മുഖിൽ [Jyotish] 312

ഇപ്പോൾ സമയം 10:30am…
സ്റ്റാൻലീ കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരിക്കുന്നു…
അവന്റെ ഫോൺ നിലത്തു വീണു കിടക്കുന്നു…ആ പൊട്ടിയ സ്‌ക്രീനിൽ ഏതോ unknown നമ്പറിൽ നിന്ന് കാൾ വരുന്നുണ്ടായിരുന്നു…
Ringtone കെട്ട് സ്റ്റാൻലീ ഉണർന്നു…
കണ്ണും മുക്കും തിരുമി അവൻ ഉറക്കം എഴുന്നേറ്റു നിലത്തു കിടന്ന ഫോൺ എടുത്തു ചെവിയിൽ വെച്ചു…
സ്റ്റാൻലീ :ഹലോ.. ആരാ…
…:ഹലോ ഇത് ഗിറ്റാർ ഒക്കെ വായിക്കുന്ന സ്റ്റാൻലീ ആണോ…
സ്റ്റാൻലി :ആണ് എന്താ..
….:ബ്രോ ഒരു അത്യാവിശം ഉണ്ടായിരുന്നു… എന്റെ ബ്രദറിന്റെ കല്യാണം ആണ് ഇന്ന്..
സ്റ്റാൻലി :ok
സ്റ്റാൻലി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു…
….:ഇവിടെ ഓഡിറ്റോറിയത്തിൽ പ്രോഗ്രാമിന് ഗിറ്റാർ വായിക്കാം എന്ന് പറഞ്ഞിരുന്ന ആളുടെ ബന്ധു ആരോ മരിച്ചു പോയി അതുകൊണ്ട് ആൾക്ക് വരാൻ പറ്റില്ല …
ബ്രോ ഒന്ന് വരാമോ..
സ്റ്റാൻലീ :അല്ല എന്റെ നമ്പർ ആരാ തന്നത്…
…:അത് സിജു നെ അറിയില്ലേ…
സ്റ്റാൻലീ :ഹമ്…
…:ഒരു 12 നു മുന്നേ വരണെ സ്ഥലം ഞാൻ വാട്സ്ആപ്പ് ചെയ്തേക്കാം നമ്പർ ഇത് തന്നെ അല്ലെ….
സ്റ്റാൻലി :ഹമ്…
ഫോൺ കട്ട്‌ ചെയ്തു…
By the by സിജു എന്ന് ഇടയ്ക്ക് പറഞ്ഞല്ലോ…
സിജു മാത്രം ആണ് ഈ സിറ്റിയിൽ സ്റ്റാൻലിക്ക് ഒരു ഫ്രണ്ട് ആയിട്ടുള്ളത്..

6 years ago….
വൈകുന്നേരം സ്റ്റാൻലിയുടെ റൂമിൽ…
സ്റ്റാൻലി കട്ടിലിൽ ഇരുന്ന് ഗിറ്റാർ ടോൺ ചെയ്ത് കൊണ്ട് ഇരിക്കുന്നു…
അന്ന് സ്റ്റാൻലിയുടെ മുടി അത്രക്ക് വളർന്നിട്ടില്ലായിരുന്നു… മുഖത്ത് കിളിർത്തു വരുന്ന കറുത്ത കൂർത്ത മീശയും താടിയും
അന്ന് മുറിയിൽ ബോബ് മാർലിയുടെയും ഫോട്ടോ ഒന്നും ഇല്ലായിരുന്നു. റൂമിൽ അത്രക്കില്ലെങ്കിലും അത്യാവിശം വൃത്തി ഉണ്ടായിരുന്നു…..
ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു…
അവൻ ഡോറിനരികിലേക്ക് ചെന്നു ഡോർ തുറന്നു..
സ്റ്റാൻലി :ഹലോ…
….:സർ ബിയർ
സ്റ്റാൻലി :അവിടേക്ക് വെക്കുമോ..
… :വെക്കാം സർ
അയാൾ ഒരു ബണ്ടിൽ ബിയർ സ്റ്റാൻലിയുടെ മുറിയിൽ കട്ടിലിന്റെ അരികിൽ കൊണ്ടു വെക്കുന്നു…
:സർ ഇങ്ങനെ വീട്ടിൽ ഒന്നും കൊണ്ടു കൊടുക്കാൻ ഞങ്ങൾക് പാടില്ല പിന്നെ സർ എനിക്കും ഇതിൽ നിന്ന് തരാം എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ തന്നെ കൊണ്ട് തന്നത്…..
സ്റ്റാൻലി :താൻ ഇരിക്…
അയാൾ in shirt ചെയ്ത ഷർട്ടിനെ പന്റിനുള്ളിൽ നിന്ന് വെളിയിലേക്ക് വലിച്ചിടുന്നു… ഷിർട്ടിന്റെ ആദ്യ രണ്ട് ബട്ടൻസും അഴിച്ചു… ഫുൾ സ്ലീവ് ബട്ടൺ ഇട്ടു വെച്ചിരുന്ന ഷിർട്ടിന്റെ സ്ലീവ് മടക്കി കയ്യ് മുട്ടിനു മുകളിൽ കയറ്റി ഇട്ട ശേഷം അയാൾ കട്ടിലിൽ ഇരുന്നു ഒരു ആശ്വാസ ദീർഘനിശ്വാസം വിടുന്നു… ഹൊഊഊ….. അയാളുടെ വായിൽ നിന്നും പുറത്തേക്ക് വന്ന ചൂട് കാറ്റു സ്റ്റാൻലിയുടെ മുഖത്തെക്ക് അടിച്ചു…
സ്റ്റാൻലി :ഷെയ്യ്..
..:സോറി സാറേ ഇപ്പഴാ ആശ്വാസം ആയത് അതാ…
സ്റ്റാൻലി :പൊട്ടിക്ക്..
ഒരു ബിയർ ബോട്ടിൽ സ്റ്റാൻലി അയാൾക്കു നേരെ നീട്ടി..
അയാൾ ആ ബിയർ കുപ്പി വായിക്കുള്ളിലേക്ക് കടത്തി പല്ലുകൊണ്ട് ഞെരിച്ചമർത്തി ആ ബിയർ ഓപ്പൺ ചെയ്തു…
രണ്ടു പേരും 3 ബോട്ടിൽ വീതം തീർത്തു..
സ്റ്റാൻലി :നിന്റെ പേരെന്താ…
…:സിജു…
സ്റ്റാൻലി :ഇപ്പൊ എന്ത് ചെയ്യുന്നു..
സിജു :ഞാൻ ബാർ ടെൻറ്റിംഗ് പഠിച്ചു… ഇപ്പൊ ധാ സ്രിയ ബാറിൽ വർക്ക്‌ ചെയ്യുന്നു…
സ്റ്റാൻലി :ഇപ്പൊ എത്ര കൊല്ലം ആയി…
സിജു :4,5 കൊല്ലം ആയി… ഫിനാൻഷലി ഒന്നുകൂടെ സ്റ്റേബിൾ ആകാനുണ്ട് ആയി കഴിഞ്ഞാൽ ഈ പണി വിട്ട് ഒരു ക്യാമറ മേടിച് വെഡിങ് ഫോട്ടോഗ്രാഫി പരുപാടി ഒക്കെ ആയി സമാധാനം ആയി ജീവിക്കണം..
സ്റ്റാൻലി :ഇപ്പൊ എന്താ പ്രശനം…
പകുതി മയങ്ങിയ കണ്ണുകളോടെ സ്റ്റാൻലി സിജുവിനോട് ചോദിച്ചു…
സിജു :ഓ ഒന്ന് റീലാക്സ് ചെയ്യാൻ പോലും സമയം കിട്ടാറില്ല ഒരു ദിവസം
11 മണിക്കൂറും ജോലി
അത്രയും മണിക്കൂറിൽ ഒന്ന് ഇരിക്കാൻ സമയം കിട്ടിയാൽ ആയി… ഒരു 5 മിനിറ്റ് ഒന്ന് ബ്രേക്ക്‌ എടുക്കാമെന്ന് വെച്ചാൽ ഏതേലും പൊലയാടി മോൻ അപ്പൊ വെരും ചേട്ടാ ഒരു വിസ്കി ലാർജ്, സ്മാൾ, നീറ്റ് അവന്റെ അമ്മേടെ….
സിജുവിന് തന്റെ തൊഴിലിൽ ഉള്ള അമർഷം സ്റ്റാൻലിയോട് പ്രകടിപ്പിച്ചു… അവന്റെ ദേഹം ഒക്കെ വിയർത്തു shirt ഒക്കെ നഞ്ഞു.. ഷർട്ടിൽ വിയർപ്പു നഞ്ഞു പടർന്നത് വ്യക്തമായി കാണാം… അവന്റെ നാക്കും കുഴയുന്നുണ്ട്…
സ്റ്റാൻലി അവന്റെ ദുഖങ്ങളും അവനോട് പറഞ്ഞു….
നേരം വെളുത്തു
വെയിൽ സ്റ്റാൻലിയുടെ മുറിയുടെ ഭിത്തിക്കുള്ളിൽ മൂടി…
മുറിയിൽ നിലത്തു കാലി ആയി കിടക്കുന്ന ബിയർ കുപ്പികൾക്കൊപ്പം സിജു കമഴ്ന്നു കിടന്നു ഖുർകം വലിയോടെ സുഖ ഉറക്കം…
കട്ടിലിൽ അലസം ആയി കിടന്നു സ്റ്റാൻലിയും സുഖ ഉറക്കം..
അന്ന് മുതൽ സിജുവും സ്റ്റാൻലിയും സുഹൃത്തുക്കൾ ആണ് സിജു ഇപ്പോൾ വെഡിങ് ഫോട്ടോ ഗ്രാഫർ ആണ്… പക്ഷെ സിജുവിന് സ്രിയ ബാറിൽ ഉള്ള ബന്ധങ്ങൾ കാരണം ആണ് സ്റ്റാൻലിക് ഇപ്പോഴും ബിയർ വീട്ടിൽ കൊണ്ടു വെക്കാൻ ആളുള്ളത്…
സിജു ആണ് സ്റ്റാൻലിക്ക് പ്രോഗ്രാസും മറ്റും അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുന്നത്…

The Author

5 Comments

Add a Comment
  1. കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

  2. ഒരു twist മണക്കുന്നുണ്ട് waiting for next part

  3. എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

    സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

    ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

    അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

    ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

  4. നന്ദുസ്

    നൈസ് സ്റ്റോറി… തുടക്കം അടിപൊളി..
    വേഗം പോരട്ടെ അടുത്ത part…

  5. പൊളി ഐറ്റം..❤️🔥 നല്ല അവതരണം…
    E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *