“വെരലെന്ന് വിടടാ..വിട്ടിട്ടു കാര്യം പറ” അവസാനം രക്ഷയില്ലാതെ മൂസ അലറി. വാസു വിരലിലെ പിടി വിട്ട് അയാളെ സ്വതന്ത്രനാക്കി.
മൂസ വേദനയോടെ കൈ തടവി പകയോടെ അവനെ നോക്കിയ ശേഷം ഒരു കുതിപ്പിന് തന്റെ സീറ്റില്‍ വീണ്ടും എത്തി മേശവലിപ്പില്‍ നിന്നും റിവോള്‍വര്‍ പുറത്തെടുത്ത് അവന്റെ നേരെ നീട്ടി. തൊട്ടടുത്ത സെക്കന്റില്‍ ഇടത്തോട്ടു ചാടിയ വാസു നിലത്ത് കാല്‍ കുത്തി മേലേക്ക് പൊങ്ങി മൂസയുടെ കൈയില്‍ ശക്തമായി തട്ടി. ഇതിനിടെ റിവോള്‍വര്‍ തീ തുപ്പി. ടെറസിന്റെ ഒരു ഭാഗം വെടിയേറ്റ് ഇളകി വീണു. നിലത്തേക്ക് കാലുകള്‍ ഉറപ്പിച്ച വാസു മൂസയെ തൂക്കിയെടുത്ത് ഭിത്തിയിലടിച്ചു. പിന്നെ നിലത്ത് കിടന്ന തോക്കെടുത്ത് അയാളുടെ തലയ്ക്ക് നേരെ ചൂണ്ടി. മൂസ തകര്‍ന്നുപോയിരുന്നു.
“ഉം എഴുന്നേല്‍ക്ക്..എന്നിട്ട് ഞാന്‍ പറയുന്നത് പോലെ ചെയ്യ്..ഇല്ലെങ്കില്‍ കഴുവര്‍ടമോനെ നിന്നെക്കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതിച്ച ശേഷം നിന്റെ തോക്ക് കൊണ്ട് തന്നെ ഞാന്‍ നിന്റെ പണി തീര്‍ക്കും..എഴുന്നെല്‍ക്കാടാ പന്നീ” വാസു മുരണ്ടു. അവന്‍ ജോലിക്കാരെ കൈ കാണിച്ചു പോകാന്‍ ആംഗ്യം കാട്ടി. അവര്‍ ഉള്ളിലേക്ക് പോയപ്പോള്‍ മൂസ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു.
—————-
അടുത്ത ദിവസം രാവിലെ എബി ഫ്ലാറ്റില്‍ തന്നെ ഉണ്ടായിരുന്നു. പൌലോസ് മര്‍ദ്ദിച്ചതിന്റെ പേരില്‍ ശക്തമായ പ്രതിഷേധം അവന്‍ സംഘടിപ്പിച്ചെങ്കിലും ഇന്ദുലേഖ തന്റെ ലക്‌ഷ്യം തകര്‍ത്തതിന്റെ കോപത്തിലാണ് അവന്‍ മൂസയെക്കൊണ്ട് ഡോണയെയും പൌലൊസിനെയും അവഹേളിക്കാന്‍ ശ്രമിച്ചത്. കോടീശ്വരനായ പുന്നൂസിന്റെ ഏക പുത്രിയായ ഡോണയില്‍ അവനൊരു കണ്ണുണ്ടായിരുന്നു. ഒന്ന് രണ്ട് തവണ അവന്‍ അവളോട് പ്രോപോസ് ചെയ്തെങ്കിലും ഡോണ അവനു മറുപടി ഒന്നും കൊടുത്തില്ല. അവള്‍ക്ക് തന്നോട് ഇഷ്ടമില്ല എന്നൊരു തോന്നല്‍ അതവനില്‍ ഉളവാക്കിയിരുന്നു. അവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് പൌലോസിന്റെ ഒപ്പം നില്‍ക്കുന്ന ആ ചിത്രം ആരുമറിയാതെ അവന്‍ എടുത്തത്. പക്ഷെ അത് ക്ലോസപ്പില്‍ പരിശോധിച്ചപ്പോള്‍ അവളുടെ മുഖത്തെ ആ ഭാവം അവന്‍ മനസിലാക്കി. അവള്‍ക്ക് അയാളോട് പ്രണയമാണ് എന്ന് ആ കണ്ണുകള്‍ വിളിച്ചു പറയുന്നത് മനസിലാക്കാന്‍ അവനൊരു പ്രയാസവും ഉണ്ടായിരുന്നില്ല. തനിക്ക് നിരസിച്ച ന്യൂസ് പൌലോസ് അവള്‍ക്ക് നല്‍കുകയും കൂടി ചെയ്തതോടെ അവനെല്ലാം വ്യക്തമായിരുന്നു.
തലേ രാത്രി അവള്‍ക്കും അവനുമെതിരെ പ്രതികാരം ചെയ്തതിന്റെ സന്തോഷത്തില്‍ കിടന്നുറങ്ങിയ അവന്‍ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ടിവി ഓണാക്കി ന്യൂസുകള്‍ നോക്കാന്‍ തുടങ്ങി. രണ്ട് ദിവസത്തെ മെഡിക്കല്‍ ലീവില്‍ ആയിരുന്നു അവന്‍. താന്‍ വളരെയേറെ മോഹിച്ച ഡോണയെ എവിടുന്നോ വന്ന വെറുമൊരു എസ് ഐ കൊണ്ടുപോയി എന്നോര്‍ക്കുന്തോറും അവന്റെ രക്തം തിളച്ചുകൊണ്ടേയിരുന്നു. അവളുടെ സൗന്ദര്യവും പണവും എബിയെ വല്ലാതെ കൊതിപ്പിച്ചിരുന്നു. പക്ഷെ സാധാരണ പെണ്ണല്ല ഡോണ എന്ന് അവളോട് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അവനു മനസിലായത്. ഒട്ടും മനസ് വിഷമിപ്പിക്കാതെ ആണ് അവള്‍ വഴുതി മാറുന്നത്. അവളുടെ മനസ്സില്‍ ഉറച്ച തീരുമാനങ്ങള്‍ ഉണ്ട്. അതില്‍ നിന്നും അവളെ വ്യതിചലിപ്പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല എന്ന് അവന്‍ അനുഭവത്തില്‍ നിന്നും പഠിച്ചതാണ്. പക്ഷെ എന്നെങ്കിലും മനസിന്റെ വാതില്‍ തനിക്ക് വേണ്ടി അവള്‍ തുറക്കും എന്നവന്‍ ആശിച്ചു. അത് നടന്നില്ലെന്ന് മാത്രമല്ല ഒരു തല്ലിപ്പൊളി എസ് ഐ അവളെ പുല്ലുപോലെ വളച്ച് എടുക്കുകയും ചെയ്തു. ഹും.. വിടില്ല ഞാന്‍ നായിന്റെ മക്കളെ. രാവിലെ തന്നെ മനസ്സില്‍ പക കയറിയ എബി മദ്യക്കുപ്പി എടുത്ത് മെല്ലെ ചെലുത്താന്‍ തുടങ്ങിയിരുന്നു. ഉച്ച ആയപ്പോഴേക്കും അവന്‍ ഏറെക്കുറെ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയില്‍ എത്തി. ഫോണെടുത്ത് ആരെയെങ്കിലും വിളിച്ചാലോ എന്നവന്‍ ആലോചിച്ച് ഇരിക്കെയാണ് ഡോര്‍ ബെല്‍ ശബ്ദിച്ചത്.
ഉറയ്ക്കാത്ത കാലടികളോടെ അവന്‍ ആടിയാടി എഴുന്നേറ്റ് ചെന്നു കതക് തുറന്നു.
അടുത്ത ഭാഗത്തിനായി കാ ത്തുയിരിക്കുന്നു
Poli eth arengillum cinema akk
Waiting for next
Very good story
അടിപൊളി പാർട്ട് ….
Adipoli…super
റൊമാന്റിക്ക്. ക്രൈം. ത്രില്ലെർ. അടിച്ചു പൊളിക്കുവാണല്ലോ. അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ പറ്റുവോ
ആഹാ അടിപൊളി
മാസ്റ്റർ തകർത്തു അടിപൊളി പൊളി ഒരുപാട്ഇഷ്ടമായി ഈ ഭാഗവും അടുത്ത ഭാഗം ഗം വ്യാഴാഴ്ച തന്നെ ഇടണേ ഇതൊരു അഭ്യർത്ഥനയാണ് 3 പേജ് കൂട്ടാൻ മൂന്നു ദിവസം കൂടി എടുത്തു അല്ലേ?
സസ്നേഹം the tiger ?
Thank you.. next part will be published on thursday, unless there isn’t any obstacle