“അയാള്‍ അവിടില്ല എന്നാണ് അറിഞ്ഞത്. ഞാനൊരു ഫോളോ അപ്പ് മെസേജ് വിടാം.”
“ഒകെ മാം”
സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് വെളിയിലേക്ക് ഇറങ്ങി.
—————-
“വല്യ കഷ്ടമാണല്ലോ വാസൂ ആ പെണ്ണിന്റെ കാര്യം. നിനക്ക് അവളെ അങ്ങ് വേണ്ടെന്ന് വച്ചൂടെ?” ഡോണ ജോലി ചെയ്യുന്ന ചാനലിന്റെ കാന്റീനില്‍ ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.
“അവള്‍ എന്റെ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്…വേണ്ടെന്ന് വയ്ക്കാനായിരുന്നു എങ്കില്‍ എന്റെ മനസ്സില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നല്ലോ..” അവളുടെ ചോദ്യത്തിന് മറുപടിയായി വാസു ഒരു മറുചോദ്യം പോലെയാണ് സംസാരിച്ചത്. അവന്റെ കണ്ണുകളിലെ പകയും ദുഖവും ഡോണ കാണുന്നുണ്ടായിരുന്നു.
“അവളുടെ മോശം പെരുമാറ്റം നിന്നെ വല്ലാതെ മാറ്റിയിട്ടുണ്ട് വാസൂ..നീ വന്നതില്‍ പിന്നെ ഒന്ന് ചിരിച്ചു കണ്ടില്ല ഞാനിതുവരെ….ഒരു പെണ്ണിന് വേണ്ടി നീ നിന്റെ മനസ് നശിപ്പിക്കരുത്..”
“ഡോണ..നീയെന്നെ കാണുന്നതിനു മുന്‍പുണ്ടായിരുന്ന ഒരു ഞാനുണ്ട്..തനി കാടന്‍..നീയുമായി സഹകരിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് അല്‍പം മാറ്റം ഉണ്ടായി തുടങ്ങിയത്..പക്ഷെ ഇന്ന് അന്നത്തെതിനേക്കാള്‍ മോശമാണ് എന്റെ മനസിന്റെ സ്ഥിതി. എല്ലാറ്റിനോടും ഒരുതരം പക തോന്നുകയാണ്..എനിക്ക് തന്നെ എന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സ്ഥിതി..”
“വാസൂ..ചില സ്ത്രീകളോട് സഹകരിച്ചാല്‍ പുരുഷന്മാര്‍ക്ക് ഒരിക്കലും സമാധാനം കിട്ടില്ല. അത് തന്നെയാണ് നിനക്കും സംഭവിച്ചിരിക്കുന്നത്. നീ ഒന്നുകില്‍ അവളെ വേണ്ടെന്ന് വയ്ക്കുക. അല്ലെങ്കില്‍ അനാവശ്യാമായി അതെപ്പറ്റി ചിന്തിച്ചു ടെന്‍ഷന്‍ അടിക്കാതിരിക്കുക”
“ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ മനസ് തകര്‍ത്താല്‍ അത് ശരിയാകാന്‍ പാടാണ്..മുന്‍പ് ഞാന്‍ സ്നേഹിച്ചിരുന്ന ആരും എന്നെ വേദനിപ്പിച്ചിട്ടില്ല..പക്ഷെ ആകെ രണ്ട് പേരെ മാത്രമേ ഞാന്‍ അന്ന് സ്നേഹിച്ചിരുന്നുള്ളൂ..ഒന്ന് എന്റെ അമ്മയും..പിന്നെ ഗീവര്‍ഗീസ് അച്ചനും..സത്യത്തില്‍ ഞാന്‍ അവരെയല്ല, അവരെന്നെയാണ് സ്നേഹിച്ചിരുന്നത്.. അവര്‍ രണ്ടുപേരും ഒരിക്കലും എന്റെ മനസ് മുറിപ്പെടുത്തിയിട്ടില്ല..പക്ഷെ ഇവള്‍..ഇവളെന്നെ തകര്‍ത്തു..അവളെ..അവളെ ഞാന്‍ മറ്റാരേക്കാളും കൂടുതലായി സ്നേഹിച്ചുപോയതുകൊണ്ട് ആ മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നതിനും മീതെയാണ്…എന്റെ മനസ് ആകെ പുകയുകയാണ്.. എനിക്ക് ഇവിടെയുള്ള നിന്റെ ജോലി തീര്‍ത്തിട്ട് വേഗം തിരിച്ചു പോകണം….”
“അവള്‍ക്കിഷ്ടമില്ലെങ്കില്‍ നീ എന്തിന് വാശി പിടിക്കണം? അവളെക്കാള്‍ നല്ല പെണ്ണിനെ നിനക്ക് ഉറപ്പായും കിട്ടും..അവളെക്കാള്‍ സുന്ദരിയും സ്വഭാവഗുണവും ഉള്ള പെണ്ണിനെ..”
Evdie poyi mastery?
Delay Aayathum cherth Oru 25 parts enkilum uzhuthane mastree
അടുത്ത പാർട്ട് എവിടെ
എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
Pls update 25 മുതല്‍
Master maranno innu Friday ayi
Ellaa …thrsday..idumnnu paranjitt
Master Part 25?
Part 25 evde…?
Nannaayittund. Adutha bhagathinaayi kaathirikkunnu
❤️❤️❤️❤️
ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം
@മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്.
എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…
ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും
സൂപ്പർ
എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?
Master can you give me a reply?
Every thursday
Uffff
Polappan
Super
Super
മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
ഷാജോയെകൊണ്ടു സത്യം പ
പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?
???
പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്
ഞാൻ ഫസ്റ്റ് ..
ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?