“സ്റ്റാന്‍ലി..ഡോണ ബുദ്ധിമതിയായ ഒരു പെണ്ണാണ്. അവളുടെ മുതലാളിയുടെ അനുമതി ഇല്ലെങ്കില്‍പ്പോലും നിങ്ങളുടെ പേര് പരാമര്‍ശിക്കാതെ ഒരു സ്കൂപ്പ് ഉണ്ടാക്കി അത് ചര്‍ച്ചാ വിഷയമാക്കാന്‍ അവള്‍ക്ക് ഈസിയായി സാധിക്കും. അതില്‍ അതിന്റെ ഉടമ ഇടപെടും എന്ന് നിങ്ങള്‍ കരുതണ്ട. കാരണം നിങ്ങളുടെ പേരോ വിവരങ്ങളോ ഒന്നും തന്നെ അതില്‍ കാണില്ല. കേസ് വീണ്ടും കുത്തിപ്പൊക്കുക മാത്രമായിരിക്കും അവളുടെ ലക്‌ഷ്യം. ചാനലിനു റേറ്റിംഗ് കിട്ടുന്ന വിവാദവിഷയം ആയതുകൊണ്ട് അവര്‍ സമ്മതിക്കുകയും ചെയ്യും”
“മുംതാസ് വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല എന്ന് ഞങ്ങള്‍ അയാളോട് ആവശ്യപ്പെടും” അര്‍ജ്ജുന്‍ പറഞ്ഞു.
“നിങ്ങളുടെ ഭീഷണിക്ക് മുന്‍പില്‍ അയാള്‍ വഴങ്ങിയാല്‍ കൊള്ളാം. ഇല്ലെങ്കിലോ?” ഭദ്രന്‍ മൂവരെയും നോക്കി. അവര്‍ മിണ്ടിയില്ല.
“അതും പോകട്ടെ.. ഇന്റര്‍നെറ്റ് എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ? ഒരു വീഡിയോ ഉണ്ടാക്കി അത് വൈറല്‍ ആക്കി സോഷ്യല്‍ മീഡിയയിലെ വായീ നോക്കികള്‍ക്ക് ഇട്ടുനല്‍കാന്‍ ഡോണയ്ക്ക് ആരുടേയും അനുമതി വേണ്ടല്ലോ? ഉവ്വോ? നാളെ ഷാജിയുടെ കുറ്റസമ്മതം ഒരു സ്കൂപ്പിന്റെ അകമ്പടിയോടെ യൂട്യൂബില്‍ വന്നാല്‍, അത് എഫ് ബിയിലും വാട്ട്സപ്പിലും പ്രച്ചരിച്ചാല്‍, ഇത് മറ്റു ചാനലുകള്‍ സ്വയം ഏറ്റെടുക്കും. അപ്പോള്‍ ഡോണയുടെ മുതലാളിയുടെ അവസ്ഥ അണ്ടി കളഞ്ഞ അണ്ണാന്റെ ഗതി ആയിരിക്കും” ഭദ്രന്‍ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു.
“അപ്പോപ്പിന്നെ എന്താണ് വക്കീലെ ഞങ്ങള് ചെയ്യേണ്ടത്? ഇതിപ്പോള്‍ കുഴയുന്ന ലക്ഷണം ആണല്ലോ?” സ്റ്റാന്‍ലി കൈകള്‍ കൂട്ടിത്തിരുമ്മി.
“പണി തുടങ്ങണം. ഉടന്‍ തന്നെ. ഇനിയും കൂടുതല്‍ തെളിവുകള്‍ അവള്‍ ഉണ്ടാക്കാന്‍ പാടില്ല. ഈ കേസില്‍ അവള്‍ സമീപിക്കാന്‍ സാധ്യതയുള്ള ആളുകളെ നിങ്ങള്‍ക്ക് അറിയാമല്ലോ? അവരെ കാണേണ്ടപോലെ കാണുക. ഒരാളും തെളിവ് നല്‍കരുത്. ഷാജിയെ അവര്‍ ഭീഷണിപ്പെടുത്തി പറയിച്ചതാണ് എന്ന് ഞാന്‍ കോടതിയില്‍ തെളിയിച്ചോളാം. പക്ഷെ അവന്റെ കുറ്റസമ്മതം ശരി വയ്ക്കുന്ന അനുബന്ധ തെളിവുകള്‍ അവര്‍ക്ക് കിട്ടിയാല്‍ പിന്നെ നമ്മള്‍ പിടിക്കുന്നിടത്തു കാര്യങ്ങള്‍ നില്‍ക്കണമെന്നില്ല.”
“ഷാജിയെ അങ്ങ് തട്ടിയാലോ? എന്താണ് നിങ്ങളുടെ അഭിപ്രായം?” മാലിക്ക് ചോദിച്ചു.
“നല്ല കാര്യമാണ്. മരിച്ചുപോയ ആളിന്റെ സാക്ഷിമൊഴിക്ക് വലിയ വിലയൊന്നും കോടതി നല്‍കില്ല. തന്നെയുമല്ല, അവനെ ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചതാണ് എന്ന് നമുക്ക് തെളിയിക്കാന്‍ കൂടി സാധിച്ചാല്‍ പിന്നെ ഒരു ചുക്കും സംഭവിക്കില്ല. അവന്റെ മോളെ അവര്‍ തട്ടിക്കൊണ്ടു പോയതിന്റെ വല്ല തെളിവും ഉണ്ടോ?”
“തെളിവെന്നു പറഞ്ഞാല്‍..ആ കൊച്ചിന് അതറിയാമല്ലോ. അതിന്റെ മൊഴി നമുക്ക് എടുക്കരുതോ? പിന്നെ അവര് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന്റെ വല്ല കോപ്പിയും ഉണ്ടെങ്കില്‍ അതും കാണും” അര്‍ജ്ജുന്‍ പറഞ്ഞു.
“പോരാ. കുട്ടിയുടെ മൊഴിക്ക് അത്ര വില കിട്ടണം എന്നില്ല. നല്ലൊരു വക്കീല്‍ വിചാരിച്ചാല്‍ കൊച്ചിനെ പൊളിച്ചടുക്കി അങ്ങനെ ഒന്ന് നടന്നിട്ടേ ഇല്ല എന്ന് തെളിയിക്കാന്‍ പറ്റും. നമുക്ക് വേണ്ടത് ഈ സംഭവം നേരില്‍ കണ്ട ആരെങ്കിലും, അതേപോലെ ഷാജിക്കോ വീട്ടുകാര്‍ക്കോ അവര്‍ ചെയ്ത ഫോണ്‍ കോളിന്റെ വിവരം; നിങ്ങള്‍ പറഞ്ഞ പോലീസ് സ്റ്റേഷനിലെ പരാതിയുടെ കോപ്പി..തുടങ്ങി കിട്ടാവുന്ന എല്ലാത്തിന്റെയും കൂടെ കൊച്ചിന്റെ മൊഴി കൂടി ആകുമ്പോള്‍ സംഗതി ക്ലീന്‍ ആകും..”
26th?
ആ വന്നല്ലോ വനമാല
Valare nannayittund.divyaye vasunu mathram kodukkanam master
Polichu master
Next part katta waiting
മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤
മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ
സ്നേഹപൂർവം
അനു(ഉണ്ണി)
നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..
ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.
Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട
Vazichathu veendum vazikkan kothikkunna Oru albuthM
Excellnt,great,supper,
ഗംഭീരം…
Adipoli
???
Classic
Thank you Master
Mass& class, oru rakshayillaaa
Master……. Mass………,,,,,,???????
Class???