“നീ കുടിച്ചോ?”
“ഒരു ചെറുത്” അവന്‍ തല ചൊറിഞ്ഞു.
“ഇരിക്ക്..ചിലത് സംസാരിക്കാനുണ്ട്”
പുന്നൂസ് മദ്യം എടുത്ത് അല്പം കുടിച്ച ശേഷം വട രുചിച്ചു നോക്കി.
“ഇന്ന്..നീ റോഡില്‍ എന്തോ പ്രശ്നം ഉണ്ടാക്കി അല്ലെ?” പുന്നൂസ് നേരെ വിഷയത്തിലേക്ക് വന്നു.
അയാളുടെ ടെന്‍ഷന്റെ കാരണം മനസിലായ വാസു പുഞ്ചിരിച്ചു.
“അതാണോ സാറിത്ര ടെന്‍ഷനില്‍ ഇങ്ങോട്ട് വന്നത്..അതൊരു ചെറിയ കാര്യം..”
“ചെറിയ കാര്യം..വാസു നിനക്കറിയില്ല നീ ചെയ്തതിന്റെ ഭവിഷ്യത്ത് എത്ര വലുതാണെന്ന്..ഒരു മിനിറ്റ്..നീ ആ ടിവി ഒന്ന് ഓണ്‍ ആക്ക്”
വാസു ടിവി ഓണാക്കിയ ശേഷം റിമോട്ട് അയാള്‍ക്ക് നല്‍കി. പുന്നൂസ് നേരെ ഇന്ത്യന്‍ സ്കൈ ചാനല്‍ വച്ചു.
“ദാ നോക്ക്..നീ ഇന്ന് തല്ലിയ പെണ്ണാണ് അത്..കണ്ടോ…”
ചാനലില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ഫോണില്‍ അഞ്ജന കരഞ്ഞുകൊണ്ട് സംസാരിക്കുന്ന സീനാണ് വന്നു കൊണ്ടിരുന്നത്. വാസു താല്പര്യത്തോടെ അതിലേക്ക് നോക്കി.
“കമോണ്‍ മിസ്സ് അഞ്ജന..നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്ന കാരണം വച്ചല്ല ഈ ചോദിക്കുന്നത്..ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ മാത്രമാണ്. അജ്ഞാതനായ ആ വ്യക്തി എന്തിന്റെ പേരിലാണ് നിങ്ങളെ ഇത്ര മൃഗീയമായി നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്?” അവതാരകന്റെ ചോദ്യമായിരുന്നു അത്.
“റോബിന്‍..ദെയര്‍ വാസ് നോ റീസണ്‍ അറ്റ് ആള്‍..യാതൊരു കാരണവും ഇല്ലാതെ സിഗ്നല്‍ കാത്തുകിടന്ന എന്നെ അയാള്‍ ആക്രമിക്കുകയായിരുന്നു..ഒരു പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ ഈ സിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റില്ല എങ്കില്‍ എന്തിനാണ് പോലീസ് മെഷീനറി..നോക്ക്..എന്റെ മുഖത്തെ പാട് കണ്ടോ..റോഡില്‍ നടുവടിച്ചാണ് ഞാന്‍ വീണത്..എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല..നിങ്ങള്‍ വിളിച്ചത് കൊണ്ട് മാത്രം ഇതില്‍ പങ്കെടുത്തതാണ്..” അഞ്ജന കരഞ്ഞുകൊണ്ട് പറയുന്നത് നോക്കി പുന്നൂസ് ടിവി ഓഫാക്കി.
“എന്ത് തോന്നുന്നു” അയാള്‍ മദ്യഗ്ലാസ് വീണ്ടും ചുണ്ടോട് ചേര്‍ത്തുകൊണ്ട് ചോദിച്ചു.
വാസു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ ,ആകാംക്ഷ സഹിക്കാൻ പറ്റുന്നില്ല
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഓരോ പാർട്ട് kariyumbol കൂടുതൽ സസ്പെൻസ് കഥ പോകുന്നു.അടുത്ത പാർട്ടിനായി ആകാഷയോടെ കാത്തിരിക്കുന്നു മാസ്റ്റർ ജീ.
Master next week aakano?….?
Master…… Oru rekshayum illa… Adutha part pettannu kittiyal kollamarunnu
മാസ്റ്റർ.ഓരോ തവണയും പുതുസുഗന്ധം പരത്തുന്ന പുഷ്പം എന്നപോലെ വിരിഞ്ഞുനിൽക്കുന്നു ഓരോ വരികളും.വീണ്ടും വായിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം. ആശംസകൾ
നമസ്ക്കാരം മാസ്റ്റർ….
നൊസ്റ്റാൾജിയ സൃഷ്ടിക്കുന്ന കഥനതാളവുമായി അങ്ങ് വീണ്ടുമെത്തി. കാത്തിരുന്നവരുടെ വീർപ്പുമുട്ടൽ താത്ക്കാലത്തേക്ക് അടങ്ങി. അക്ഷര നിഴലിൽ വിശ്രാന്തിയൊടെയിരിക്കാമിനി….
സസ്നേഹം,
സ്മിത
ചേച്ചി ഇവിടെയൊക്കെ ഉണ്ടോ.പുതിയ കഥയും കമന്റുകളും ഒന്നും കാണുന്നില്ലല്ലോ.
Dear Smita, it was a gordian task to post a comment here nowadays. the proxy I use is too weak and this is yet another attempt to post it. All readers are requested to understand my situation as I am not deliberately abstaining from replying.
It takes at least half an hour to post comment and most of the time it does not work at all.
നല്ല അടിപൊളി തെലുങ്ക് പടം പോലുണ്ട്??എന്റെ പൊന്നോ….ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണ്ടേ??
ത്രില്ലിംഗ് ആയിരിക്കുന്നു മാസ്റ്റർ ഇൗ ഭാഗവും… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…..
Master….Full PDF Send cheithu tharumo?
ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കാൻ വയ്യ ??
Kollam. . Next part vegam venam. ..