മൃഗം 24 [Master] 646

“സ്റ്റേഷനില്‍ ഒരു അക്ബര്‍ ഉണ്ട്. ഇടിയന്‍ അക്ബര്‍ എന്നാണ് അയാളുടെ വിളിപ്പേര്. ഞാന്‍ ഇങ്ങോട്ട് പോരുന്നതിനാല്‍ ചോദ്യം ചെയ്യല്‍ അയാളെ ഏല്‍പ്പിച്ചു..രണ്ട് മിനിറ്റ് കൊണ്ട് കരണ്ടി സത്യം പറഞ്ഞെന്നാ കൂടെ ഉണ്ടായിരുന്ന പോലീസുകാര് പറഞ്ഞത്..ഞാനിങ്ങോട്ട്‌ വരുന്ന വഴിക്ക് തന്നെ അവര്‍ മൊബൈലില്‍ എന്നെ വിളിച്ചു വിവരം പറഞ്ഞു..”
“ങേ..അക്ബര്‍ ആള് കൊള്ളാമല്ലോ..”
“തനി ഗുണ്ടയാണ് മാഡം അയാള്‍. പക്ഷെ ഏത് ജോലിക്കും നമ്മുടെ ഒപ്പം നില്‍ക്കും. അയാളുടെ ചങ്കുറപ്പും ബുദ്ധിയുമുള്ള ഒരെണ്ണം പോലും വേറെയില്ല സ്റ്റേഷനില്‍. പക്ഷെ കരണ്ടിയുടെ വലതു കൈയുടെ തള്ളവിരല്‍ അയാള്‍ ഒടിച്ചു..ഞാന്‍ അയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പറഞ്ഞിട്ടുണ്ട്..എന്നാലും ആ വിരല് പോക്കാ”
“നിങ്ങള്‍ക്ക് പറ്റിയ കൂട്ടാണല്ലോ പൌലോസേ ഈ അക്ബര്‍..” ഇന്ദുലേഖ ചിരിച്ചുകൊണ്ട് പറഞ്ഞു. പൌലോസും ചിരിച്ചു.
“പിന്നെ പൌലോസ്. ഐ ഹാവ് എ വെരി ഹാപ്പി ആന്‍ഡ്‌ സര്‍പ്രൈസിംഗ് ന്യൂസ് ഫോര്‍ യു..” ഇന്ദുലേഖ ആഹ്ലാദത്തോടെ പറഞ്ഞു.
“യെസ് മാം..”
“നാദിയയ്ക്ക് ജാമ്യം കിട്ടിയില്ല..”
“റിയലി? അപ്പോള്‍ അഡ്വക്കേറ്റ് ഭദ്രന്‍ തോറ്റു?”
“യെസ്..അയാളുടെ മുഖം ഒന്ന് കാണണമായിരുന്നു. ഭദ്രന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കടുത്ത പ്രഹരമായി ഇന്നത്തെ വിധി. പഴുതുകള്‍ അടച്ച് നമ്മള്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രോസിക്യൂഷന് സഹായമായത്. അതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു..”
“താങ്ക്സ് മാം..”
“പിന്നെ പൌലോസ്..മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനുണ്ട്. ആക്ച്വലി അത് പറയാനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചതുതന്നെ. ഡോണ എന്റെ ക്ലാസ്മേറ്റ് മാത്രമല്ല, ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്. മുംതാസും എന്റെ ക്ലാസ് മേറ്റ് ആയിരുന്നു എങ്കിലും, ഞാനും അവളും തമ്മില്‍ അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ഡോണ പക്ഷെ എല്ലാവരോടും സൌഹൃദം ഉണ്ടാക്കുന്ന പ്രകൃതമാണ്. മുംതാസ് അവളുടെ ജീവനായിരുന്നു. അവളുടെ മരണ സമയത്ത് ഞാന്‍ ഐ പി എസ് ട്രെയിനിങ്ങില്‍ ആണ്. ഞാന്‍ ഇവിടെ ചാര്‍ജ്ജ് എടുക്കുമ്പോഴേക്കും കേസ് വിധി ആയിക്കഴിഞ്ഞിരുന്നു. പക്ഷെ ആ കേസ് ഡെവിള്‍സ് പറഞ്ഞതനുസരിച്ച് പോലീസ് തീര്‍പ്പാക്കിയതാണ് എന്ന് ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഡോണ ഇതില്‍ അവളെ സഹായിക്കാന്‍ എന്നോട് ആവശ്യപ്പെട്ടെങ്കിലും ഇതില്‍ എന്റെയൊപ്പം സഹകരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയാറായിരുന്നില്ല. മാത്രമല്ല, പോലീസ് ക്ലോസ് ചെയ്ത് കോടതി വിധി പ്രഖ്യാപിച്ച കേസായത് കൊണ്ട് ഒരു പുനരന്വേഷണം മതിയായ കാരണമില്ലാതെ സര്‍ക്കാര്‍ അനുവദിക്കുകയുമില്ല. അങ്ങനെ ചെയ്‌താല്‍ ആദ്യത്തെ അന്വേഷണത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടി എന്നല്ലേ വരൂ? അതുകൊണ്ട് ഞാന്‍ നിസ്സഹായ ആയിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍ ഇന്ന് നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ എനിക്ക് ഒരു മനംമാറ്റം ഉണ്ടായി. അനൌദ്യോഗികമായി എന്തുകൊണ്ട് ഡോണയെ സഹായിച്ചുകൂടാ എന്നതായിരുന്നു എന്റെ ഈ സമയം വരെയുമുള്ള ചിന്ത. നിങ്ങള്‍ ഇക്കാര്യത്തില്‍ എന്റെ കൂടെ നില്‍ക്കും എന്നെനിക്ക് അറിയാവുന്നതും ഇതിനു മറ്റൊരു കാരണമാണ്..എന്ത് പറയുന്നു പൌലോസ്?” ഇന്ദുലേഖ തന്റെ മനസ്‌ തുറന്ന് സംസാരിക്കുകയായിരുന്നു.

The Author

Master

Stories by Master

27 Comments

Add a Comment
  1. Evdie poyi mastery?

  2. Delay Aayathum cherth Oru 25 parts enkilum uzhuthane mastree

  3. അടുത്ത പാർട്ട് എവിടെ

  4. എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
    Pls update 25 മുതല്‍

  5. Master maranno innu Friday ayi

  6. Ellaa …thrsday..idumnnu paranjitt

  7. Master Part 25?

    1. Part 25 evde…?

  8. Nannaayittund. Adutha bhagathinaayi kaathirikkunnu

  9. ❤️❤️❤️❤️

  10. ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

  11. @മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
    തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
    എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…

  12. ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

  13. സൂപ്പർ

  14. എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

    1. Master can you give me a reply?

      1. Every thursday

  15. മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
    ഷാജോയെകൊണ്ടു സത്യം പ

    1. പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

      സ്നേഹപൂർവ്വം
      അനു(ഉണ്ണി)

    2. മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

  16. പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

  17. ഞാൻ ഫസ്റ്റ് ..

    ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Leave a Reply

Your email address will not be published. Required fields are marked *