“ഓ..ഒന്നും പറേണ്ടടോ..പാവം കൊച്ചിന്റെ സൈക്കിള്‍ ഏതോ ഒരുത്തന്‍ മോഷ്ടിച്ചു. ഞാന്‍ അതുവഴി വന്നപ്പോള്‍ കൊച്ച് ആകെ വിഷമിച്ചു നില്‍ക്കുന്നത് കണ്ടു തിരക്കിയപ്പോഴാ വിവരം അറിഞ്ഞത്. ങാ താന്‍ അങ്ങോട്ടാണേല്‍ പൊറകോട്ട് കേറിക്കോ..ഞാനങ്ങോട്ടു വിട്ടേക്കാം.” രവീന്ദ്രന്‍ പറഞ്ഞു.
“ഓ വേണ്ട സാറെ..ഞാന്‍ ഓട്ടോയേല്‍ പൊക്കോളാം”
“താന്‍ കേറടോ. വണ്ടി ഏതായാലും അങ്ങോട്ടല്ലേ പോന്നത്..”
അവരുടെ കള്ളക്കളി ദിവ്യയ്ക്ക് മനസിലാകുന്നുണ്ടയിരുന്നില്ല. ദിവാകരന്‍ ഒരു ഇളിയോടെ വണ്ടിയുടെ പിന്നില്‍, ദിവ്യ ഇരുന്ന സീറ്റിലേക്ക് കയറിയിരുന്നു.
“അവന്‍ ഏതാടാ ആ എരപ്പ?” സംഗതി കണ്ടുകൊണ്ട് കുറെ മാറി പിന്നില്‍ കിടന്നിരുന്ന പജേറോയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന അര്‍ജ്ജുന്‍ മാലിക്കിനെ നോക്കി ചോദിച്ചു.
“ങാ അവനാണ് ഞാന്‍ പറഞ്ഞ മറ്റേ ചെറ്റ; ദിവാകരന്‍. അവളുടെ അച്ഛന്റെ അനുജനാണ്. കുറെ നാളായി ഇവളുടെ പിന്നാലെ വെള്ളമിറക്കി നടക്കുകയാണ് അവനും. കണ്ടിടത്തോളം ഇത് ഇവന്മാര് രണ്ടും കൂടി ഒപ്പിച്ച എന്തോ തരികിടയാണ്. എന്തായാലും അത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്. അവന്മാര്‍ അവളെ എങ്ങോട്ടെങ്കിലും കടത്താനുള്ള പ്ലാനാണ് എങ്കില്‍ നമുക്ക് അവിടെ ചെന്ന് അവളെ ഇവരുടെ കൈയില്‍ നിന്നും പിടിച്ചോണ്ട് പോയാല്‍ മതിയല്ലോ. നമ്മള്‍ അവളെ വണ്ടിയില്‍ കയറ്റുന്നത് ആരും അറിയുകയുമില്ല. അയാളുടെ വണ്ടിയില്‍ അവള്‍ കയറിയതിന്റെ വീഡിയോ എന്റെ പക്കലുണ്ട്” മാലിക്ക് പറഞ്ഞു.
“അതെ. നമ്മുടെ ജോലി കുറഞ്ഞു കിട്ടി. അവന്മാര് പക്ഷെ വീട്ടിലേക്കാണ് പോകുന്നതെങ്കില്‍ രാത്രി കൂടി മെനക്കെടെണ്ടി വരും” സ്റ്റാന്‍ലി പറഞ്ഞു.
“ഏയ് വീട്ടിലെക്കാകാന്‍ വഴിയില്ല. ഇവന്മാര് രണ്ടുപേരും കൂടി നമ്മള്‍ അവളെ പൊക്കുന്നതിനു മുന്‍പ് ചൂണ്ടാന്‍ ചാന്‍സുണ്ട് എന്ന് ഇക്ക പറഞ്ഞിരുന്നു. ഇത് സംഗതി അത് തന്നെയാണ്. പെണ്ണിന് പക്ഷെ മനസിലായിട്ടില്ല എന്ന് മാത്രം” മാലിക്ക് പറഞ്ഞു.
ദിവാകരന്‍ പിന്നിലെ സീറ്റില്‍ തന്റെ ഒപ്പം കയറി ഇരുന്നപ്പോള്‍ ദിവ്യ അറപ്പോടെ മാറി ഇരുന്നു.
“ആരാ മോളെ സൈക്കിള്‍ മോട്ടിച്ചത്?” അവളുടെ സൌന്ദര്യത്തില്‍ ഭ്രാന്തു പിടിച്ച്, ആ മദഗന്ധം നുകര്‍ന്ന് ദിവാകരന്‍ ചോദിച്ചു. രവീന്ദ്രന്‍ വണ്ടി മുന്‍പോട്ട് എടുത്തു കഴിഞ്ഞിരുന്നു.
“എനിക്കറിയില്ല” ദിവ്യ അയാളെ നോക്കാതെ ഒട്ടും താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു. രവീന്ദ്രന്‍ കണ്ണാടിയിലൂടെ ദിവാകരനെ നോക്കി.
“മോക്ക് ചിറ്റപ്പനോടു ദേഷ്യമാണ് അല്ലെ. ഉം..ഇക്കാലത്ത് നല്ല മനസുള്ള ആരെയും ആര്‍ക്കും ഇഷ്ടമല്ല. മോളെ ഞാന്‍ സ്നേഹിച്ചതിന്റെ ഫലമാണ് ഇത്” അയാള്‍ ഒരു കള്ളനെടുവീര്‍പ്പോടെ പറഞ്ഞു.
“എടൊ ദിവാകരാ ഇപ്പഴാ ഓര്‍ത്തത്; എനിക്ക് അനിയന്റെ വീടുവരെ ഒന്ന് പോണമായിരുന്നു. ഈ വണ്ടീടെ ബുക്കും പേപ്പറും അവിടാ ഇരിക്കുന്നത്. നാളെ രാവിലെ ആര്‍ ടി ഓ ഓഫീസില്‍ കൊടുക്കാന്‍ ഉള്ളതാ. കൊച്ചിനെ വീട്ടിലോട്ടു വിട്ടിട്ടു പോകാമെന്നാ ആദ്യം കരുതിയത്. ഇപ്പോള്‍ താനൂടെ ഒള്ള സ്ഥിതിക്ക് ഞാനാ പേപ്പര്‍ എടുത്തിട്ടു നിങ്ങളെ വിട്ടാല്‍ പോരെ?” രവീന്ദ്രന്‍ തന്ത്രപൂര്‍വ്വം ചോദിച്ചു.
“അതുമതി സാറേ. നമുക്ക് ശൂന്നിങ്ങു പോരരുതോ..അല്യോ മോളെ?”
ദിവ്യ അപകടം മണത്തു. വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ അങ്കിള്‍ ഇപ്പോള്‍ വേറെ എങ്ങോട്ടോ പോകണമെന്ന് പറയുന്നു. അടുത്ത ജംഗ്ഷനില്‍ നിന്നും തന്റെ വീട്ടിലേക്കും നേരെ എതിര്‍ ഭാഗത്തേക്കും റോഡ് തിരിയും. അവിടുന്ന് ഒരു അര മണിക്കൂര്‍ നടന്നാല്‍ വീട്ടിലെത്താം. അവള്‍ വേഗം മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടത്തി.
Part 23?
മൃഗം 23 വന്നില്ല
Tgriilng last part vre poliyanu
Master നിങ്ങളൊരു പുലി തന്നെ നമിച്ചു ആടുപാർട്ടിന് വേണ്ടി കാത്തിരിക്കുന്നു
മാസ്റ്റർ ഇങ്ങളൊരു പുലി തന്നാട്ടോ… നമിച്ചിരിക്കുന്നു… എന്നാ അവതരണ ശൈലി… ലാഗ് ഇല്ലാത്ത എഴുത്… ഗംഭീരം
പണ്ട് വായിച്ചിട്ടുണ്ട്. ഇപ്പോൾ വായിക്കുമ്പോഴും ആസ്വാദനത്തിന് ഒരു കുറവുമില്ല! നല്ല കഥ വളരെയേറെ ഇഷ്ടപ്പെട്ടു.
Master kiduu
Thriller Thriller, pls continue
Cheers
ഈ മാസ്റ്റർ എന്തൊരു ക്രൂരനാ, എത്ര പെട്ടെന്നാ ഒരു പാർട്ട് അവസാനിപ്പിച്ചത്, ഞാനൊന്നു ആസ്വദിച്ചു വരുവായിരുന്നു
So so superb ഒരാഴ്ചയിൽ 2 വ്യാഴം ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോവുകയാണ്. ഈ പിശുക്കൻ ഒരു 36 page എഴുതിക്കൂടെ എങ്കിൽ എത്ര മനോഹരമായിരുന്നു.
അടുത്ത ഭാഗിനുള്ള്ളള കാത്തിരിപ്പോടെ സസ്നേഹം the tiger ?
നമുക്ക് വ്യാഴത്തില്‍ പോയി താമസിക്കാം.
അപ്പൊ എന്നും വ്യാഴം ആണല്ലോ കടുവാ അണ്ണാ..
സൂപ്പർ
ഈ ഭാഗം പഴയ നോവലിൽ ഇല്ലാത്തതാണെന്നു തോന്നുന്നു…
ഏതായാലും കിടു….
Sariya
ഈ പാർട്ടും തകർത്തു. അടുത്തത് ഇതിലും അടിപൊളി ആക്കണേ
സൂപ്പർ ഈ പാർട്ടും മാസ്റ്റർ ജീ.