“ശരിയായിരിക്കാം; പക്ഷെ ഞാന്‍ കാരണം അവള്‍ അവിവാഹിതയായി ജീവിച്ചാല്‍ അതെന്റെ അമ്മയെയും അവളുടെ അച്ഛനെയും വിഷമിപ്പിക്കില്ലേ? അവര്‍ക്ക് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ ഏകമകള്‍ ആണ് ദിവ്യ. അവള്‍ ഇങ്ങനെ ഒരു കടുത്ത തീരുമാനം എടുത്താല്‍..ആ അച്ഛനും അമ്മയും എത്രമാത്രം വിഷമിക്കും?” വാസു ഡോണയെ നോക്കി.
ഡോണയുടെ മുഖം ആര്‍ദ്രമായി. അവന്‍ എത്രയധികം ചിന്തിക്കുന്നു എന്നോര്‍ത്തപ്പോള്‍ അവള്‍ അവന്റെ അരികിലേക്കെത്തി അവന്റെ ശിരസില്‍ മെല്ലെ തലോടി.
“വാസൂ..നീ എത്രമാത്രം മറ്റു മനുഷ്യരുടെ മനസിനെ പരിഗണിക്കുന്നു..നീ ദൈവം എനിക്ക് തന്ന എന്റെ കൂടെപ്പിറപ്പാണ്…” അവള്‍ അവന്റെ നിറുകയില്‍ ചുംബിച്ച ശേഷം വീണ്ടും തിരികെ ഇരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“നമ്മള്‍ ഇക്കാര്യത്തില്‍ ഇവിടെ ഒരു തീരുമാനത്തില്‍ എത്താന്‍ പോകുകയാണ്. ഇപ്പോള്‍ നിന്റെ മനസ് എനിക്ക് വ്യക്തമായി മനസിലായിക്കഴിഞ്ഞു. അതുകൊണ്ട് നിന്റെ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നു ഞാന്‍ പറയുന്നത് നീ അക്ഷരം പ്രതി അനുസരിക്കണം. സമ്മതിച്ചോ..” ഡോണ കണ്ണുകള്‍ തുടച്ചുകൊണ്ട് ചോദിച്ചു.
“ഇന്ന് ഞാന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് നിന്നെയാണ്. എന്റെ അമ്മയേക്കാള്‍ അധികം എന്നുപോലും എനിക്ക് തോന്നാറുണ്ട്. നീ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കാം…” വാസു ഉറച്ച തീരുമാനത്തോടെ പറഞ്ഞു.
“ഗുഡ് ബോയ്..എങ്കില്‍ കേള്‍ക്ക്. ഈ തീരുമാനം നിന്റെ മനസിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഞാന്‍ എടുത്തവ ആണ്. അതില്‍ മൂന്നു ഓപ്ഷന്‍സ് നിനക്ക് ഞാന്‍ നല്‍കുന്നു. ഒന്ന്, ദിവ്യ നാളെ മനസു മാറി നിന്നെ ഇഷ്ടപ്പെട്ടാല്‍ നിനക്ക് അവളെ വിവാഹം കഴിക്കാം. രണ്ട് അവള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചാല്‍, നീ അതിനെ എതിര്‍ക്കരുത്; പകരം നീ മറ്റൊരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കണം. മൂന്ന്, ദിവ്യ ആരെയും വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍, അവളെ നീ തന്നെ കെട്ടും. അത് ഏതു വിധത്തിലും നടത്താന്‍ നിന്റെ ഒപ്പം ഞാന്‍ മാത്രമല്ല, ഇച്ചായനും ഉണ്ടാകും. എന്ത് പറയുന്നു?”
പറഞ്ഞിട്ട് ഡോണ അവനെ നോക്കി. വാസു അല്‍പനേരം അതെക്കുറിച്ച് ചിന്തിച്ച ശേഷം മെല്ലെ പുഞ്ചിരിച്ചു.
“ആരാ പറഞ്ഞത് എന്റെ പെങ്ങള്‍ക്ക് ബുദ്ധി ഇല്ലെന്ന്..സമ്മതിച്ചെടീ..സമ്മതിച്ചു..” വാസു പഴയ പ്രസരിപ്പോടെ പറഞ്ഞു.
“ഹാവൂ..ദൈവമേ..ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്. ഇനി നീ ഈ വിഷയം മനസ്സില്‍ നിന്നും കളയുക. ഓക്കെ?”
“നിന്നോട് ഇത്രയും നേരം സംസാരിച്ചതുകൊണ്ട് എനിക്ക് എന്റെ തീരുമാനത്തിലെ പോരായ്മകളും പ്രശ്നങ്ങളും ഒക്കെ മനസിലാക്കാന്‍ കഴിഞ്ഞു. ഇല്ലെടി..ഇനി ഈ വിഷയം എന്നെ അലട്ടില്ല..ഒരിക്കലും. പക്ഷെ ഡോണ..ഞാനൊരു സത്യം പറയുകയാണ്…
26th?
ആ വന്നല്ലോ വനമാല
Valare nannayittund.divyaye vasunu mathram kodukkanam master
Polichu master
Next part katta waiting
മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤
മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ
സ്നേഹപൂർവം
അനു(ഉണ്ണി)
നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..
ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.
Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട
Vazichathu veendum vazikkan kothikkunna Oru albuthM
Excellnt,great,supper,
ഗംഭീരം…
Adipoli
???
Classic
Thank you Master
Mass& class, oru rakshayillaaa
Master……. Mass………,,,,,,???????
Class???