വിചാരിച്ച പോലെ ലാഗ് ഉണ്ടായില്ല.. സമയം പെട്ടന്ന് പോയി. ഞാൻ കീർത്തിയെ പിക്ക് ചെയ്തു വീട്ടിൽ എത്തി.. ഒന്നുകൂടി കുളിച്ചു താടി ഒക്കെ ഷേപ്പ് ആക്കി ഡ്രസ്സ് ഇട്ടു റെഡി ആയി.. കീർത്തിയാണെങ്കിൽ എത്ര ഒരുങ്ങിയിട്ടും മതിയാവുന്നില്ല എന്ന മട്ടിൽ ആയിരുന്നു.. ഞാൻ ഒരു റെഡ് ഷർട്ടും ജീൻസ് ഉം, അവൾ ഒരു ബ്ലൂ ടോപ്പും വൈറ്റ് സ്കർട്ടും ആണ് ധരിച്ചിരിക്കുന്നത്.. മുടി പോണി ടൈൽ ആക്കി കെട്ടിയിട്ടുണ്ട്.. ആകെ കാണാൻ ഒരു ക്യൂട്ട് ലുക്ക്.. തോളിൽ ഒഎസ് മിനി ബാഗും ഉണ്ടായിരുന്നു..
ഡിസൈഡ് ചെയ്ത റെസ്റ്റോറന്റിലേക്ക് ഒരു 30 km ഡിസ്റ്റൻസ് ഉണ്ട്.. ബ്ലോക്ക് ഉണ്ടാകാൻ ചാൻസ് ഉള്ളതുകൊണ്ട് ഞങ്ങൾ ഒരു അഞ്ചരക്ക് തന്നെ ഒരുങ്ങി ഇറങ്ങി.. മാപ്പിൽ പറഞ്ഞ സ്ഥലം എത്തി.. 6 ആര പോലും ആയിട്ടുണ്ടായിരുന്നില്ല.. ഞങ്ങൾ നേരത്തെ എത്തി.. ആദ്യം എത്തുന്നത് അപ്പൊ ഞങ്ങൾ ആകും എന്ന് ഞാൻ കരുതി.. പക്ഷെ വെറും കരുതൽ ആയിരുന്നു.. ഞങ്ങൾ ആണ് അവസാനം എത്തിയിരുന്നത്.. എനിക്ക് തമാശയും അതുപോലെ ജ്യാള്യതയും തോന്നി.. ഈ കാര്യത്തിൽ എന്ത് മാന്യന്മാർ ആണ് മലയാളികൾ.. സാധാരണ പറഞ്ഞ സമയം കഴിഞ്ഞും 1 മണിക്കൂർ കഴിഞ്ഞു എത്തുന്നവർ അന്ന് അറ മണിക്കൂർ നേരത്തെ എത്തിയിരിക്കുന്നു..
ഒരു ഫാമിലി ക്യാബിൻ പറഞ്ഞിരുന്നു. അതാകുമ്പോൾ പ്രൈവസി ഉണ്ടാകുമല്ലോ.. ഞങ്ങൾ ഉള്ളിൽ കേറി.. 4 പേരും സീറ്റിൽ തന്നെ ഉണ്ട്.. പക്ഷെ എന്റെ നോട്ടം ആദ്യം പോയത് സനയിലാണ്… ഉഫ്.. എന്തൊരു മൊഞ്ചത്തി.. നല്ല ഒന്നാംതരം കോഴിക്കോടൻ ഹൂറി.. തീരെ നീളം കുറവാണു.. പക്ഷെ അതവൾക്കൊരു അഴകായണ് എനിക്ക് തോന്നിയത്.. എന്റെ തോളിന്റെ അത്ര പോലും ഉണ്ടാക്കില്ല പെണ്ണ്.. ഒരു ഗ്രീൻ കളർ ചുരിദാർ പോലെയുള്ള ഒരു വസ്ത്രമാണ് അവൾ ഇട്ടിരിക്കുന്നത്.. പക്ഷെ അടി വരെ നീളം ഉണ്ട് അതിനു.. കറക്റ്റ് ആയി എന്താണ് സാധനം എന്ന് മനസിലായില്ല, പക്ഷെ നല്ല രസമാണ് അത് കാണാൻ.. അവളുടെ വെളുത്ത മുഖത്തിനു മാച്ച് ആയ ഒരു വെളുത്ത നിറം തട്ടവും ഉണ്ട്.. അത് തല മുഴുവൻ കവർ ചെയ്യുന്നില്ല.. മുടിയുടെ പിൻഭാഗം മാത്രമേ കവർ ചെയ്യുന്നുള്ളു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ethrak ishttayille
?????