“ഞമ്മള് മുന്‍പ് പറഞ്ഞിട്ടില്യോടീ..ഒരു പെങ്കൊച്ചിനെ കുറേപ്പേര് ബണ്ടിയില്‍ കേറ്റി കൊണ്ട് പോന്നത് ഞമ്മള്‍ ഒരിക്കല്‍ കണ്ട വിവരം..അത് തന്നാ സംഭവം. പച്ചേങ്കി ഇപ്പം ഇവരെന്തിനാ ബന്നത് എന്ന് മനസിലാകുന്നില്ല..അന്നേ ഞമ്മള് പറഞ്ഞതാ ആരോടും അത് പറയൂല്ലാന്ന്..” കവിള്‍ തടവിക്കൊണ്ട് അയാള്‍ പറഞ്ഞു.
“ഏതു പെങ്കൊച്ചാ വപ്പച്ചി?” കണ്ണുകള്‍ തുടച്ചുകൊണ്ട് സുറുമി ചോദിച്ചു.
“അനക്കറിയൂല്ല മോളെ..ഓള്‍ടെ പേര് മുംതാസ്. റെയില്‍വേ സ്റ്റേഷനില്‍ തട്ടുകട നടത്തിക്കൊണ്ടിരുന്ന ഒരു മൂസയുണ്ട്..ഓന്റെ മോളാരുന്നു ഓള്..”
“എന്നിട്ടെന്ത് പറ്റി വാപ്പച്ചി..”
“ഞമ്മക്ക് ഒന്നും അറിയൂല്ല മോളെ..ആ പെങ്കൊച്ച് ആത്മഹത്യ ചെയ്തു..അത് കൊച്ചീലെ മൂന്നു വല്യ മൊതലാളിമാരു കാരണമാണ് എന്ന് ഡോണ എന്നൊരു പെങ്കൊച്ച് ടിവിയിലൂടെ പറഞ്ഞതിന്റെ പുകില്‍ ആയിരുന്നു കൊറേ നാള്‍..ആരേം കൊല്ലാന്‍ മടി ഇല്ലാത്ത ആ മൊതലാളിമാരെ എനിക്കറിയാം..അന്ന് ആ വണ്ടീല്‍ അവരുണ്ടാരുന്നു..ഞമ്മള്‍ അവരെ കണ്ടു എന്ന് എങ്ങനോ അറിഞ്ഞ അവര്‍ ഞമ്മട പൊര കണ്ടുപിടിച്ച് ഞമ്മളെ അന്നേ ഭീഷണിപ്പെടുത്തി..കണ്ട വിവരം പറഞ്ഞാല്‍ ഞമ്മള്‍ ജീവനോടെ കാണൂല്ല എന്ന് മാത്രമല്ല..നിങ്ങളെ അവര്‍ പിടിച്ചു കൊണ്ടുപോകും എന്നും പറഞ്ഞാരുന്നു..ഞമ്മള്‍ അതുകൊണ്ട് ആരോടും അതെപ്പറ്റി പറഞ്ഞിട്ടില്ല. ആ കേസൊക്കെ തീര്‍ന്ന് ആരെയോ കോടതി ശിക്ഷിക്കുവേം ചെയ്തു..പിന്നെ..ഇവരെന്തിനാ ഇപ്പം വീണ്ടും വന്നെ എന്നാ ഞമ്മക്ക് പുടി കിട്ടാത്തത്”
അബുബക്കര്‍ ആലോചനയോടെ തലയില്‍ കൈയും കൊടുത്തിരുന്നപ്പോള്‍ ഒരു ബുള്ളറ്റ് പടി കടന്ന് അവര്‍ക്കരികില്‍ എത്തി നിന്നു. അതില്‍ നിന്നും ഡോണ താഴെ ഇറങ്ങിയപ്പോള്‍ ബക്കറിന്റെ കണ്ണുകളില്‍ ഭയം കൂടുകൂട്ടി. ഹെല്‍മറ്റ് ഊരിയിട്ട് വാസു അയാളെ നോക്കി പുഞ്ചിരിച്ചു.
“ഓലാണ് മോളെ ഡോണ..”
ബക്കര്‍ ശബ്ദം താഴ്ത്തി മകളോട് പറഞ്ഞു. സുറുമിയും സമീറയും അവളെയും വാസുവിനെയും കൌതുകത്തോടെ നോക്കി. വാസു ഇരുവരെയും നോക്കി ചിരിച്ചു. അതോടെ പെണ്‍കുട്ടികളുടെ മുഖം നാണിച്ച് തുടുത്തു. ബക്കറിന്റെ ഭാര്യയ്ക്ക് ഡോണയെ അറിയാമായിരുന്നു. അവരുടെ മുഖത്തേക്ക് കോപം കടല്‍ത്തിരപോലെ ഇരച്ചുകയറി.
ഇന്ദു ലേഖ മാഡത്തിനെ ഇങ്ങനെ പാവ പോലീസ് ആക്കല്ലേ…. കഥയിൽ എങ്കിലും പെണ്ണുങ്ങൾ ഇത്തിരി ഇടി ഒക്കെ കൊടുത്ത് ഒറിജിനൽ പോലീസ് ആകട്ടെ
മാസ്റ്ററെ ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തല്ലേ സൂപ്പർ ആയിട്ടുണ്ട് വായിച്ചു രസം പിടിച്ചു വരുവരുന്നു പെട്ടന്ന് next ബട്ടൺ ഇല്ലാതായി പൊന്നു മാസ്റ്ററെ ബിപി കൂട്ടരുതെ അടുത്ത പാർട് വേഗം ഇടനെ വാസു തകർക്കട്ടെ വാസുവിനേം,പൗലോസിനേം കമ്പയർ ചെയ്യുമ്പോൾ പൗലോസിന് പുറകിൽ ഒരു പോലീസ് ഫോഴ്സ് മുഴുവൻ ഉണ്ട് എന്നാൽ വാസുന് അതില്ല വണ് മാൻ ആർമി
അപ്പോൾ ഹീറോ വാസു തന്നെ.
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
സ്നേഹപൂർവം
അനു(ഉണ്ണി)
വീണ്ടും സസ്പെൻസ്…എന്റെ പൊന്നോ..
അടിപൊളി ആ കുഞ്ഞിന്റെ സ്ഥിതി എന്താവുമോ എന്തോ
Tention adipichukollum lle..aa kunjineyenkilum veruthe vittukoode..pls
❤️❤️❤️❤️
മൃഗം വയിച്ചു കഴിയുമ്പോഴാ ടൈം മെഷീൻ കയ്യിൽ ഉണ്ടിയിയുന്നെങ്കിൽ എന്നോർത്തുപോകുന്നത്.
ഇഷ്ടത്തോടെ
തൂലിക…
ഇത്രയും വേണ്ടായിരുന്നു മാസ്റ്റർ. ആ കുഞ്ഞിന് വല്ലതും പറ്റുമോ…..
ഇൗ ഭാഗം പൊളിയയിട്ടുണ്ട്
Adipoli master
കഥ വായിച്ചിട്ട് രോമാഞ്ചം വരുന്നു…
സൂപ്പർ പാർട്ട്
First cmnt