വാസു അയാളെ നോക്കി അല്പനേരം നിന്നു. പിന്നെ തിരിഞ്ഞു ദിവ്യയെയും ഒന്ന് നോക്കി. അവള് പോകല്ലേ എന്ന് കണ്ണുകള്‍ കൊണ്ട് അവനോടു യാചിക്കുന്നുണ്ടായിരുന്നു. വാസു അവളുടെ കണ്ണുകളിലേക്ക് അല്പസമയം നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി. പിന്നില്‍ ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചില് അവന് കേട്ടു. കൂരിരുട്ടിലേക്ക് അവന് അനാഥനെപ്പോലെ ഇറങ്ങി. തന്റെ പിന്നില്‍ ആ വീടിന്റെ വാതില്‍ ശക്തമായി അടയുന്നത് അവന് കേട്ടു. എങ്ങോട്ടെന്നില്ലാതെ ഇരുട്ടിലൂടെ വാസു നടന്നു.
തകര്‍ന്ന മനസോടെ ദിവ്യ കട്ടിലിലേക്ക് വീണുകിടന്ന് ഏങ്ങലടിച്ചു. അവളുടെ കണ്ണീര് വീണ് തലയണ കുതിര്‍ന്നു. കരഞ്ഞുകരഞ്ഞ് മനസിലെ ദുഃഖം ഒട്ടൊന്ന് അടങ്ങിയപ്പോള്‍ അവള് എഴുന്നേറ്റ് മുഖം കഴുകി. ഉറക്കം അവളെ പാടെ വിട്ടുപോയിരുന്നു. അച്ഛന്റെ മുറിയില്‍ ലൈറ്റ് അണഞ്ഞത് അവള് കണ്ടു. അവളും ലൈറ്റ് അണച്ച് വന്നു കിടന്നു. പാവം വാസുവേട്ടന്! താന്‍ കാരണം ഈ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ രാത്രി ഏട്ടന് എവിടെപ്പോകുമെന്നെങ്കിലും അച്ഛനൊന്ന് ചിന്തിക്കണമായിരുന്നു. എത്ര വേഗമാണ് ഏട്ടനോടുണ്ടായ സ്നേഹം അച്ഛന് നഷ്ടമായത്. എല്ലാം താന്‍ കാരണമാണ്. താന്‍ ഏട്ടനെ മുറിയിലേക്ക് വിളിക്കേണ്ടിയിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും സൗകര്യം പോലെ പറഞ്ഞാല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഗുണം. സംഭവിച്ചത് മായ്ച്ചു കളയാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ.
എങ്കിലും അവള്‍ക്ക് മനസ്സില്‍ ആശ്വാസം തോന്നി. തന്റെ മനസ് വാസുവേട്ടനെ അറിയിക്കാന്‍ തനിക്ക് സാധിച്ചു. ഏട്ടന് അത് മനസിലാക്കുകയും ചെയ്തു. തന്നെ ഏട്ടന് സ്നേഹിക്കുന്നു എന്ന് ആ നാവില്‍ നിന്നു കേട്ട നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. താനൊരു മോശം പെണ്‍കുട്ടിയാണ് എന്ന് വേറാരെക്കാളും അധികമായി അറിയാവുന്ന ആളാണ് വാസുവേട്ടന്. എന്നിട്ടും തന്നോട് ക്ഷമിക്കുകയും തന്റെ സ്നേഹം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവതി താനാണ്! ജീവിതത്തില്‍ താനല്ലാതെ വേറൊരു പെണ്ണ് ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് ഏട്ടന് പറഞ്ഞ ആ വാക്കുകള്‍ മാത്രം മതി തനിക്കിനി ജീവിക്കാന്‍. തന്റെ മുന്പോട്ടുള്ള ജീവിതത്തിന്റെ മൊത്തം ഊര്‍ജ്ജവും ആ വാക്കുകളാണ്. തനിക്കും ഈ ജീവിതത്തില്‍ ഇനി വേറൊരു പുരുഷനില്ല. എന്റെ മനസും ശരീരവും ജീവിതവും ഇനി വാസുവേട്ടന് മാത്രം സ്വന്തം. ഇവിടെ നിന്നും ഇറക്കി വിട്ടെങ്കിലും ഏട്ടന് തോല്‍ക്കില്ല. ഈ ലോകം വെട്ടിപ്പിടിക്കാനുള്ള കരുത്തും തന്റേടവും തന്റെ വാസുവേട്ടനുണ്ട്..ആ വാസുവേട്ടന്റെ പെണ്ണാണ് താന്‍. ഇല്ല..താന്‍ കരയില്ല. ജീവിക്കും..ശക്തയായി താന്‍ ജീവിക്കും.
“എന്റെ ഭഗവാനെ എന്റെ വാസുവേട്ടന് ഒരാപത്തും വരുത്തല്ലേ…” ദിവ്യ മനമുരുകി ദൈവത്തോട് പ്രാര്‍ഥിച്ചു. മെല്ലെ അവള് ഉറക്കത്തിലേക്ക് വഴുതി വീണു.
My absence on the site was not intentional. I fell into the whirlwind of some unexpected turn of events from where the quick exit was beyond my plan. I am slowly coming out of it and hopeful to join all the friends here with a mediocre story…..
Welcome back.hope your busy shedule over.we need you as before.so come fast
സ്മിത, ഇതാണ് സ്നേഹം. ഇതിനു പകരം നല്കാന് എനിക്കും സ്നേഹം മാത്രമേ ഉള്ളൂ. സഹോദരസ്നേഹം അതിന്റെ ഉദാത്തമായ രൂപത്തില്‍ നമ്മളിവിടെ കാണുകയാണ്. നേരില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചു സ്നേഹം പകര്‍ന്നേനെ. പിന്നെ സാദാ കഥയൊന്നും എഴുതാന്‍ സ്മിതയ്ക്ക് പറ്റില്ല. എത്ര ശ്രമിച്ചാലും..അതുകൊണ്ട് ഉടായിപ്പ് ഡയലോഗ് ഒന്നും വേണ്ട; എന്തെഴുതിയാലും അതൊരു സംഭവമാക്കി മാറ്റാന്‍ സ്മിതയ്ക്കുള്ള നൈപുണ്യം ഈ സൈറ്റില്‍ സ്മിതയുടെ ഒരു വരി എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്..
പ്രശ്നങ്ങള്‍ സുഖങ്ങളുടെ മറുവശം ആണ്. അതുകൊണ്ട് നമ്മള് സുഖത്തെ എങ്ങനെ സ്വീകരിക്കുന്നോ, അതേപോലെ പ്രശ്നങ്ങളെയും സ്വീകരിക്കണം. വെളിച്ചത്തിന് പ്രസക്തി ഉള്ളത് ഇല്ലാത്ത ഇരുള് ഉള്ളതുകൊണ്ട് തന്നെയാണ്.
Thank you Master for the love, camaraderie and compassion to me who is so silly and nothing…
If we don’t possess these qualities, we aren’t eligible to be called humans. thank you very much for your kind presence
കമന്റുകള്‍ക്ക് മറുപടി ഇടാത്തത് അഹങ്കാരമാണ് എന്നാരും ധരിക്കരുത്. കമന്റ് ഇടാന്‍ വലിയ പ്രയാസം; പ്രോക്സിക്ക് തീരെ പവറില്ല. കഥ ഡോക്ടര്‍ക്ക് ഇമെയില്‍ ചെയ്യുന്നതുകൊണ്ടാണ് പ്രസിദ്ധീകരിക്കാന്‍ പറ്റുന്നത്. സൈറ്റില്‍ സബ്മിറ്റ് ചെയ്യാന്‍ പറ്റുന്നില്ല. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദിയുണ്ട്. ദയവായി അഭിപ്രായങ്ങള്‍ പറയുക. ഓരോരുത്തര്‍ക്കും പ്രത്യേകമായി മറുപടി ഇടാന്‍ സാധിക്കാത്തത് കൊണ്ടാണ്. നന്ദി.
മാഷേ …
ഒരാഴ്ച ഒരുപാടു കൂടുതൽ ആണ് .. കുറച്ചൂടെ നേരത്തേ ഇടാൻ പറ്റുവോ …
ഓരോ ഭാഗം കഴിയുമ്പോഴും അടുത്തത് എന്ത് എന്നുള്ള ആകാംശയാണ് …
Thoolika
Master…. Njn first time aaaa ithu pola oru story vayikkunnathu valare ishtapettu… Next part onnu pettannu aayal kollamarunnu
njan ee story complete aayitte vayikkunullu tension adikkan vayya
ഒന്ന് തരാമോ മാസ്റ്റർ. ത്രിൽ അടിക്കുന്നു
മാസ്റ്റർ ഈ കഥ വീണ്ടും വായിക്കുമ്പോൾ ഉള്ള സന്തോഷവും ഫ്രഷ്നെസ്സും അത് ആ മാന്ത്രികതൂലികയുടെ വശ്യതതന്നെയാണ്.ആശംസകൾ നേരുന്നു. ഇത് ആവശ്യമായ തിരുത്തലോടെ പ്രസിദ്ധീകരിച്ചു കൂടെ
Kurachokke mattam varuthiyittund alle master…enthayelum adipoli
മാസ്റ്ററെ, ഒരാഴ്ചയൊന്നും കാത്തിരിക്കാൻ വയ്യ. ഒരു മൂന്ന് ദിവസം വരെ ക്ഷമിക്കും. അതു കഴിഞ്ഞാൽ എൻറെ കൈയ്യിലെ PDF എടുത്തങ്ങ് ഞാൻ വായിക്കും…..സത്യമായും വായിക്കും….ഹും….
മഹിള അതിന്റെ pdf ഒന്ന് എനിക്ക് അയച്ചു തരാവോ…pls ഒരുപാടായി തിരഞ്ഞു നടക്കുന്നു….. തരുവാനെൽ mail id tharam
Pls pdf onnu tharumo?
athum ethum thammi vethyasam ondu…
ഒരു മിണ്ടാപ്രാണി അടിമയുടെ കഥ എന്തായി ?
@MahilaPrathap please dont share any links emails here.
തീർച്ചയായും..ആർക്കും ഞാനത് അയക്കില്ല.
ആദ്യ എപ്പിസോഡിൽ മാസ്റ്റർ പറഞ്ഞത് ഞാനോർക്കുന്നുണ്ട്.
ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്് കേട്ടോ…
Wow Rocking! Thank you Master.
മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.
മാസ്റ്റർ ക്ലാസ്… പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.
yes you r right
suni