“ശരി..ഞാന്‍ നിങ്ങളെ വിളിക്കാം. പറ്റിയാല്‍ ഇന്ന് തന്നെ”
“വിളിക്കണ്ട. നോ ഫോണ്‍ കോള്‍സ്..എന്തും നേരില്‍ മാത്രം..” സ്റ്റാന്‍ലി പറഞ്ഞു.
“ശരി..വാപ്പയെ കണ്ട ശേഷം നമുക്ക് കാണാം..ഇവിടെ വച്ചു തന്നെ”
“ഓകെ..നിനക്ക് പോകാം”
അവന്‍ ഭയന്നു വിറച്ചു പോകുന്നത് നോക്കി സ്റ്റാന്‍ലി മാലിക്കിനെ വിളിച്ചു.
“ടാ..വക്കീല്‍ എന്ത് പറഞ്ഞു?”
“അയാള്‍ ജാമ്യ ഹര്‍ജി നല്‍കി..നാളെയോ മറ്റന്നാളോ കോടതി പരിഗണിക്കുമത്രേ?”
“ഏതവനാണ് ജഡ്ജി എന്ന് ചോദിച്ചോ?”
“ഏതോ ഒരു പത്മനാഭന്‍..അഡ്രസ്സ് തരാമെന്ന് പറഞ്ഞിട്ടുണ്ട്”
“ഉം..ഭേരു അണ്ണന്‍ എപ്പോ എത്തും?” അര്‍ജുന്‍ ചോദിച്ചു.
“അയാള് പുറപ്പെട്ടിട്ടുണ്ട്”
“പൌലോസ് അയാളെ തപ്പുന്നുണ്ട്..വരുത്തി പുലിവാല്‍ ആകുമോ?” സ്റ്റാന്‍ലി ചോദിച്ചു.
“ഏയ്..അയാള്‍ക്ക് അങ്ങേരുടെ മോന്ത പരിചയമില്ലല്ലോ”
“ആ പരനാറി അസീസിന് അറിയാം…”
“അയാള്‍ വന്നു കാര്യം നടത്തിയിട്ട് പോട്ടെ..ഒന്നുമിനി വച്ചു താമസിപ്പിക്കേണ്ട..ഷാജിയുടെ ചീട്ടു നമ്മള്‍ കീറുന്നു….” അര്‍ജുന്‍ സോഫയിലേക്ക് ചാരിക്കൊണ്ട് പറഞ്ഞു.
——————————–
“വാപ്പച്ചി..എനിക്ക് വാസു മാമനെ കാണണം” ബൈക്കിന്റെ മുന്‍പില്‍ ഇരുന്നുകൊണ്ട് സഫിയ ചിണുങ്ങി.
“മോളെ അവന്‍ നമ്മുടെ ശത്രു ആണ്. മോളെ അന്നവന്‍ തട്ടിക്കൊണ്ട് പോയില്ലേ?”
മകള്‍ക്ക് തുണി വാങ്ങാന്‍ സിറ്റിയിലേക്ക് വന്നതായിരുന്നു ഷാജി. തുണി വാങ്ങിയിട്ട് അവള്‍ക്കൊരു ഐസ് ക്രീമും വാങ്ങി കൊടുത്ത ശേഷം തിരികെ പോകാന്‍ ബൈക്കില്‍ കയറുമ്പോള്‍ ആണ് മുന്‍പില്‍ ഇരുന്നുകൊണ്ട് അവള്‍ തന്റെ ആവശ്യം ഉന്നയിച്ചത്. സമയം സന്ധ്യയോടടുത്തിരുന്നു.
“ഇല്ല..മാമന്‍ എന്നെ തട്ടിക്കൊണ്ട് ഒന്നും പോയില്ല..എനിക്ക് എന്തെല്ലാം വാങ്ങി തന്നൂന്ന് അറിയോ വാപ്പച്ചിക്ക്..”
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt