മൃഗം 22 [Master] 495

“അങ്കിളേ..എന്നെ ആ മുക്കില്‍ ഇറക്കിയേക്ക് അവിടുന്ന് ഞാന്‍ നടന്നു പൊക്കോളാം” ദിവ്യ ബാഗ്‌ തോളില്‍ തൂക്കിക്കൊണ്ട്‌ പറഞ്ഞു.
അത് കേട്ടു രവീന്ദ്രനും ദിവാകരനും ചെറുതായി ഞെട്ടി.
“വേണ്ട മോളെ..നമുക്ക് വേഗം ഇങ്ങു വരാം. ഇവിടെ അടുത്താ അനിയന്റെ വീട്. ഒരു അഞ്ചു മിനിട്ടിന്റെ കാര്യമേ ഉള്ളു” രവീന്ദ്രന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു.
“അതെ. ഇനി ഈ ചൂടത്ത് നീ അത്രേം ദൂരം നടക്കണ്ട. സാറ് വിട്ടോ..നമുക്ക് പോയേച്ചു വരാം” ദിവാകരന്‍ അവള്‍ പറഞ്ഞത് കര്യാമാക്കാതെ രവീന്ദ്രനോട്‌ പറഞ്ഞു.
“വേണ്ട. ഞാനിവിടെ ഇറങ്ങുകയാണ്” ദിവ്യയ്ക്ക് തന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടായിരുന്നില്ല.
രവീന്ദ്രന്‍ കണ്ണാടിയിലൂടെ ദിവാകരനെ കണ്ണ് കാണിച്ചു. ദിവാകരന്‍ വണ്ടിയുടെ ഗ്ലാസ് പൊക്കി. അയാള്‍ കൈനീട്ടി ദിവ്യയുടെ ഭാഗത്തെ ഗ്ലാസും മേലേക്ക് പൊക്കാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ പിടഞ്ഞു മാറി.
“അങ്കിളേ വണ്ടി നിര്‍ത്ത്” അവള്‍ സ്വരം കടുപ്പിച്ചു പറഞ്ഞു.
“ഒന്നടങ്ങ്‌ മോളെ..നമുക്കിപ്പം ഇങ്ങു വരാം..”
വണ്ടിയുടെ വേഗത കൂട്ടിക്കൊണ്ട് രവീന്ദ്രന്‍ പറഞ്ഞു. അയാളുടെ ശബ്ദത്തിന്റെ വ്യതിയാനവും അതിന്റെ കിതപ്പും ദിവ്യ അറിഞ്ഞു. വണ്ടി അവള്‍ക്ക് ഇറങ്ങേണ്ട ജംഗ്ഷനും കഴിഞ്ഞു അവള്‍ക്ക് പോകേണ്ടതിന്റെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി. അതിന്റെ വേഗത കൂടുന്നത് കൂടി കണ്ടപ്പോള്‍ ദിവ്യയ്ക്ക് എല്ലാം സ്പഷ്ടമായി.
“അങ്കിളേ വണ്ടി നിര്‍ത്താന്‍” അവള്‍ ഉറക്കെ പറഞ്ഞു.
“അടങ്ങി ഇരിക്കെടി അവിടെ..മിണ്ടിയാല്‍ കൊന്നുകളയും”
ദിവാകരന്‍ മുരണ്ടു. അയാളുടെ ക്രൂരമായ മുഖം ഭീതിയോടെ ദിവ്യ കണ്ടു. ഒപ്പം അയാളുടെ വലതുകൈ അവളുടെ കഴുത്തില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു. ആ കരുത്തുള്ള കൈയില്‍ ദിവ്യ പുളഞ്ഞു.
“വേഗം പോ സാറെ..ഇവളുടെ കാര്യം ഞാന്‍ നോക്കിക്കോളാം”
ദിവാകരന്‍ രവീന്ദ്രനോട്‌ പറഞ്ഞു. അധികം ആള്‍പ്പാര്‍പ്പ് ഇല്ലാത്ത ആ ഭാഗത്തുകൂടി വാന്‍ കുതിച്ചോടി. ദിവ്യയ്ക്ക് തന്റെ കഴുത്ത് അനക്കാനോ സംസാരിക്കാനോ സാധിച്ചില്ല. അയാള്‍ അവളുടെ വായും പൊത്തിപ്പിടിച്ചിരുന്നു. ദിവ്യ കുതറാന്‍ നോക്കിയപ്പോള്‍ ദിവാകരന്‍ അവളുടെ മുഖമടച്ച് ഒന്ന് കൊടുത്തു. അതോടെ അവള്‍ കൂടുതല്‍ ഭയചകിതയായി. രക്ഷപെടാനുള്ള പഴുതുകള്‍ തേടി അവളുടെ മനസ് വേഗം പ്രവര്‍ത്തിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകളില്‍ വന്യമായ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. അവള്‍ ഒരു രക്തദാഹിയായ രക്ഷസ്സ് തന്റെ ഇരയെ നോക്കുന്നതുപോലെ ഇടം കണ്ണിലൂടെ ദിവാകരനെ നോക്കി. അവളുടെ ഭാവമാറ്റം പക്ഷെ ദിവാകരന്‍ അറിയുന്നുണ്ടായിരുന്നില്ല.
ദിവ്യ തെല്ലൊന്ന് അടങ്ങിയ മട്ടില്‍ ഒന്ന് അയഞ്ഞ ശേഷം ദിവാകരന്‍ കാണാതെ പിന്നില്‍ തന്റെ ബാഗിന്റെ സൈഡിലെ അറയിലേക്ക് മെല്ലെ കൈയിട്ടു. വളരെ കരുതലോടെ ആയിരുന്നു അവളുടെ നീക്കം. ഡെവിള്‍സിന്റെ ആക്രമണം ഏതു സമയത്തും നേരിടേണ്ടി വന്നേക്കും എന്ന ഭീതിയില്‍ സ്വയരക്ഷയ്ക്ക് വേണ്ടി അവള്‍ സ്കൂള്‍ ബാഗില്‍ സ്ഥിരം ഒരു കത്തി കരുതുമായിരുന്നു. മെല്ലെ കൈ ബാഗിലിട്ട്‌ ആ കത്തി അവള്‍ കൈക്കലാക്കി. അവളുടെ കഴുത്തിന്റെയും ചുണ്ടുകളുടെയും മാര്‍ദ്ദവം ആസ്വദിച്ചിരുന്ന ദിവാകരന്റ വലതു തുടയിലേക്ക് പെട്ടെന്ന് ദിവ്യ കത്തി കുത്തി ഇറക്കി.

The Author

Master

Stories by Master

16 Comments

Add a Comment
  1. പ്രകാശ്ബാബു

    മൃഗം 23 വന്നില്ല

  2. Tgriilng last part vre poliyanu

  3. Master നിങ്ങളൊരു പുലി തന്നെ നമിച്ചു ആടുപാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

  4. അജ്ഞാതൻ

    മാസ്റ്റർ ഇങ്ങളൊരു പുലി തന്നാട്ടോ… നമിച്ചിരിക്കുന്നു… എന്നാ അവതരണ ശൈലി… ലാഗ് ഇല്ലാത്ത എഴുത്… ഗംഭീരം

  5. പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോൾ വായിക്കുമ്പോഴും ആസ്വാദനത്തിന് ഒരു കുറവുമില്ല! നല്ല കഥ വളരെയേറെ ഇഷ്ടപ്പെട്ടു.

  6. Thriller Thriller, pls continue

    Cheers

  7. ഈ മാസ്റ്റർ എന്തൊരു ക്രൂരനാ, എത്ര പെട്ടെന്നാ ഒരു പാർട്ട്‌ അവസാനിപ്പിച്ചത്, ഞാനൊന്നു ആസ്വദിച്ചു വരുവായിരുന്നു

  8. So so superb ഒരാഴ്ചയിൽ 2 വ്യാഴം ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോവുകയാണ്. ഈ പിശുക്കൻ ഒരു 36 page എഴുതിക്കൂടെ എങ്കിൽ എത്ര മനോഹരമായിരുന്നു.
    അടുത്ത ഭാഗിനുള്ള്ളള കാത്തിരിപ്പോടെ സസ്നേഹം the tiger ?

    1. നമുക്ക് വ്യാഴത്തില്‍ പോയി താമസിക്കാം.

      അപ്പൊ എന്നും വ്യാഴം ആണല്ലോ കടുവാ അണ്ണാ..

  9. സൂപ്പർ

  10. ഈ ഭാഗം പഴയ നോവലിൽ ഇല്ലാത്തതാണെന്നു തോന്നുന്നു…
    ഏതായാലും കിടു….

  11. ഈ പാർട്ടും തകർത്തു. അടുത്തത് ഇതിലും അടിപൊളി ആക്കണേ

  12. സൂപ്പർ ഈ പാർട്ടും മാസ്റ്റർ ജീ.

Leave a Reply

Your email address will not be published. Required fields are marked *