക്രൈം. ത്രില്ലെർ. അടിച്ചു പൊളിക്കുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുവോ
ആഹാ അടിപൊളി
മാസ്റ്റർ തകർത്തു അടിപൊളി പൊളി ഒരുപാട്ഇഷ്ടമായി ഈ ഭാഗവും അടുത്ത ഭാഗം ഗം വ്യാഴാഴ്ച തന്നെ ഇടണേ ഇതൊരു അഭ്യർത്ഥനയാണ് 3 പേജ് കൂട്ടാൻ മൂന്നു ദിവസം കൂടി എടുത്തു അല്ലേ?
സസ്നേഹം the tiger ?
Thank you.. next part will be published on thursday, unless there isn’t any obstacle