മൃഗം 25 [Master] 604

അയാളുടെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോള്‍ റാവുത്തര്‍ ഞെട്ടുന്നതും ആ മുഖത്ത് ചുളിവുകള്‍ വീഴുന്നതും വാസു കണ്ടു. അയാളുടെ ഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് അവന്‍ സോഫയിലേക്ക് ചാരിയിരുന്നു.
“നീ ആരാണ്?” അല്‍പ സമയത്തെ മൌനത്തിനു ശേഷം സാഹിബ്‌ വായ തുറന്നു.
“ഞാന്‍ ആരാണ് എന്നതില്‍ വലിയ കാര്യമൊന്നുമില്ല..സാഹിബ്‌ എന്റെ ചോദ്യത്തിന്റെ മറുപടി തന്നില്ല” വാസു ചെറിയൊരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്.
“നീ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. കച്ചവടത്തിന്റെ കാര്യം പറയാന്‍ വന്ന നീ ഏതോ തട്ടുകടക്കാരന്റെ മോളുടെ കാര്യം പറഞ്ഞ് എന്റെ സമയം വേസ്റ്റ് ആക്കാന്‍ വന്നതാണോ?”
“സാഹിബ് ഞാനീപ്പറഞ്ഞ മുംതാസിനെ അറിയുമോ? അതിനുള്ള മറുപടി പറയൂ” വാസു ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.
“എന്തായാലും വീട്ടില്‍ വന്നു കയറിയ അതിഥിയോട് അപമര്യാദയായി ഞാന്‍ പെരുമാറുന്നില്ല. നീ പോകാന്‍ നോക്ക്.എനിക്ക് വേറെ പണിയുണ്ട്” എഴുന്നേറ്റുകൊണ്ട് റാവുത്തര്‍ പറഞ്ഞു.
“ഞാന്‍ താങ്കളുടെ വീട്ടില്‍ ഉണ്ടുറങ്ങി താമസിക്കാന്‍ വന്നതല്ല സര്‍..താങ്കള്‍ ദയവായി ഇരിക്കണം. എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മനസെങ്കിലും ഒന്ന് കാണിക്ക്”
“ഹും നീ വന്നത് തന്നെ കള്ളം പറഞ്ഞുകൊണ്ടാണ്. കച്ചവടകാര്യം അല്ലാതെ മറ്റൊന്നും സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. നിനക്ക് പോകാം. ഇനി ഒരു സംസാരം വേണ്ട”
“ഇതൊരു കച്ചവടക്കാര്യം തന്നെയാണ് സാഹിബ്. ഇവിടുത്തെ കച്ചവട വസ്തു പക്ഷെ സ്വര്‍ണ്ണം അല്ലെന്ന് മാത്രം..അതുകൊണ്ട് നിങ്ങള്‍ എനിക്ക് പറയാനുള്ളത് കേള്‍ക്കണം..കേട്ടെ പറ്റൂ..” വാസു എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
“നാളെ എന്റെ മോള്‍ടെ പിറന്നാള്‍ ആണ്. അതിന്റെ ഒരു സന്തോഷത്തിലാണ് ഞാനും എന്റെ കുടുംബവും. പുറത്ത് നീ കണ്ട മൂന്നു പിള്ളേര്‍ എന്റെ അനന്തിരവന്മാര്‍ ആണ്..എന്റെ കച്ചവടത്തിലും നിന്നെപ്പോലെയുള്ള ആളുകളുടെ കാര്യത്തിലും എന്നെ എല്ലാ വിധത്തിലും സഹായിക്കുന്ന പിള്ളേര്‍. അവരെ ഞാന്‍ വിളിച്ച് നിന്നെ വെളിയിലേക്ക് നിര്‍ബന്ധിച്ചു പറഞ്ഞു വിടണോ, അതോ നീ സ്വയം പോകുന്നോ?” രൂക്ഷമായി വാസുവിനെ നോക്കിക്കൊണ്ട് സാഹിബ് ചോദിച്ചു. അയാളുടെ ശബ്ദം ഉയര്‍ന്നിരുന്നു.
“താങ്കളുടെ മകളുടെ പിറന്നാള്‍ അലങ്കോലമാക്കാന്‍ വന്നതല്ല ഞാന്‍. എനിക്ക് ഒരല്‍പ്പ സമയം തന്നു ഞാന്‍ പറയുന്നത് ക്ഷമയോടെ താങ്കള്‍ ഒന്ന് കേള്‍ക്കാന്‍ മനസുവച്ചാല്‍, എനിക്ക് ഇനിയും ഇതുപോലെയുള്ള വരവുകള്‍ ഒഴിവാക്കാന്‍ പറ്റുമായിരുന്നു. കാരണം താങ്കളോട് സംസാരിക്കാന്‍ വന്ന വിഷയം എനിക്ക് സംസാരിച്ചേ പറ്റൂ..”

The Author

Master

Stories by Master

17 Comments

Add a Comment
  1. പ്രകാശ്ബാബു

    ആ വന്നല്ലോ വനമാല

  2. Valare nannayittund.divyaye vasunu mathram kodukkanam master

    1. Polichu master

      Next part katta waiting

  3. മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤

  4. മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..

  5. ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.

  6. Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട

  7. Vazichathu veendum vazikkan kothikkunna Oru albuthM

  8. Excellnt,great,supper,

  9. തങ്കപ്പൻ

    ഗംഭീരം…

  10. ???
    Classic
    Thank you Master

  11. Mass& class, oru rakshayillaaa

  12. Master……. Mass………,,,,,,???????

Leave a Reply

Your email address will not be published. Required fields are marked *