ശബ്ദം കേട്ടോടി വന്ന റാവുത്തര്‍ അടികൊണ്ട് അവശരായി കിടക്കുന്ന അനന്തിരവന്മാരെ കണ്ടു ഞെട്ടി. അയാളുടെ പിന്നാലെ മകളും ഭാര്യയും വെളിയിലേക്ക് വന്നു.
“വീട്ടില്‍ കയറി പോക്രിത്തരം കാണിക്കുന്നോടാ നായെ” എന്നലറിക്കൊണ്ട് ഒരു കത്തിയുമായി റാവുത്തര്‍ വാസുവിന് നേരെ കുതിച്ചു.
“വാപ്പച്ചി വേണ്ടാ..” എന്ന് മകള്‍ വിളിച്ചു പറഞ്ഞെങ്കിലും അയാള്‍ വൈകിപ്പോയിരുന്നു. വശത്തേക്ക് മിന്നായം പോലെ ചുവടുവച്ചു മാറിയ വാസു കത്തിപിടിച്ചിരുന്ന അയാളുടെ കൈപിടിച്ച് തിരിച്ച് പിന്നിലേക്കാക്കി, കത്തി പിടിച്ചുവാങ്ങി അയാളുടെ കഴുത്തില്‍ മുട്ടിച്ചു.
“എടാ റാവുത്തരേ..ഇതുകൊണ്ട് ഞാനൊരു വര വരയ്ക്കട്ടെ നിന്റെ ഈ കഴുത്തില്‍..” കത്തി അമര്‍ത്തിക്കൊണ്ട് വാസു മുരണ്ടു.
“അയ്യോ എന്റെ വാപ്പച്ചിയെ കൊല്ലല്ലേ..” കൈകള്‍ കൂപ്പിക്കൊണ്ട് അയാളുടെ മകള്‍ അവനോട് അപേക്ഷിച്ചു. വാസു കത്തി മാറ്റിയ ശേഷം അയാളെ പിടിച്ചു സോഫയിലേക്ക് തള്ളി. ഒരു ചാക്കുകെട്ട് ചെന്നു വീഴുന്നതുപോലെ റാവുത്തര്‍ സോഫയിലേക്ക് വീണു.
“തന്നോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ഈ ഊള പിള്ളേരുടെ മസില് ബലം കണ്ടു താന്‍ അഹങ്കരിച്ചു. ഇനി താന്‍ കേള്‍ക്ക്..ഇവന്മാരും തന്റെ ഭാര്യയും മകളും എല്ലാവരും കേള്‍ക്ക്…ഞാന്‍ വാസു…ഇവിടെ തന്നെ കാണാന്‍ എത്തിയത് തന്റെ മകന് പിഴപ്പിച്ചു കൊല്ലിച്ച മുംതാസ് എന്ന പെണ്‍കുട്ടിക്ക് വേണ്ടിയാണ്. എനിക്ക് തന്റെ മകനെ വേണം. അവന് എവിടെയുണ്ട് എന്നെനിക്ക് അറിയണം… അത് പറഞ്ഞില്ലെങ്കില്‍ തന്റെ കഴുത്ത് ഞാനരിയും..പറയടോ? ഏതു രാജ്യത്താണ് അവനെ താന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്”
സോഫയില്‍ ഇരുന്ന റാവുത്തരുടെ നെഞ്ചില്‍ കാലമര്‍ത്തി കഴുത്തില്‍ കത്തി കുത്തി നിര്‍ത്തി വാസു ചോദിച്ചു. അയാളുടെ കഴുത്തില്‍ നിന്നും ചോര പൊടിയുന്നത് കണ്ട ഷഫീനയും അവളുടെ ഉമ്മയും നിലവിളിച്ചു. ഉമ്മ ഓടിയെത്തി വാസുവിന്റെ കാല്ക്കല് വീണു.
“എന്റെ ഇക്കാനെ കൊല്ലല്ലേ..കൊല്ലല്ലേ..” അവര്‍ നിലവിളിച്ചു.
“അയ്യോ എന്റെ വാപ്പച്ചിയെ വിടോ..കബീര്‍ ഇക്ക പാരീസിലുണ്ട്…” ഷഫീന ഭീതിയോടെ വിളിച്ചു പറഞ്ഞു.
“ഷഫീന..” റാവുത്തര്‍ അലറി.
വാസു അയാളുടെ മുഖമടച്ച് അടിച്ചു. അയാളുടെ മുഖം ഒരു വശത്തേക്ക് കോടിപ്പോയത് പോലെ ആയി. അത് കണ്ടതോടെ ഷഫീന ഉറക്കെ കരഞ്ഞു.
“ഇവിടെ വാടീ”
വാസു റാവുത്തരുടെ നെഞ്ചില്‍ കത്തി കുത്തി നിര്‍ത്തി അവളെ വിളിച്ചു. അവള് വിറച്ചു കൈകള്‍ കൂപ്പിക്കൊണ്ട് അവന്റെ അരികിലെത്തി. അവളുടെ ഉമ്മ അവന്റെ കാല്ക്കല് കിടന്നു കരയുന്നുണ്ടയിരുന്നു.
26th?
ആ വന്നല്ലോ വനമാല
Valare nannayittund.divyaye vasunu mathram kodukkanam master
Polichu master
Next part katta waiting
മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤
മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ
സ്നേഹപൂർവം
അനു(ഉണ്ണി)
നന്ദി ഉണ്ണീ.. അവന് യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..
ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.
Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട
Vazichathu veendum vazikkan kothikkunna Oru albuthM
Excellnt,great,supper,
ഗംഭീരം…
Adipoli
???
Classic
Thank you Master
Mass& class, oru rakshayillaaa
Master……. Mass………,,,,,,???????
Class???