“അതൊക്കെ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം. ഡെവിള്‍സ് കളി തുടങ്ങിയത് ഇന്നലെ രാത്രിയല്ല..ചിലരുടെ തല പോകും.ചിലതൊക്കെ ഉരുളും..ഇനിയുള്ള ദിവസങ്ങള്‍ ചടുലമായ നീക്കങ്ങളുടെ ദിനങ്ങള്‍ ആയിരിക്കും..കുടുങ്ങാന്‍ പോകുന്നവന്‍ രക്ഷപെടാന്‍ വേണ്ടി കളിക്കുന്ന രണ്ടുംകെട്ട കളി..എന്ത് പറയുന്നു?” സ്റ്റാന്‍ലി അവനെ നോക്കി.
“പണം ഒരു പ്രശ്നമല്ല..പക്ഷെ എന്താണ് ഞാന്‍ രക്ഷപെടും എന്നതിന്റെ ഗ്യാരന്റി..”
“നിനക്ക് ഒരൊറ്റ ഓപ്ഷനെ ഉള്ളു. ഞങ്ങളെ വിശ്വസിക്കുക. അല്ല, അതില്ലെങ്കില്‍, ഞങ്ങള്‍ കൂളായി ഊരിപ്പോകും. ഇതില്‍ നീയാണ് ഞങ്ങള്‍ക്ക് കൊട്ടേഷന്‍ തന്നത് എന്ന് ഞങ്ങള്‍ പുല്ലുപോലെ തെളിയിക്കും. ഒന്നാം പ്രതി നീ ആയിരിക്കും. കാണേണ്ടവരെ കാണേണ്ടപോലെ കണ്ടു ഞങ്ങള്‍ ഒരു ശിക്ഷയും കിട്ടാതെ ഊരിപ്പോകുകയും ചെയ്യും..ഞങ്ങള്‍ക്ക് തടി രക്ഷിക്കാന്‍ ഇഷ്ടം പോലെ വഴികളുണ്ട്..പക്ഷെ നീ..നീ രക്ഷപെടില്ല..” അര്‍ജ്ജുന്‍ ക്രൂരമായി അവനെ നോക്കി പറഞ്ഞു.
“ഒകെ..പണം തന്നാല്‍ എന്താണ് നിങ്ങള്‍ എനിക്ക് നല്‍കാന്‍ പോകുന്ന മാര്‍ഗ്ഗം?”
“ആദ്യം പണം. അത് എപ്പോള്‍ ക്രെഡിറ്റ് ആകുന്നോ..അപ്പോള്‍ മാത്രമേ നിനക്ക് വഴി തുറന്ന് കിട്ടൂ..” സ്റ്റാന്‍ലി പറഞ്ഞു.
കബീര്‍ ആലോചനയില്‍ മുഴുകി.
“പണം നാളെ നിങ്ങളുടെ അക്കൌണ്ടില്‍ ഇടാന്‍ നോക്കാം. പക്ഷെ എനിക്ക് ഇക്കാര്യം വാപ്പയോടും ഒന്ന് സംസാരിക്കണം” അവന്‍ പറഞ്ഞു.
“വാപ്പേം മോനും കൂടി ചര്‍ച്ച ചെയ്ത് സമയം കളയുമ്പോള്‍ ഒന്നോര്‍ത്തോണം..നീ വന്നിട്ടുണ്ട് എന്ന് പോലീസ് അറിഞ്ഞാല്‍..പിന്നെ നീ രക്ഷപെടാന്‍ പോകുന്നില്ല. വളരെ കുറച്ച് സമയമേ നിനക്കുള്ളൂ..സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തി നിന്റെ വാപ്പ ഉണ്ടാക്കിയ കോടികള്‍ അനുഭവിക്കാന്‍ നിനക്ക് പറ്റാതെ പോകും..ജസ്റ്റ് റിമംബര്‍ ദാറ്റ്” അര്‍ജ്ജുന്‍ പറഞ്ഞു.
കബീര്‍ ഭയത്തോടെ തലയാട്ടി. അവന്‍ വാസുവിനെയും അവനോട് ചെയ്യാനിരുന്ന പ്രതികാരവും എല്ലാം മറന്ന് കഴിഞ്ഞിരുന്നു. എങ്ങനെയും രക്ഷപെടണം എന്ന ചിന്ത അവനെ കീഴ്പ്പെടുത്തി.
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt