മൃഗം 24 [Master] 646

“യു മീന്‍?’ ഡോണ ചോദ്യഭാവത്തില്‍ അവളെ നോക്കി.
“ഈ കേസ് പോലീസ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കി കോടതി തീര്‍പ്പാക്കി ശിക്ഷ വിധിച്ച ഒന്നാണ്. അന്ന് പ്രതിയായി ജയിലില്‍ പോയ ആള്‍ ഇന്ന് താനല്ല പ്രതി എന്ന് നേരിട്ട് കോടതിയോട് പറഞ്ഞാലും അതിനൊരു വിലയും കാണില്ല. നീ എന്തുകൊണ്ട് അന്നങ്ങനെ പറഞ്ഞു എന്ന് കോടതി ചോദിച്ചാല്‍ അയാള്‍ക്ക് ഉത്തരം മുട്ടും. ഇനി എന്തെങ്കിലും മറുപടി നല്‍കിയാല്‍ പോലും കോടതി അത് മുഖവിലയ്ക്ക് പോലും എടുക്കില്ല..”
“യെസ്..അതുകൊണ്ട്?”
“അതുകൊണ്ട് നമ്മള്‍ പരമാവധി തെളിവുകള്‍ കളക്റ്റ് ചെയ്യണം. അറേബ്യന്‍ ഡെവിള്‍സിന്റെ ഇടപെടല്‍ സംശയാതീതമായിത്തന്നെ കോടതിക്ക് ബോധ്യപ്പെടാന്‍ കഴിയണം. അസീസ്‌, കരണ്ടി എന്നീ രണ്ടുപേരുടെയും മരിച്ചുപോയ മീനയുടെയും മൊഴികളാണ് ഇപ്പോള്‍ നമ്മുടെ പക്കല്‍ ഉള്ളത്. ഈ മൂന്നു പേരുടെ മൊഴികളും കോടതി അംഗീകരിക്കാന്‍ സാധ്യത കുറവാണ്. കാരണം ഇവര്‍ മൂവരും വിശ്വാസ്യത ഇല്ലാത്തവരാണ് എന്നത് തന്നെ. അതുകൊണ്ട് വിശ്വാസ്യതയുള്ള ആരുടെയെങ്കിലും മൊഴി നമുക്ക് വേണം. ഒപ്പം അന്ന് മുംതാസിനെ അവരുടെ താവളത്തില്‍ എത്തിച്ചു എന്നതിന്റെ വ്യക്തമായ തെളിവ് നമ്മള്‍ കണ്ടെത്തുകയും വേണം. അസീസിന് നമ്മെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റും.”
“അന്ന് അവരുടെ വണ്ടി ഒടിച്ച ഷാജിയുടെ മൊഴിയും നിര്‍ണ്ണായകമാണ്. അവന്‍ നമ്മോടു പക്ഷെ സഹകരിക്കുമെന്ന് കരുതാന്‍ പറ്റില്ല” ഡോണ പറഞ്ഞു.
“അവന്റെ മൊഴി നമുക്ക് കിട്ടണം. ഇങ്ങനെ തെളിവുകള്‍ മൊത്തം കിട്ടിയാല്‍പ്പോലും നമുക്ക് കോടതിയെ സമീപിക്കാന്‍ പറ്റില്ല. കാരണം പോലീസ് തന്നെ തങ്ങള്‍ യഥാര്‍ത്ഥ പ്രതിയെ അല്ല അന്ന് ഹാജരാക്കിയത് എന്ന് പറഞ്ഞാല്‍, പിന്നെ ഇപ്പോള്‍ നിങ്ങള്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്നാകും കോടതിയുടെ ചോദ്യം. അതുകൊണ്ട് ഇത് ഒരു ജനകീയ പ്രശ്നമാക്കി മാറ്റി മാധ്യമങ്ങളും ജനങ്ങളും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയാല്‍ മാത്രമേ ഇതിനൊരു സോഷ്യല്‍ ഇമ്പാക്റ്റ് ലഭിക്കൂ. അങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായാല്‍, കേസ് പരിഗണിക്കാന്‍ കോടതി നിര്‍ബന്ധിതമാകും. അന്നത്തെ അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതി നടപടി സ്വീകരിക്കുന്നെങ്കില്‍ സ്വീകരിച്ചോട്ടെ..അത് നമുക്ക് പ്രശ്നമല്ല. പക്ഷെ നീ നിന്റെ മീഡിയ ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ച് ഈ വിഷയം വീണ്ടും സജീവമാക്കണം. അതിനു മുന്‍പ് മൊത്തം തെളിവുകളും നമ്മള്‍ ശേഖരിക്കുകയും വേണം.

The Author

Master

Stories by Master

27 Comments

Add a Comment
  1. Evdie poyi mastery?

  2. Delay Aayathum cherth Oru 25 parts enkilum uzhuthane mastree

  3. അടുത്ത പാർട്ട് എവിടെ

  4. എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
    Pls update 25 മുതല്‍

  5. Master maranno innu Friday ayi

  6. Ellaa …thrsday..idumnnu paranjitt

  7. Master Part 25?

    1. Part 25 evde…?

  8. Nannaayittund. Adutha bhagathinaayi kaathirikkunnu

  9. ❤️❤️❤️❤️

  10. ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

  11. @മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
    തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
    എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…

  12. ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

  13. സൂപ്പർ

  14. എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

    1. Master can you give me a reply?

      1. Every thursday

  15. മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
    ഷാജോയെകൊണ്ടു സത്യം പ

    1. പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

      സ്നേഹപൂർവ്വം
      അനു(ഉണ്ണി)

    2. മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

  16. പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

  17. ഞാൻ ഫസ്റ്റ് ..

    ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Leave a Reply

Your email address will not be published. Required fields are marked *