മൃഗം 30 [Master] 136

ഇവനെ കുടുക്കണം എങ്കില്‍ തന്റെ പക്കല്‍ വല്ലതും വേണം. ഇല്ലെങ്കില്‍ പണി കിട്ടുന്നത് തനിക്ക് തന്നെ ആയിരിക്കും. അവനല്ല കൊല ചെയ്തത് എന്ന് തനിക്ക് നന്നായി അറിയാം. എന്തായാലും ഇവനെതിരെ വല്ല തെളിവും ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഡെവിള്‍സിനെ കണ്ടു സംസാരിച്ചു നോക്കാം. തെളിവില്ലാതെ കേസ് എടുത്താല്‍ ആ ചാനലുകാരി പെണ്ണ് തന്നെ വലിച്ചു കീറി ഒട്ടിക്കും. വേണ്ട..മെല്ലെ മതി. അയാള്‍ മനസ്സില്‍ കണക്ക്കൂട്ടി.
“നീ ആള് കൊള്ളാമല്ലോ? നീ എന്തിനാണ് കബീറിനെ എയര്‍പോര്‍ട്ട് റോഡില്‍ വച്ചു തടഞ്ഞത്?”
“അത് പൌലോസ് സാറ് പറഞ്ഞിട്ടാണ്. അവന്റെ പോക്ക് മുടക്കാന്‍ വേണ്ടി…”
“പൌലോസ്..ഇന്ദൂ..ഐ വാണ്ട് ഹിം ഹിയര്‍ നൌ…” ചാണ്ടി ഇന്ദുവിനെ നോക്കി പറഞ്ഞു.
“സര്‍..” ഇന്ദു മൊബൈല്‍ എടുത്തുകൊണ്ട് പറഞ്ഞു.
“തല്ക്കാലം നീ പൊക്കോ..നിനക്ക് അതില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞാല്‍ നിന്നെ ഞാന്‍ ഇരുപത്തിനാല് മണിക്കൂറിനകം പൊക്കിയിരിക്കും..വിത്ത് എവിഡന്‍സ്…ഉം..”
ചാണ്ടി പോകാന്‍ ആംഗ്യം കാണിച്ചു. വാസു ഓഫീസര്‍മാരെ നോക്കി കൈ കൂപ്പിയ ശേഷം പുറത്തേക്ക് ഇറങ്ങി. ഡോണ അവിടെ ആശങ്കയോടെ ഇരുപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ അവള്‍ ആശ്വാസത്തോടെ ഓടിച്ചെന്നു.
“എന്തായെടാ?” അവള്‍ ചോദിച്ചു.
“എന്താകാന്‍..ഞാന്‍ ഉള്ള കാര്യം പറഞ്ഞു. തെളിവ് ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്തോളാനും പറഞ്ഞു..ഇരുപത്തിനാല് മണിക്കൂര്‍ സമയം എനിക്കയാള്‍ തന്നിരിക്കുകയാണ്. അതിനകം തെളിവ് കിട്ടിയാല്‍ എന്നെ പൊക്കുമത്രേ..”
“ഹും..അയാള്‍ വല്ല കള്ളത്തെളിവും ഉണ്ടാക്കാന്‍ ഇടയുണ്ട്..നമ്മള്‍ സൂക്ഷിക്കണം..ഇച്ചായനെ ഞാന്‍ വിളിച്ചിട്ടുണ്ട്..ഇപ്പോള്‍ എത്തും..”
“സാറിനെ കമ്മീഷണറും വിളിപ്പിച്ചിട്ടുണ്ട്..”
“എന്തിന്?”
“അന്ന് എയര്‍പോര്‍ട്ട് റോഡില്‍ വച്ചു കബീറിനെ ഞാന്‍ തടഞ്ഞത് സാറ് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ വിളിക്കാന്‍ പറഞ്ഞു..”
അവര്‍ സംസാരിച്ചു നില്‍ക്കെ പൌലോസിന്റെ ബുള്ളറ്റ് അവിടെത്തി ബ്രേക്കിട്ടു. അയാള്‍ ഇറങ്ങി അവരുടെ അടുത്തെത്തി.
“എന്തായി വാസു? കമ്മീഷണര്‍ എന്ത് പറഞ്ഞു?” പൌലോസ് ചോദിച്ചു.
വാസു നടന്ന കാര്യങ്ങള്‍ അതേപോലെ അയാളെ ധരിപ്പിച്ചു.
“ഓകെ..എന്നെ വിളിപ്പിച്ചിട്ടുണ്ട്..ഞാനൊന്നു കണ്ടിട്ട് വരാം….” പൌലോസ് അങ്ങനെ പറഞ്ഞിട്ട് നേരെ ഓഫീസിലേക്ക് കയറി. അയാള്‍ ചെല്ലുമ്പോള്‍ ചാണ്ടി തന്റെ ഓഫീസില്‍ കസേരയില്‍ ഇരിപ്പുണ്ടായിരുന്നു.
“സര്‍” പൌലോസ് സല്യൂട്ട് നല്‍കി.
“ഇരിക്ക്” ചാണ്ടി പറഞ്ഞു. എന്നിട്ട് ഒരു റോത്ത്മാന്‍സ് സിഗരറ്റിനു തീ കൊളുത്തി രണ്ടു കവിള്‍ പുക വലിച്ചൂതി വിട്ടു.
“കബീറിന്റെ മരണം..അതുമായി ബന്ധപ്പെട്ട് വാസു എന്നൊരുത്തനെ അവന്റെ വാപ്പയ്ക്ക് സംശയമുണ്ട്..ഞാനവനെ ചെറുതായി ഒന്നു ചോദ്യം ചെയ്ത് വിട്ടു. താനും അവനും തമ്മില്‍ എന്തൊക്കെയോ ഇടപാടുകള്‍ ഉള്ളതായി ഞാനറിഞ്ഞല്ലോ..എന്താണത്?” കമ്മീഷണര്‍ ചോദിച്ചു.

The Author

Master

Stories by Master

20 Comments

Add a Comment
  1. eda mone ninak njn oru umma tharatte ijjathi story twist poulose vere level njanapeedam kittenda level aayind innathe story uff eneet ninn kayyadichu pokum katta waiting aanu adutha episode naayi

  2. Innu thanne kanille next part

  3. വായനക്കാരൻ

    Ee kadhayude oru pdf undayirunnallo
    Aa pdf ippozhum undo?

  4. മാസ്റ്റർ ഇതിപ്പോ വാസു വും pwolosum കട്ടക്ക് നിൽക്കും അല്ലോ പക്ഷെ എന്റെ partil pwoulose pwolichu

    സ്നേഹപൂർവ്വം

    അനു (ഉണ്ണി )

    1. thank you very much dearest unni. thanks to all those who read this, and commented.

      thanks a lot again unni…

  5. മാസ്റ്റർ തകർത്തു

  6. Mr.ഭ്രാന്തൻ

    ആഹഹാ അന്തസ്സ് ??
    അടുത്ത ഭാഗത്തിന് വേണ്ടി കട്ട വൈറ്റിങ്ങ് ?

  7. പൗലൊച്ചയാൻ മാസ്സ്???

  8. മാർക്കോപോളോ

    ഇത് ഫൂൾ നോവൽ ഞാൻ വായിച്ചിട്ടുണ്ട് എങ്കിലും ഇത് ഒന്നും കുടി വായിക്കുന്നു

  9. പൊളിച്ചടുക്കി, പൗലോസിന്റെ ഈ മുഖം കാണാനാ ഇത്രേം കാത്തിരുന്നത്, സുരേഷ്‌ഗോപി പടത്തിൽ പോലും ഇല്ല ഇത്രയും ഡയലോഗ് ഡെലിവറി, നമിച്ചണ്ണാ

  10. ആസ്ട്രേ കലക്കി സൂപ്പർ അടിച്ചുപൊളിച്ചു

  11. Chila mattangalode puna prasidhikarikunu enu paranjitu prathyekichu mattam onnum thonniyillallo.

  12. Master…kazhinja paraathi ethil theerthu..kathakku veendum jeevanvechu..vaasuvinte kaamukiyekuudi kandirunnuvenkil…….

  13. Ente ammo kidu alla kikkidu.

  14. Iniyanu makale ankam thudangunnath master koode und

  15. Apol thudangatte

  16. തടിച്ചി

    കിടുക്കാച്ചി???

Leave a Reply

Your email address will not be published. Required fields are marked *