“ദാറ്റ് മീന്‍സ്..ആരെയോ വധിക്കാന്‍ ഡെവിള്‍സ് തീരുമാനിച്ചിരിക്കുന്നു എന്നല്ലേ?” പൌലോസ് ചോദിച്ചു.
“അതെ..” ഇന്ദു പറഞ്ഞു.
“മാഡം..ആരാകാം അത്? എനിക്ക് ചെറിയ ശങ്ക തോന്നുന്നു..കാരണം വാസുവിനെ കൊല ചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത് അവരെ വല്ലാതെ പ്രകോപിപ്പിച്ച് കാണും. അതിനുവേണ്ടി ആയിരിക്കുമോ അയാളെ വരുത്തിയത്?”
അയാള്‍ ചോദിച്ചു. ഡോണ ഞെട്ടലോടെ പൌലോസിനെ നോക്കി. അവളുടെ കണ്ണുകളില്‍ ഭീതി നിഴലിട്ടു. വാസു പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു.
“ഒരു ഊഹവുമില്ല പൌലോസ്. കാരണം ഡെവിള്‍സിന് പല ഇടപാടുകളും ഉണ്ട്. നമ്മളുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അയാളെ അവര്‍ വരുത്തിയത് എങ്കില്‍, മൂന്ന്‍ പേരുടെ ജീവന്‍ അപകടത്തിലാണ് എന്ന് പറയേണ്ടി വരും; ഒന്ന്‍ കബീര്‍, രണ്ട് ഡോണ; മൂന്ന് വാസു”
മൂവരെയും നോക്കി ഇന്ദു പറഞ്ഞു. പൌലോസിന്റെ പുരികങ്ങള്‍ വളഞ്ഞു. ഡോണയുടെ കണ്ണുകളിലെ ഭീതി അയാള്‍ ശ്രദ്ധിച്ചു.
“വളരെ അപകടകാരിയായ ഒരു ക്രിമിനല്‍ ആണ് അയാള്‍..എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു ഇന്ദൂ” ഡോണ തന്റെ ഭീതി മറച്ചു വയ്ക്കാതെ പറഞ്ഞു.
“മാഡം..അയാളെ നമുക്ക് കസ്റ്റഡിയില്‍ എടുത്താലോ?” പൌലോസ് ചോദിച്ചു.
“എന്തിന്റെ പേരില്‍? പൌലോസ്, അഡ്വക്കേറ്റ് ഭദ്രന്‍ ആണ് ഡെവിള്‍സിന്റെ ലോയര്‍..ഈ പറയുന്ന ദ്വിവേദി ഒരു കില്ലര്‍ ആണ് എന്ന് അഭ്യൂഹം മാത്രമേ ഉള്ളു. അയാള്‍ക്കെതിരെ തെളിവുണ്ടായിരുന്നു എങ്കില്‍ മുംബൈ പോലീസ് എന്നേ അയാളെ അകത്താക്കിയേനെ..നമുക്ക് അയാളെ പിടികൂടി ഒരു ദിവസം സ്റ്റേഷനില്‍ ഇരുത്താന്‍ പറ്റിയേക്കും..പക്ഷെ തൊട്ടടുത്ത ദിവസം അയാള്‍ വെളിയില്‍ ഇറങ്ങും. അതുകൊണ്ട് നമ്മളുമായി ബന്ധപ്പെട്ട ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കുകയാണ് വേണ്ടത്..വാസുവും ഡോണയും സൂക്ഷിക്കണം. എങ്കിലും നമുക്ക് ഇക്കാര്യത്തില്‍ ഉറപ്പൊന്നും ഇല്ല..ചിലപ്പോള്‍ വേറെ ആരെ എങ്കിലും കൊല്ലാന്‍ ഡെവിള്‍സ് വരുത്തിയതാകാനും മതി..” ഇന്ദു പറഞ്ഞു.
“മാഡം, ഇപ്പോള്‍ മുംതാസ് കേസില്‍ വേണ്ട തെളിവുകള്‍ ഏതാണ്ട് എണ്‍പത് ശതമാനം പൂര്‍ണ്ണമായിക്കഴിഞ്ഞു..ഇനി വേണ്ടത് കബീറിനെ ആണ്.
Suppppper
Bakki innu varumo atho patikumo
ഇതേവരെ അടുത്ത പാർട് വന്നില്ല,,???
മാസ്സ്.
സസ്പെൻസിൽ കൊണ്ടു നിർത്തി മാസ്റ്ററെ ഞങ്ങളെ ടെൻഷൻ കയറ്റി കൊല്ലരുതെ.
Mastareee
Farm house
Kidu aayittundu
Vallatha suspense ayipoyi.vasuvinte Pranayam nadakumo.
Eni..Ambarappinte…naalukal….alle,vaasuvinte kaamuki……
Super
VaYkathe thanne next part odanam ….
Onnu kooti etoode master
ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ
മാസ്റ്റർ ക്ലാസ്!!!!
കോപ്പ്… ഇതെത്ര കാലം ഇങ്ങനെ കൊണ്ട് പോകും ഞങ്ങളെ ടെൻഷൻ അടിപ്പിച്ച്…
ഞാൻ ഫസ്റ്റ് കമന്റ് മാസ്റ്റർ