അതെ തല്ക്കാലം വഴി ഉള്ളൂ..”
“മാഡം..പറ്റിയാല്‍ ഒരു പിസിയെ നൈറ്റ് ഡ്യൂട്ടിക്ക് ഇവളുടെ വീട്ടില്‍ നിര്‍ത്തിയാല്‍..” പൌലോസ് അര്‍ദ്ധോക്തിയില്‍ നിര്‍ത്തി ഇന്ദുവിനെ നോക്കി.
“ഇക്കാലത്ത് ആരെ നമുക്ക് വിശ്വസിക്കാന്‍ പറ്റും പൌലോസ്? രണ്ടു സ്ത്രീകള്‍ തനിച്ചുള്ള ആ വീട്ടില്‍ ഏതു പോലീസുകാരനെ നിങ്ങള്‍ നിര്‍ത്തും?”
ഇന്ദുവിന്റെ ചോദ്യത്തിന് പൌലോസിനു മറുപടി ഉണ്ടായിരുന്നില്ല.
“എങ്കില്‍ നമുക്ക് തല്ക്കാലം പിരിയാം. അപ്പോള്‍ ഡോണ, നിന്റെ ചാനലില്‍ ഒരു സ്കൂപ്പ് ഞാന്‍ ഉടന്‍ തന്നെ പ്രതീക്ഷിക്കുന്നു. അതേപോലെ പൌലോസ്, കബീറിനെ എങ്ങനെ കസ്റ്റഡിയില്‍ എടുക്കാം എന്ന് വേഗം ആലോചിച്ചു കണ്ടുപിടിക്ക്.. പറ്റിയാല്‍ നാളെ വൈകുന്നതിനു മുന്‍പ് അവനെ നമുക്ക് തൂക്കണം..”
“ശ്രമിക്കാം മാം..” പൌലോസ് പറഞ്ഞു.
“ഓകെ സീ യു ആള്‍..ഗുഡ് നൈറ്റ്” ഇന്ദു എല്ലാവരോടുമായി പറഞ്ഞു.
————————
രാത്രി തിരക്കില്ലാത്ത ആ വഴിയിലൂടെ ഒരു സൈക്കിളില്‍ ജീന്‍സും ഷര്‍ട്ടും തൊപ്പിയും ധരിച്ച ആ മെല്ലിച്ച മനുഷ്യന്‍ സാമാന്യം നല്ല സ്പീഡില്‍ മുന്‍പോട്ടു നീങ്ങിക്കൊണ്ടിരുന്നു. നഗരത്തിന്റെ പ്രാന്തത്തില്‍ അല്‍പ്പം ഉള്ളിലേക്ക് പോകുന്ന ആ വഴിയില്‍ ഇടയ്ക്കിടെ മാത്രമേ ലൈറ്റുകള്‍ ഉണ്ടായിരുന്നുള്ളൂ. തലയില്‍ വച്ചിരുന്ന വലിയ തൊപ്പി അയാളുടെ മുഖത്തെ മറച്ചിരുന്നതിനാല്‍ ലൈറ്റുകളുടെ ചുവട്ടില്‍ എത്തുമ്പോള്‍ പോലും ആ മുഖം വ്യക്തമായിരുന്നില്ല. നല്ല വേഗതയില്‍ ചവിട്ടി എത്തിയ അയാള്‍ ഇബ്രാഹിം റാവുത്തരുടെ പടുകൂറ്റന്‍ ബംഗ്ലാവിന്റെ അടുത്തെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി അതില്‍ നിന്നും ഇറങ്ങി. കാലില്‍ സ്പോര്‍ട്സ് ഷൂസ് ധരിച്ചിരുന്ന അയാള്‍, സാമാന്യം നല്ല ഉയരമുള്ള ആ വീടിന്റെ മതിലിലേക്ക് നോക്കി. സമയം രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു അപ്പോള്‍. മെല്ലെ അയാള്‍ ആ മതിലിന്റെ മുകളിലേക്ക് കയറി ഉള്ളിലേക്ക് നോക്കി. പുറത്ത് ആരുംതന്നെ ഇല്ല. പോര്‍ച്ചില്‍ രണ്ടു കാറുകള്‍ കിടപ്പുണ്ട്. ചുറ്റും ഒന്നുകൂടി നിരീക്ഷിച്ച ശേഷം അയാള്‍ ഉള്ളിലേക്ക് ചാടി.
പെട്ടെന്ന് അതിഭീകരമായി കുരച്ചുകൊണ്ട് ഒരു പടുകൂറ്റന്‍ നായ എവിടെ നിന്നോ അയാളുടെ സമീപത്തേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ കൈയില്‍ ഒരു ചരട് പ്രത്യക്ഷമായി. തന്റെ നേരെ വരുന്ന നായയെ നോക്കിക്കൊണ്ട് അയാള്‍ മെല്ലെ ചുവടുകള്‍ വച്ചു. അത് അടുത്തെത്തിയതും അയാള്‍ കയര്‍ എറിഞ്ഞുകൊണ്ട് മുകളിലേക്ക് കുതിച്ചു. കയറിന്റെ മറ്റേ അഗ്രം അടുത്തുണ്ടായിരുന്ന മരത്തിലൂടെ എറിഞ്ഞ് താഴെ അയാള്‍ കാലു കുത്തുമ്പോള്‍,
Suppppper
Bakki innu varumo atho patikumo
ഇതേവരെ അടുത്ത പാർട് വന്നില്ല,,???
മാസ്സ്.
സസ്പെൻസിൽ കൊണ്ടു നിർത്തി മാസ്റ്ററെ ഞങ്ങളെ ടെൻഷൻ കയറ്റി കൊല്ലരുതെ.
Mastareee
Farm house
Kidu aayittundu
Vallatha suspense ayipoyi.vasuvinte Pranayam nadakumo.
Eni..Ambarappinte…naalukal….alle,vaasuvinte kaamuki……
Super
VaYkathe thanne next part odanam ….
Onnu kooti etoode master
ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ
മാസ്റ്റർ ക്ലാസ്!!!!
കോപ്പ്… ഇതെത്ര കാലം ഇങ്ങനെ കൊണ്ട് പോകും ഞങ്ങളെ ടെൻഷൻ അടിപ്പിച്ച്…
ഞാൻ ഫസ്റ്റ് കമന്റ് മാസ്റ്റർ