പോലീസില്‍ പോലും പറയാതെ നപുംസകങ്ങളെപ്പോലെ ജീവിക്കുന്ന മനുഷ്യരാണ് ഇവര്‍ക്ക് പ്രചോദനം. ക്രിമിനലുകളെ പിടിക്കുന്നത് പോലീസിന്റെ മാത്രം പണിയല്ല..ഈ ഫോഴ്സ് ഉണ്ടാക്കിയിരിക്കുന്നത് നിങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. അതായത് ഇതുപോലെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ പ്രതികരിക്കുമ്പോള്‍ അവര്‍ നിങ്ങളെ എതിര്‍ത്താല്‍, ബാക്കി പണി ഞങ്ങളുടേത് ആണ് എന്നര്‍ത്ഥം. പക്ഷെ പലരുടെയും ധാരണ ക്രിമിനലുകളെ പിടിക്കേണ്ടത് പോലീസിന്റെ മാത്രം പണി ആണെന്നാണ്. ഈ മനോഭാവം മാറ്റാതെ നമ്മുടെ നാട് നന്നാകില്ല..ദാ നോക്ക്..ഈ നില്‍ക്കുന്ന പെണ്‍കുട്ടി ഒരു മാധ്യമ പ്രവര്‍ത്തകയാണ്..ഒരു കോടീശ്വരന്റെ ഏകപുത്രി….എന്നിട്ടും സ്വന്തസുഖങ്ങള്‍ ഉപേക്ഷിച്ച് ചിലരുടെ പ്രവൃത്തി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ഒരു പാവപ്പെട്ട പെണ്ണിന് നീതി വാങ്ങി കൊടുക്കാന്‍ വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയാണ് ഇവള്‍. ആ ഇവള്‍ക്ക് നിങ്ങളുടെ ഭാര്യയില്‍ നിന്നും അവര്‍ നേരില്‍ കണ്ട ചില വിവരങ്ങള്‍ അറിയണം എന്ന് പറഞ്ഞിട്ട് നിങ്ങള്‍ അവരെ പറയാന്‍ സമ്മതിച്ചോ? ഇല്ല..മിസ്റ്റര്‍ ജോണ്‍സന്‍, കുറ്റം ചെയ്തവര്‍ക്ക് എതിരെയുള്ള സത്യം ഒളിച്ചു വയ്ക്കുന്നത് കുറ്റവാളികളെ സഹായിക്കുന്നതിനു തുല്യമാണ്.. ഇതാണോ ഒരു ദൈവവിശ്വാസി സ്വീകരിക്കേണ്ട രീതി..എനിവേ..പോലീസ് നിങ്ങളുടെ കൂടെ ഉണ്ട്..ഒരുത്തനെയും നിങ്ങള്‍ ഭയക്കേണ്ട കാര്യമില്ല..ഇപ്പോള്‍ ഇവിടെ നിന്നും പോയവന്മാര്‍ ഇന്നോടെ ഗുണ്ടാപ്പണി നിര്‍ത്തും..അവന്മാരെ നേരെ ഞങ്ങളുടെ വര്‍ക്ക് ഷോപ്പിലേക്ക് ആണ് കൊണ്ടുപോകുന്നത്..ഒന്ന് അഴിച്ചു പണിയാന്‍..അപ്പം പോട്ടെ..”
അയാളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം പൌലോസ് ചെന്നു വണ്ടിയില്‍ കയറി. ഡോണ വേഗം ഓടി അവന്റെ അരികില്‍ എത്തി.
“എന്നതാടി..അത്രേം പറഞ്ഞാല്‍ പോരെ..എന്റെ ശ്വാസം തീര്‍ന്നു ആ നീണ്ട ഡയലോഗടിച്ച്..” പൌലോസ് അവള്‍ കേള്‍ക്കാന്‍ മാത്രം ശബ്ദത്തില്‍ പറഞ്ഞു.
“ഇച്ചായന്‍ ആരാ സുരേഷ് ഗോപിയോ നെടുങ്കന്‍ ഡയലോഗടിക്കാന്‍..ങാ പിന്നെ ഞാന്‍ വേറൊരു കാര്യം പറയാനാ വന്നത്. മിക്കവാറും ട്രീസ ടീച്ചര്‍ ഇനി സംസാരിച്ചേക്കും..ഇച്ചായന്‍ ഇവന്മാരെ ആ ബക്കര്‍ ഇക്കയുടെ വീട്ടില്‍ കൊണ്ടുപോയി, തെളിവെടുപ്പ് നടത്തിയിട്ടേ കൊണ്ട് പോകാവൂ..ആ പാവം പേടിച്ചിരിക്കുകയാണ്..ഇവരെ പോലീസ് കൈയോടെ പിടികൂടി എന്നറിഞ്ഞാല്‍ പുള്ളിക്കും ധൈര്യം വരും..ഒന്ന് പോണേ ഇച്ചായാ..പിന്നെ ഇതുപോലെ ഇല്ലെങ്കിലും കുറച്ച് മയപ്പെടുത്തി രണ്ട് ഡയലോഗ് അവിടെയും കാച്ചിയേക്ക്..ഇത് കഴിഞ്ഞാലുടന്‍ ഞങ്ങള്‍ പിന്നെയും അങ്ങോട്ട് പോകും” ഡോണ പറഞ്ഞു.
“ഉം..വന്നു വന്നു നിന്റെ ഓര്‍ഡര്‍ലിയാക്കി എന്നെ മാറ്റുന്നുണ്ട് നീ. വച്ചിട്ടുണ്ട് നിനക്ക് ഞാന്‍. ങാ ചെല്ല്..ചെല്ല്..”
ഡോണ ആരും കാണാതെ അയാളുടെ കൈയില്‍ ഒന്ന് നുള്ളിയ ശേഷം വാസുവിന്റെ അരികിലേക്ക് പോയി. പോലീസ് ജീപ്പ് ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt