മൃഗം 27 [Master] 554

അക്ബര്‍ ഉള്ളിലെത്തി സല്യൂട്ട് നല്‍കി.
“അക്ബര്‍..ഭേരുവിനെ ഞാന്‍ നിന്റെ കൈയില്‍ ഏല്‍പ്പിക്കുന്നു. അവന്‍ സംസാരിക്കണം. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം. ഒരു വലിയ മീനെ കുരുക്കാനുണ്ട്..”
“ഏറ്റു സര്‍..പിന്നെ സര്‍..എനിക്ക് നൈറ്റ് ഉള്ളതാണ്..” അക്ബര്‍ തല ചൊറിഞ്ഞു.
“നീ ഈ പണി തീര്‍ത്തിട്ടു പൊക്കോ..അവന്റെ ഒരു നൈറ്റ്..അവിടിരുന്ന് ഉറക്കമല്ലേ നിന്റെ പണി..അതോ വെള്ളമടിയോ?..ങാ പിന്നെ അവനോട്..ആ ഭേരുവിനോട് യാതൊരു മര്യാദയും വേണ്ട. നിന്റെ മനസുപോലെ പണിഞ്ഞോ കേട്ടോ..”
അക്ബര്‍ തല ചൊറിഞ്ഞുകൊണ്ട് ചിരിച്ചു. പൌലോസ് മൊബൈല്‍ എടുത്ത് വേഗം പുറത്തേക്കിറങ്ങി. ഡ്രൈവര്‍ പൌലോസ് വരുന്നത് കണ്ടു വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് കളഞ്ഞിട്ടു വേഗം വണ്ടിയില്‍ കയറി അത് അയാള്‍ക്ക് കയറാന്‍ വേണ്ടി പിന്നിലേക്ക് തിരിച്ചു.
“എയര്‍പോര്‍ട്ട്..ഫാസ്റ്റ്..” പൌലോസ് നിര്‍ദ്ദേശം നല്‍കി. എന്നിട്ട് അയാള്‍ മൊബൈല്‍ എടുത്ത് ഡോണയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
“ഡോണ..പൌലോസ് ഹിയര്‍..വാസു എവിടെ?..ശരി..അവനോട് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് റോഡില്‍ എത്താന്‍ പറയണം. ചെറിയ ഒരു പണിയുണ്ട്. വൈകരുത്…ഓകെ..നോ..നീ വരണ്ട..ബൈ..”
വണ്ടി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
————
എയര്‍പോര്‍ട്ട് റോഡിലൂടെ കബീറിന്റെ മെഴ്സിഡസ് ബെന്‍സ് ഒഴുകി വരുന്നത് അല്‍പ്പം ദൂരെ റോഡിന്റെ വശത്തുള്ള വിശാലമായ സ്ഥലത്ത് ഒഴിഞ്ഞ കോണില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന വാസു കണ്ടു. സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന ആ ആഡംബര വാഹനം അടുത്തെത്താറായപ്പോള്‍ വാസു ബൈക്ക് റോഡിലേക്ക് മെല്ലെ ഓടിച്ചിറക്കി. റോഡിനു കുറുകെ ബൈക്ക് വരുന്നത് കണ്ടു വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഫൈസല്‍ അതിന്റെ വേഗത കുറച്ചു. വാസു ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അവനെ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നു എങ്കിലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വണ്ടിയില്‍ കബീറിനെയും ഫൈസലിനെയും കൂടാതെ സുഹൈല്‍, അംജദ് എന്നിവരും ഉണ്ടായിരുന്നു.

The Author

Master

Stories by Master

26 Comments

Add a Comment
  1. 28 part evdedo
    Ennum njangal thande part vannonn kerinokkam ennu thanikk nercha undodo

  2. മാസ്റ്ററെ ചതിച്ചോ

  3. Vasu chathu.. Mrigam iniyilla..

  4. Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto

  5. Master ee weekile karyam marannupoyo

  6. Master ee weekile karyam marannupoyo atho next week adutha part kanukayullo

  7. മാസ്റ്റർ പാർട്ട്‌ 28 എവിടെ

  8. master 28?‍♂️

  9. എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….

  10. Vasune konnal mindulla da pattiiiii???

  11. തെറ്റ് ചെയ്യാത്ത ഗോപു

    ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്

  12. വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ

  13. ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….

  14. ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി

  15. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

  16. എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
    .ആയിരിക്കും

    .അല്ലെ.

    സ്നേഹപൂർവം

    അനു(ഉണ്ണി)

  17. Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu

  18. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

  19. Kollaruthe kollaruthe njangalude vasuvine kollaruthe

  20. Ayyoo please… Paulochaaa, do something

  21. മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….

  22. Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz

  23. തങ്കപ്പൻ

    അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…

Leave a Reply

Your email address will not be published. Required fields are marked *