“പിന്ന നീ എന്താ ചെയ്യാ?, ആരെങ്കിലും അറിഞ്ഞാ നീ നാട് വിട്ടോ മുത്തേ”
മൊത്തം നെഗ്ഗാണ്.
“അയക്കാ അല്ലേ?”
വേറെ ഒന്നും അപ്പോൾ കത്തിയില്ല.
“ആഹ് അയക്ക്”
ഞാൻ ഫോണിൽ അമ്മായിയുടെ ചാറ്റ് എടുത്തു.
എന്താ അയയ്ക്കുക?
“ഒരു ഹായ് ഇട്?
ഹേയ് എന്ന് ടൈപ്പ് ചെയ്തു.
“അയക്കണോ?
എനിക്ക് മനസ്സുറച്ചില്ല.
“അയക്ക് മൈരെ”
അത് മനസ്സിലാക്കിയ പോലെ അവൻ പറഞ്ഞു.
ഞാൻ സെന്റ് ബട്ടൺ ഞെക്കി. മൂന്ന് നാല് പഫിനുള്ളിൽ മെസ്സേജ് സീൻ ആയി.. പക്ഷേ റിപ്ലൈ ഒന്നും ഇല്ല.
ഞാൻ ഓനെ നോക്കി. പറഞ്ഞോ പറഞ്ഞോ എന്നുള്ള രീതിയിൽ അവൻ തലയിളക്കുക മാത്രം ചെയ്തു.
“സോറി” ഞാൻ ടൈപ്പ് ചെയ്തു അയച്ചു.
“മണ്ടൻ, വെറും സോറി അല്ല. നേരത്തെ ചെയ്തതിനു സോറി; എന്നെങ്ങാനും പറ”
“ഡിലീറ്റ് ആക്കട്ടെ?”
“വേണ്ട മൈര് ഇനി ഡിലീറ്റ് ആക്കണ്ട,അവിടെ കിടക്കട്ടെ”
“അയ്ന് റിപ്ലൈ ഒന്നും ഇല്ലാലോ?”
“അത് വിട്, രാവിലെ നോക്കാം”
ഞാൻ സിഗരറ്റ് കുറ്റി ചുമരിൽ ഉരച്ച് കെടുത്തി ചാലിലേക്ക് ഇട്ടു. ആ മഞ്ഞവെള്ളത്തിലൂടെ അതൊഴുകി മറയുന്നത് നോക്കി നിന്നു.
“നീ ഇന്ന് എന്റെ വീട്ടി കെടന്നോ”
“ആഹ് “
എന്ന് മൂളികൊണ്ട് അവന്റെ വണ്ടിയുടെ പിന്നിലേക്ക് ചാടി കയറി.
*********
ഫോൺ കിടന്നു കരയുന്നത് കേട്ടാണ് ഞാൻ ഉറക്കം ഞെട്ടിയത്. എടുത്തു നോക്കിയപ്പോ ഉപ്പ നാല് ഉമ്മാമ്മ ഒന്ന് അമ്മായി രണ്ട് വീതം മിസ്കോളുകൾ. ഞാൻ ആകെ വിറച്ചു. മൊത്തം അലമ്പായി എന്ന് തോന്നുന്നു. ഉറക്കത്തിന്റെ കെട്ടൊക്കെ സ്വിച്ചിട്ട പോലെ തെളിഞ്ഞ് വന്നു, സമയം നോക്കി. പുലർച്ചെ ആറ് മണി! വെളിച്ചം പൊട്ടി വരുന്നേ ഉള്ളൂ. ഞാൻ അവനെ ഉരുട്ടി വിളിച്ചു.

സൂപ്പർ.. സ്റ്റോറി… ന്താ എഴുത്ത്…
കിടിലൻ… വികാരനൗകയിൽ ആറാടി വിരിഞ്ഞ ഫീൽ…. തുടരൂ.. പെട്ടെന്ന് തന്നെ.. കുഞ്ഞബ്ദുൻറെ കരച്ചിൽ കാണാൻ വയ്യഞ്ഞിട്ടാണ്….പെട്ടെന്നായിക്കൊട്ടെ…
നന്ദൂസ്…💚💚💚
കൊല്ലത്തിലൊരിക്കൽ മാത്രം വരുന്ന കഥ വന്നേ. അത് ചിമിട്ട്. അപ്പോളിനി അടുത്ത കൊല്ലം കാണാം
അപ്പോൾ 2026 മെയ് മാസത്തിൽ 3-ാം ഭാഗം വരുമല്ലോ 😁
Adipoli aan
Please continue
Waiting for next part
Peru kandu interest aayi vayichath aane
Enik nallonam ishtappettu