മൃഗം 30 [Master] 137

“സര്‍, അതൊക്കെ അന്വേഷിച്ചു കണ്ടെത്തേണ്ട കാര്യങ്ങള്‍ ആണ്. ഈ വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്ന സമയം, തീയതി, ഇരുട്ടില്‍ ആണെങ്കിലും ആ മതില്‍ റാവുത്തരുടെ വീടിന്റെ മതിലാണ് എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്, നായയെ കഴുത്തില്‍ കയറു മുറുക്കി കൊന്നതാണ് എന്നുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരി വയ്ക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും കാണിക്കുന്നത് ഈ കൊല ദിവേദി നടത്തിയതാണ് എന്നല്ലേ? അയാളെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ഡെവിള്‍സ് ആണ് എന്നതിന്റെ തെളിവും എന്റെ പക്കലുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും മാലിക്ക് അവനെ സ്വീകരിച്ചത് മുതല്‍ വീട്ടില്‍ എത്തുന്നത് വരെ ഉള്ള വിവിധ ഫോട്ടോകള്‍ എന്റെ പക്കലുണ്ട്..ഇനിയും സാറിന് സംശയമുണ്ടോ?” പൌലോസ് ചോദിച്ചു.
“പൌലോസ്..ഒരാള്‍..ദ്വിവേദി തന്നെ ആയിക്കോട്ടെ..കൊച്ചിയില്‍ എത്തുന്നു. നിങ്ങള്‍ ഈ പറയുന്ന ഡെവിള്‍സ് എന്ന ടീമും അയാളും തമ്മില്‍ എന്തെങ്കിലും ബിസിനസ് ബന്ധമോ അല്ലെങ്കില്‍ സുഹൃദ് ബന്ധമോ കണ്ടേക്കാം. അതിനാകും അയാള്‍ വന്നതും അവരയാളെ സ്വീകരിച്ചതും. അതൊന്നും അയാളാണ് കൊലയ്ക്ക് പിന്നില്‍ എന്നതിന്റെ കാരണമല്ല. ദ്വിവേദിക്ക് കബീറിനോട് വിരോധം ഒന്നുമില്ല…നിങ്ങള്‍ പറയുന്ന ഡെവിള്‍സിനും കബീറിനോട് വ്യക്തി വൈരാഗ്യം ഉള്ളതായി യാതൊരു സൂചനയും ഇല്ല. അങ്ങനെയിരിക്കെ വ്യക്തമല്ലാത്ത ഒരു വീഡിയോ വച്ചുകൊണ്ട് കഥകള്‍ മെനയുന്നതില്‍ അര്‍ത്ഥമില്ല..തെളിവുകള്‍ വാസുവിനെതിരാണ്”
ചാണ്ടിയുടെ സംസാരം പൌലോസിന്റെ രക്തം തിളപ്പിച്ചു എങ്കിലും അയാള്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. അയാള്‍ക്ക് വാസുവിനെ കുടുക്കണം എന്ന തീരുമാനം ആണ് ഉള്ളതെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ ഒരിക്കലും അയാള്‍ ശ്രമിക്കാന്‍ പോകുന്നില്ല എന്ന് പൌലോസിനു മനസിലായി എങ്കിലും ഒരു ശ്രമം കൂടി നടത്താന്‍ അയാള്‍ തീരുമാനിച്ചു.
“സര്‍..മുന്‍പൊരിക്കല്‍ ഞാന്‍ താങ്കളോട് പറഞ്ഞിരുന്നു..മുംതാസ് കേസിലെ ഒന്നാം പ്രതി കബീറും, രണ്ടാം പ്രതികള്‍ ഡെവിള്‍സുമാണ്. കബീര്‍ ഏറെക്കുറെ ആ കേസില്‍ കുടുങ്ങും എന്ന് മനസിലായ സമയത്താണ് അവര്‍ അവനെ വധിക്കുന്നത്. കാരണം കബീര്‍ പിടിയിലായാല്‍, അവളെ ബലാല്‍സംഗം ചെയ്ത ഡെവിള്‍സും ഉള്ളിലാകും. ആ കാരണമാണ് ദ്വിവേദിയെ നിയോഗിച്ചതിനു പിന്നില്‍ ഉള്ളത്. ഒന്നാം പ്രതി ഇല്ലാതായാല്‍, കേസ് തന്നെ അപ്രസക്തമാക്കാന്‍ കഴിവുള്ള വക്കീല്‍ അവര്‍ക്കുണ്ടല്ലോ..അവരുടെ ഇതിലെ ഇടപെടലിന്റെ തെളിവുകള്‍ ഇഷ്ടം പോലെ എന്റെ പക്കലുണ്ട്. അങ്ങ് പറയുന്നത് പോലെ വാസുവിന് കബീറിനോട് യാതൊരു വിരോധവുമില്ല. മുംതാസ് കേസ് റീ ഓപ്പണ്‍ ചെയ്യിക്കുന്നതിന്റെ ഭാഗമായി ഡോണ നടത്തി വന്നിരുന്ന ശ്രമങ്ങള്‍ക്ക് സഹായിയായി അവന്‍ നിന്നു എന്നെ ഉള്ളൂ..അന്നുരാത്രി അവന്‍ അവന്റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.. അങ്ങ് യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ല എങ്കിലും കുഴപ്പമില്ല, വാസു എന്ന നിരപരാധിയെ കള്ളക്കേസില്‍ കുടുക്കരുത്..ഇതൊരു അപേക്ഷയാണ്”
ചാണ്ടിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് പൌലോസ് കണ്ടു.
“നീ എന്താടാ കരുതിയത്? ഞാന്‍ ഇവിടെ ചെരയ്ക്കാന്‍ ഇരിക്കുകയാണെന്നോ? നിന്നെക്കാള്‍ മുന്‍പേ ഈ ഉടുപ്പിട്ടവനാണ് ഞാന്‍. സിറ്റി കമ്മീഷണറുടെ മുഖത്ത് നോക്കി കള്ളക്കേസ് ഉണ്ടാക്കുന്നവന്‍ എന്ന് പറഞ്ഞ നിന്നെ ഈ സിറ്റിയില്‍ ഞാനിനി വച്ചു പൊറുപ്പിക്കില്ല..കബീര്‍ കേസ് എങ്ങനെ മുന്‍പോട്ടു പോകണം എന്ന് ഞാന്‍ തീരുമാനിക്കും..നിന്നോട് അതില്‍ ഇടപെടാനോ അന്വേഷിക്കാനോ ആരെങ്കിലും ആവശ്യപ്പെട്ടോടാ? നൌ ഗെറ്റ് ഔട്ട്‌ ഓഫ് മൈ ഓഫീസ്..” ചാണ്ടി ആക്രോശിച്ചു.

The Author

Master

Stories by Master

20 Comments

Add a Comment
  1. eda mone ninak njn oru umma tharatte ijjathi story twist poulose vere level njanapeedam kittenda level aayind innathe story uff eneet ninn kayyadichu pokum katta waiting aanu adutha episode naayi

  2. Innu thanne kanille next part

  3. വായനക്കാരൻ

    Ee kadhayude oru pdf undayirunnallo
    Aa pdf ippozhum undo?

  4. മാസ്റ്റർ ഇതിപ്പോ വാസു വും pwolosum കട്ടക്ക് നിൽക്കും അല്ലോ പക്ഷെ എന്റെ partil pwoulose pwolichu

    സ്നേഹപൂർവ്വം

    അനു (ഉണ്ണി )

    1. thank you very much dearest unni. thanks to all those who read this, and commented.

      thanks a lot again unni…

  5. മാസ്റ്റർ തകർത്തു

  6. Mr.ഭ്രാന്തൻ

    ആഹഹാ അന്തസ്സ് ??
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വൈറ്റിങ്ങ് ?

  7. പൗലൊച്ചയാൻ മാസ്സ്???

  8. മാർക്കോപോളോ

    ഇത് ഫൂൾ നോവൽ ഞാൻ വായിച്ചിട്ടുണ്ട് എങ്കിലും ഇത് ഒന്നും കുടി വായിക്കുന്നു

  9. പൊളിച്ചടുക്കി, പൗലോസിന്റെ ഈ മുഖം കാണാനാ ഇത്രേം കാത്തിരുന്നത്, സുരേഷ്‌ഗോപി പടത്തിൽ പോലും ഇല്ല ഇത്രയും ഡയലോഗ് ഡെലിവറി, നമിച്ചണ്ണാ

  10. ആസ്ട്രേ കലക്കി സൂപ്പർ അടിച്ചുപൊളിച്ചു

  11. Chila mattangalode puna prasidhikarikunu enu paranjitu prathyekichu mattam onnum thonniyillallo.

  12. Master…kazhinja paraathi ethil theerthu..kathakku veendum jeevanvechu..vaasuvinte kaamukiyekuudi kandirunnuvenkil…….

  13. Ente ammo kidu alla kikkidu.

  14. Iniyanu makale ankam thudangunnath master koode und

  15. Apol thudangatte

  16. തടിച്ചി

    കിടുക്കാച്ചി???

Leave a Reply

Your email address will not be published. Required fields are marked *