“ഇങ്ങക്കും ഏതേലും ഒരു സ്ഥലത്തിരുന്നു കച്ചോടം ചെയ്തൂടെ..”
“അങ്ങനൊന്നും പറ്റൂല്ല..അയിനൊക്കെ എന്തോ പുതിയ നിയമങ്ങള്‍ ഒക്കെ ബരുന്നുണ്ട്..പോകുന്നടത്തോളം ഇങ്ങനെ പോട്ടെ..സ്ഥിരം ഞമ്മടെന്നു മീന്‍ മാങ്ങുന്ന കുറെ ബീട്ടുകാരുണ്ട്..അതുകൊണ്ട് കൊയപ്പമില്ല”
“സുറുമിയെ ആരുടെ കൂടെങ്കിലും പറഞ്ഞു ബിടണം..ഓള്‍ക്ക് പ്രായം ഇരുപത് കയിഞ്ഞ്..”
“ഉം..ജ്ജ് ബേജാറാകാണ്ട്..പടച്ചോന്‍ ഒരു ബയി കാണിക്കും..”
അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. ഭാര്യ ഉള്ളിലേക്ക് പോയപ്പോള്‍ ചായ കുടിച്ചു തീര്‍ന്ന അബുബക്കര്‍ പെട്ടി കഴുകാനായി എഴുന്നേറ്റു. അപ്പോഴാണ് ഒരു പഴയ ജീപ്പ് പൊടിപറത്തി അയാളുടെ വീടിന്റെ മുന്‍പിലെത്തി നിന്നത്. അതില്‍ നിന്നും ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന ആറേഴുപേര്‍ ചാടിയിറങ്ങി അയാളുടെ വീട്ടിലേക്ക് കയറി.
“താനല്യോടോ അബുബക്കര്‍” അവരുടെ നേതാവ് അബു ബക്കറിന്റെ മുന്‍പിലെത്തി ചോദിച്ചു.
“അതെ..ആരാ..എന്താ ബല്ല കൊയപ്പോം..” അവരുടെ മട്ടിലും ഭാവത്തിലും പന്തികേട് മണത്ത അബുബക്കര്‍ ചോദിച്ചു.
“തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകാതിരിക്കാനാ ഞങ്ങളിപ്പം ഇങ്ങോട്ട് വന്നത്”
ശബ്ദം കേട്ടു വീട്ടിലെ മറ്റ് അംഗങ്ങള്‍ അവിടേക്ക് വന്നു നോക്കി. ഇളം പ്രായത്തിലുള്ള സുറുമിയെയും സമീറയെയും കണ്ട ഗുണ്ടകള്‍ വികടച്ചിരിയോടെ അവരെ നോക്കി.
“നല്ല പരുവം പ്രായത്തിലുള്ള മക്കള്‍ ഉണ്ടല്ലോടോ തനിക്ക്..ങാ അതെന്തോ ആകട്ടെ..തന്നോട് ഡോണ എന്നോരുത്തി വന്നു ചിലതൊക്കെ ചോദിക്കും. തനിക്കറിയാം അവളെ..അവളിവിടെ മുന്‍പും വന്നിട്ടുണ്ട്. ഒരക്ഷരം താന്‍ അവളോട് ഉരിയാടിയാല്‍..ഈ നില്‍ക്കുന്ന രണ്ടെണ്ണത്തിനേം തന്റെ കണ്മുന്നില്‍ ഇട്ടു ഞങ്ങള്‍ പണിയും..ഓര്‍ത്തോണം”
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt