“ചേട്ടാ..എന്തൊരു ഫൈറ്റ് ആയിരുന്നു..ദേ എന്റെ രോമം എഴുന്നു നില്‍ക്കുന്നത്കണ്ടോ..ചേട്ടന്‍ കരാട്ടെ പഠിച്ചിട്ടുണ്ടോ..യ്യോ ആ ബൈക്കില്‍ നിന്നും പൊങ്ങിയ സ്റ്റൈല്‍ ഉണ്ടല്ലോ..ഹമ്മേ..ഐ ലവ് യു മാന്‍…ചേട്ടാ നാളെ എന്റെ കൂടെ ഞങ്ങളുടെ കോളജ് വരെ ഒന്ന് വരാമോ..അവിടെ കുറെ വായീ നോക്കികള്‍ ഉണ്ട്..ഒന്ന് വിരട്ടിയാല്‍ മതി..വരുമോ”
ജാനറ്റ് സ്വയം മറന്ന മട്ടില്‍ വാസുവിനെ വിടാതെ പിടികൂടിയിരിക്കുന്നത് കണ്ടു ഡോണ ചിരിച്ചു.
“മോളെ ഈ ചേട്ടന് കോളജും സ്കൂളും ഒക്കെ അലര്‍ജി ആണ്…വല്ല ഷാപ്പിലോ ബാറിലോ ആണേല്‍ ഉടന്‍ വരും..” അവള്‍ പറഞ്ഞു.
“എന്റെ ചേച്ചി..ഈ ചേട്ടന്‍ സൂപ്പറാണ്..ആ ഗുണ്ടകള്‍ക്ക് രണ്ട് മിനിറ്റ് പോലും കൊടുത്തില്ല..എന്തൊരു ഫൈറ്റ് ആയിരുന്നു..ചേട്ടാ ഞാനൊരു ഉമ്മ തന്നോട്ടെ..”
“പിന്നെന്താ..ഇന്നാ തന്നോ…” വാസു കവിള്‍ അവളെ കാണിച്ചു പറഞ്ഞു.
“ജാനറ്റ്..നിനക്കെന്താ പെണ്ണെ ഭ്രാന്തായോ” ട്രീസ ടീച്ചര്‍ ചെറിയ ചിരിയോടെ ആണ് അത് ചോദിച്ചത്.
“ഉമ്മ്മ..” ജാനറ്റ് അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ വാസുവിന് ഒരു ഉമ്മ നല്‍കി.
“ടീച്ചര്‍ പേടിക്കണ്ട..എല്ലാ ഇന്ത്യക്കാരി പെണ്ണുങ്ങളും, ഒരാള്‍ ഒഴികെ, ഇവന് സഹോദരിമാരും അമ്മമാരും ഒക്കെ ആണ്..” ഡോണ ടീച്ചറെ നോക്കി പറഞ്ഞു.
“മോനെ..വളരെ നന്ദി..ആ സാറ് പറഞ്ഞത് പോലെ ഞങ്ങള്‍ക്കൊന്നും മോനെപ്പോലെ പ്രതികരിക്കാനുള്ള ത്രാണി ഇല്ല..നിങ്ങള് വാ..കേറി ഇരിക്ക്..” ജോണി അവര്‍ക്കരികില്‍ എത്തി പറഞ്ഞു.
“മമ്മി..ഇനി ഒന്നും പേടിക്കണ്ട..എല്ലാം..എല്ലാം ഈ ചേച്ചിയോട് പറഞ്ഞു കൊടുക്ക്..പ്ലീസ്” ജാനറ്റ് പറഞ്ഞു. ഡോണ അവളെ നോക്കി പുഞ്ചിരിച്ചു.
“പറയാം മോളെ..എന്തോ ഇപ്പോള്‍ മനസിന് നല്ല ധൈര്യം തോന്നുന്നു..എന്തിനിങ്ങനെ ഭയന്നു ജീവിക്കണം..നിങ്ങള്‍ വാ..കേറി ഇരിക്ക്” ടീച്ചര്‍ ഡോണയുടെ കൈയില്‍ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്.
“ചേട്ടാ പേരെന്താ” ജാനറ്റ് വാസുവിന്റെ അടുത്തു നിന്നും മാറാതെ ചോദിച്ചു.
“വാസു” അവന്‍ പറഞ്ഞു.
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt