“എന്നാ എഴുതിക്കോ..കൊച്ചി. നാളത്തെ തീയതി. ഇന്നലെ ഞങ്ങളുടെ പത്രത്തില്‍ താഴെ കൊടുത്തിരിക്കുന്ന ഫോട്ടോയും അതിന്റെ കൂടെ വന്ന വാര്‍ത്തയും ഭാരത് ടൈംസ് എന്ന പത്രത്തിലെ എബി കുര്യാക്കോസ് എന്നയാള്‍ പറഞ്ഞ് അയാളുടെ ആഗ്രഹപ്രകാരം ഞാന്‍ എഴുതിച്ചതും……”
“ഛീ നിര്‍ത്തടാ…നീ എന്താ ആളെ കളിയാക്കാന്‍ ഇറങ്ങിയതാ” അവന്റെ സംസാരത്തിന്റെ ഇടയ്ക്ക് കയറി മൂസ അലറി. വാസു ചിരിച്ചു.
“ഇയാള്‍ടെ പേര് മൂസ എന്നല്ലേ?”
“ഇറങ്ങടാ വെളീല്‍?” മൂസ കൈചൂണ്ടി അലറി. സെക്യൂരിറ്റി വേഗം ഉള്ളിലേക്ക് ഓടിക്കയറി.
“എന്താ എന്താ സാറേ പ്രശ്നം?” അയാള്‍ ചോദിച്ചു.
“ഈ പന്നീന്റെ മോനെ പിടിച്ചു വെളിയില്‍ കളയടോ” മൂസ അയാളോട് പറഞ്ഞു. സെക്യൂരിറ്റി വാസുവിനെ സമീപിച്ചു. വാസു അയാളെ കൈകാണിച്ചു നിര്‍ത്തി.
“ചേട്ടാ ഒരു മിനിറ്റ്. നിങ്ങള്‍ വീട് പുലര്‍ത്താന്‍ വേണ്ടി ആണ് ഈ പരമ കഴുവേറിയുടെ സ്ഥാപനത്തിന്റെ മുമ്പില്‍ രാത്രി മൊത്തം കുറ്റിയടിച്ച് നില്‍ക്കുന്നത്. എനിക്കതറിയാം. ഇപ്പോള്‍ നിങ്ങളെന്നെ പിടിച്ചു പുറത്ത് കളയാന്‍ നോക്കുന്നത് നിങ്ങളുടെ ജോലിയുടെ ഭാഗവുമാണ്. പക്ഷെ വേണ്ട. നിങ്ങള് വെളിയില്‍ പൊക്കോ..ഇത് ഞാനും ഇവനും തമ്മില്‍ തീര്‍ത്തോളാം..ഉം…” വാസു അയാളെ നോക്കി പറഞ്ഞു. സെക്യൂരിറ്റി അറച്ചറച്ച് മൂസയെ നോക്കി.
“അവനെ പിടിച്ചു വെളിയില്‍ കളയടാ..എന്താടാ നീ നോക്കി നില്‍ക്കുന്നത്” മൂസ എഴുന്നേറ്റ് കോപാക്രാന്തനായി അലറി.
“അനിയാ നിങ്ങള്‍ പുറത്ത് പോ..പ്ലീസ്” സെക്യൂരിറ്റി വാസുവിനോട് യാചിച്ചു.
വാസു എഴുന്നേറ്റ് അയാളെ പിടിച്ചു പുറത്താക്കിയ ശേഷം ഉള്ളില്‍ നിന്നും കതകടച്ചു. പിന്നെ മൂസയുടെ നേരെ സമീപിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ ഭയന്നു മെല്ലെ മൂസയുടെ പിന്നിലേക്ക് മാറി.
“ഹത് ശരി നീ ഞമ്മളോട് കളിക്കാന്‍ തന്നെ വന്നതാണല്ലേ”
മൂസ മേശയുടെ പിന്നില്‍ നിന്നും കൈ ചുരുട്ടിക്കയറ്റി പുറത്തേക്കിറങ്ങി. വാസുവിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു.
“ഇറങ്ങടാ വെളീല്‍”
“ഞാന്‍ നിന്റെ ഈ കോഴിക്കൂട്ടില്‍ താമസത്തിന് വന്നതല്ല. ഒരു കാര്യം സാധിക്കാനുണ്ട്. അത് സാധിച്ചാല്‍ ഞാന്‍ പോകും. അത് സാധിച്ച ശേഷം മാത്രമേ ഞാന്‍ പോകൂ”
വാസു ചിരിച്ചു. കലികയറിയ മൂസ അവന്റെ മൂക്ക് ലക്ഷ്യമാക്കി മുഷ്ടി പായിച്ചു. മിന്നല്‍ പോലെ തല വശത്തേക്ക് വെട്ടിച്ച വാസു അയാളുടെ ആ കൈയില്‍ കടന്നുപിടിച്ചു പിന്നിലേക്ക് തിരിച്ചു. പിന്നെ തള്ളവിരല്‍ കൈയിലാക്കി അത് പുറകോട്ടമര്‍ത്തി. മൂസ ഉറക്കെ നിലവിളിച്ചു. ജോലിക്കാര്‍ അത് കേട്ട് ഓടിയെത്തി.
“അടിച്ചു കൊല്ലടാ ഈ നായെ”
വേദനയുടെ ഇടയിലും അയാള്‍ നിലവിളിച്ചു. വാസു അവരെ കൈ കാണിച്ചു. കൂട്ടത്തില്‍ ഒരാള്‍ക്ക് അവനെ മനസിലായി. അഞ്ജനയെ നടുറോഡില്‍ വച്ചു വാസു തല്ലിയ വാര്‍ത്ത അയാള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നു. അതയാള്‍ രഹസ്യമായി തന്റെ സഹപ്രവര്‍ത്തകരോട് അത് പറഞ്ഞു. അതോടെ അവരില്‍ ഒരാളും അങ്ങോട്ട് അടുത്തില്ല.
അടുത്ത ഭാഗത്തിനായി കാ ത്തുയിരിക്കുന്നു
Poli eth arengillum cinema akk
Waiting for next
Very good story
അടിപൊളി പാർട്ട് ….
Adipoli…super
റൊമാന്റിക്ക്. ക്രൈം. ത്രില്ലെർ. അടിച്ചു പൊളിക്കുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുവോ
ആഹാ അടിപൊളി
മാസ്റ്റർ തകർത്തു അടിപൊളി പൊളി ഒരുപാട്ഇഷ്ടമായി ഈ ഭാഗവും അടുത്ത ഭാഗം ഗം വ്യാഴാഴ്ച തന്നെ ഇടണേ ഇതൊരു അഭ്യർത്ഥനയാണ് 3 പേജ് കൂട്ടാൻ മൂന്നു ദിവസം കൂടി എടുത്തു അല്ലേ?
സസ്നേഹം the tiger ?
Thank you.. next part will be published on thursday, unless there isn’t any obstacle